Chapter Title : വിധവയായ മകൾക്ക് അച്ഛൻ ഭർത്താവ് [kkwriter2024]
ഭർത്താവിനെ വിളിച്ച്, അകത്തേക്ക് നടന്നു.
രണ്ടുപേർക്കും ചെറിയ ഒരു ഭയം ഉണ്ടായിരുന്നു. അഥവാ പിടിക്കപ്പെട്ടാലോ എന്ന ഭയം.
അകത്തേക്ക് കയറി സീറ്റിൽ ഇരിക്കുന്ന മാഡത്തെ കണ്ട് ശേഖരൻ ഞെട്ടിപ്പോയി. അയാളുടെ തൊണ്ട വരണ്ടു.
ഓട്ടോകാരന്റെ കൂടെ ഒളിച്ചോടിപ്പോയ തന്റെ ഭാര്യ രാധ!
മേശപ്പുറത്തിരുന്ന ഫയലിൽ എന്തോ നോക്കിക്കൊണ്ടിരുന്ന രാധ തല പൊക്കിയപ്പോൾ മുൻപിൽ നിന്ന ആളെക്കണ്ട് ഞെട്ടിപ്പോയി!
തന്റെ ആദ്യ ഭർത്താവ് ശേഖരേട്ടൻ!
രണ്ടുപേരും ആകെ വിളറി പരസ്പരം മുഖത്തോട് മുഖം നോക്കി.
‘ശേഖരേട്ടൻ വീണ്ടും വിവാഹം കഴിച്ചോ? അതും ഇത്ര ചെറുപ്പക്കാരിയായ ഒരു പെൺകുട്ടിയെ? അപ്പോൾ തങ്ങളുടെ മക്കളുടെയെല്ലാം വിവാഹം കഴിഞ്ഞോ? ഒറ്റയ്ക്കായപ്പോൾ ആണോ വീണ്ടും വിവാഹിതനായത്?‘’ രാധയുടെ മനസ്സിലൂടെ ചോദ്യങ്ങളുടെ ഒരു ട്രെയിൻ ഓടി.
അവർ വേഗം പാർവതിയുടെ ജോലി അപേക്ഷ എടുത്തു. അതിൽ ഭർത്താവിന്റെ പേര് രാജശേഖർ. ‘ശേഖരേട്ടന്റെ ഔദ്യോഗിക പേര് അങ്ങനെ ആയിരുന്നോ?’
രാധയ്ക്ക് ഓർത്തെടുക്കാൻ ആയില്ല.
‘അല്ലെങ്കിലും താൻ ഈ മനുഷ്യനെപ്പറ്റി അധികം ഒന്നും ഒരിയ്ക്കലും ഓർത്തിട്ടില്ലല്ലോ.’ രാധ കുറ്റബോധത്തോടെ ഓർത്തു.
രാധ മുഖം തിരിച്ച്, മകനെയും മാനേജരെയും നോക്കി. അവർ ശ്രദ്ധിക്കുന്നില്ല. എന്തോ ചർച്ചയിലാണ്.
പാർവതിയും അവരുടെ മുഖങ്ങളിലെ ഭാവമാറ്റം ശ്രദ്ധിച്ചില്ല. കാരണം അവൾക്ക് രാധയുടെ മുഖം ഓർമ്മയില്ലല്ലോ.
രാധ മുഖത്ത് ശാന്തത വരുത്തി വീണ്ടും, അവളുടെ മകനെ ഒന്ന് നോക്കി.
അവൻ അതു കണ്ടു. അവൻ അവരോട് ഇരിക്കാൻ പറഞ്ഞു.
“ഇരിയ്ക്കൂ. ഇതാണോ നിങ്ങളുടെ ഭർത്താവ്?” അവൻ ചോദിച്ചു.
രാധ സൂഷ്മതയോടെ കേട്ടിരുന്നു.
“അതേ.”
“കണ്ടിട്ട് അങ്ങനെ തോന്നുന്നില്ലല്ലോ? നിങ്ങൾ തമ്മിൽ നല്ല പ്രായവ്യത്യാസം ഉണ്ടല്ലൊ.” അവൻ
💬 Comments
View all comments