Chapter Title : വിചിത്രമരുന്ന് [ആനീ]
വേഗം ഇറങ്ങിവന്ന് ചോദിച്ചു .
“ഞാൻ എത്ര തവണ ബെല്ലടിച്ചു. നീ കേട്ടില്ലേ?”
“അയ്യോ, ഇല്ല അമ്മാവാ.. ഞാൻ ഇയർഫോണിൽ പാട്ട് കേൾക്കുകയായിരുന്നു.”
“ഓഹോ..”
“അതെ അമ്മാവാ.”
അവൻ പോക്കറ്റിൽ കിടന്ന ഇയർഫോൺ ഉയർത്തി അമ്മാവനെ കാണിച്ചു.
“അപ്പോൾ മോന്റെ ആവശ്യം ഇനി ഇല്ലല്ലോ ഇവിടെ.”
“ഇല്ല..” അപ്പു ഇല്ലെന്നു തലയാട്ടിക്കാണിച്ചു.
“എന്നാൽ വാ, നമുക്ക് ഒരിടം വരെ പോകാം. കുറെ നേരമായി വഴിയിൽ നില്ക്കുന്നു. ഈ പൊരിവെയിലത്ത് ഇവിടൊന്നും ഒരു ഓട്ടോ പോലും കിട്ടാനില്ല!”
“എ..എങ്ങോട്ടാ അമ്മാവാ പോവണ്ടേ?”
“അതൊക്കെ പറയാം. നീ വാ, വന്ന് നിന്റെ കാർ സ്റ്റാർട്ടാക്ക്.”
അത് കേട്ടതും അപ്പു ചാടിയിറങ്ങി കാറിൽ കയറി.
'എന്റെ ദൈവമേ.. അമ്മാവൻ അവനെയും കൊണ്ടുപോകുന്ന മട്ടാണല്ലോ.. പിന്നെ ഇവിടെ കിച്ചുവും ഞാനും മാത്രം! അമ്മേ.. അത് ശെരിയാകില്ല! എങ്ങനെ എങ്കിലുമവനെ തടയണം. എങ്കിലും അമ്മാവനോട് എന്ത് പറയും..'
മഹിമയ്ക്ക് ഒരെത്തും പിടിയും കിട്ടിയില്ല. അതുകൊണ്ട് അവൾ അപ്പുവിനെ നോക്കി തിരിച്ചുവരാൻ കണ്ണ് കൊണ്ട് കാണിച്ചു. എന്നാൽ അവൻ കൈ കൂപ്പിക്കൊണ്ട് അഡ്ജസ്റ്റ് ചെയ്യാൻ ആംഗ്യം കാണിച്ചു.
'തെണ്ടി മുങ്ങുവാ!.. ഹും, നീ ഇനി വരുവല്ലോ.. അന്നേരം നിന്റെ അന്ത്യമാടാ!' അവൾ അപ്പുവിനെ നോക്കി പല്ല് കടിച്ചു.
“എന്നാ ശെരി, ഞങ്ങൾ പോയി വരാം മോളെ..”
“ശെ..രി അമ്മാവാ.”
“ഉം.”
അമ്മാവനും അവളോട് യാത്ര പറഞ്ഞുകൊണ്ട് കാറിൽ കയറി. അപ്പു വേഗം കാറും കൊണ്ട് അവിടുന്ന് തടിതപ്പി.
മഹിമ പെട്ടെന്നു വന്ന ദേഷ്യം കൊണ്ട് വേഗമാ വാതിൽ വലിച്ചടച്ചു കുറ്റിയിട്ടു. പിന്നെ ആ വാതിലിൽ തന്നെ
💬 Comments
View all comments