Chapter Title : വിചിത്രമരുന്ന് [ആനീ]
വേഗം ആ ഡ്രെസ്സിന്റെ കൂനയിൽ ഏറ്റവും മുകളിൽ കിടന്ന ഒരു നേർത്ത റോസ് വെൽവെറ്റ് മാക്സിയെടുത്ത് ധരിച്ചു. എന്നാൽ അതിൽ അവളുടെ മേനിയഴകെല്ലാം മറയ്ക്കുവാൻ സാധിക്കില്ലായിരുന്നു. അത് മനസ്സിലാക്കിയ അവൾ വീണ്ടും ആ ബെഡ്ഷീറ്റ് തന്നെ അതിന്റെ മേലെ പുതച്ചുകൊണ്ട് വളരെ വേഗം പുറത്തിറങ്ങി.
“ക്ഡക്!”
കിച്ചു ഒരു ഒച്ചയോടെ മുൻവാതിൽ തുറന്നു.
മഹിമ അത് പ്രതിക്ഷിച്ചതാണേലും ഒന്ന് ഞെട്ടി.
“അയ്യോ..”
“പേടിച്ചോ പെണ്ണേ!..”
മഹിമയെ കണ്ടതും കിച്ചു കണ്ണിറുക്കിക്കൊണ്ട് ചോദിച്ചു. അവന്റെ അസുഖം അറിയാമെങ്കിലും ഒന്നുകൂടി തീർച്ചപ്പെടുത്തുവാൻ മഹിമ തീരുമാനിച്ചു.
“കിച്ചു, എന്താടാ നിനക്ക് പറ്റിയെ?”
അവനിൽ വല്ലാത്തൊരു മുഖഭാവം കണ്ട മഹിമ ചോദിച്ചു. എന്നാൽ കിച്ചു അവളുടെ ചോദ്യം കേട്ട് ഒന്ന് പുറകിലേക്ക് തിരിഞ്ഞുനോക്കി.
“ഏഹ്! എന്താടി, നിനക്ക് വട്ടായോ?? എവിടെ കിച്ചു?? ഇവിടെ ഞാനും അപ്പുവും മാത്രമല്ലെ ഉള്ളു!”
'എന്റെ അമ്മേ!.. അപ്പു പറഞ്ഞത് നേരാണല്ലോ.. ഇതു കുഴപ്പം തന്നെയാ.. എന്തായാലും തൽക്കാലം ഇവനോട് മനുവേട്ടനോട് പെരുമാറുന്നത് പോലെ സംസാരിച്ചു നോക്കാം.
“ഏയ്, ചുമ്മാ ചോദിച്ചതാ ഏട്ടാ. ഇതെപ്പൊ വന്നു?”
തന്റെ ഏട്ടൻ വിളിയിൽ അവനിൽ വല്ല മാറ്റവും ഉണ്ടോന്നു അവൾ സംശയത്തോടെ നോക്കി. എന്നാൽ അവളുടെയാ മട്ടും ഭാവവും കണ്ട് കിച്ചു ഒന്ന് ചിരിച്ചു.
“അല്ല അപ്പു, ഞാൻ വിചാരിച്ചു നിനക്കു മാത്രമേ വട്ടുള്ളു എന്നാ.. പക്ഷെ ഇതിപ്പൊ ഇവൾക്കുമുണ്ടല്ലോ! രാവിലെ തൊട്ട് ഇവൻ തുടങ്ങിയതാ എന്നോട് 'കിച്ചു! കിച്ചു!' എന്നും പറഞ്ഞ്!.. ദാ ഇപ്പൊ നീയും..”
കിച്ചു മനുവിന്റെ രീതിയിൽ നല്ലോണം സംസാരിക്കാൻ തുടങ്ങി.
“അവൻ ചുമ്മാ പറഞ്ഞതാ ഏട്ടാ,
💬 Comments
View all comments