Chapter Title : വിധി തന്ന ഭാഗ്യം 2 [Danmee]
എന്റെ ഒരു കൂട്ടുകാരി അവളുടെ മുറച്ചെറുക്കനെ ആണ് സ്നേഹിക്കുന്നത് എന്ന് അറിഞ്ഞപ്പോൾ ഏട്ടൻ എന്നോട് ഏട്ടന്റെ ഇഷ്ടം തുറന്ന്പറയാൻ കാത്തിരിക്കുക ആയിരുന്നു കാവ്യാ യുടെ കല്യാണത്തിന്റെ അന്ന് രാത്രി അച്ഛൻ ഏട്ടനും ആയുള്ള കല്യാണക്കാര്യം പറഞ്ഞപ്പോൾ. അപ്പോൾ തന്നെ ഞാൻ എന്റെ സമ്മതം അച്ഛനെ അറിയിച്ചു. ഞാൻ മനസുകൊണ്ട് തുള്ളി ചാടുക ആയിരുന്നു അപ്പോൾ"
അവൾ പറഞ്ഞതെക്കെ കെട്ട് ഞാൻ മിണ്ടാതെ ഇരുന്നതേ ഉള്ളു അവളോട് എന്ത്പറയണം എന്ന് എനിക്ക് അറിയിലിരുന്നു.
പെട്ടെന്ന് അവൾ എന്നെ കെട്ടിപിടിച്ചു കരയാൻ തുടങ്ങി. "എന്നെ ഇഷ്ടമല്ല എന്നു പറയല്ലേ കിരണേട്ടാ " അവളുടെ കണ്ണുനീർ കൊണ്ട് എന്റെ ഷർട്ട് മൊത്തം നനഞ്ഞു. ഞാൻ അവളെ പിടിച്ചു മാറ്റി കണ്ണുനീർ തുടച്ചു " നിന്നെ ഇഷ്ടം അല്ല എന്നു ഞാൻ ഒരിക്കലും പറഞ്ഞിട്ട് ഇല്ലല്ലോ അത് നീ ഉദേശിച്ചത് പോലെ അല്ല എന്നല്ലേ പറഞ്ഞത് "
അർച്ചന : "ഏട്ടനെ എനിക്ക് എന്റെ ജീവൻ ആണ്.
ഏട്ടന് എന്നോട് ഇഷ്ടകുറവ് ഒന്നും ഇല്ല പക്ഷെ പ്രണയം ഇല്ല എന്ന് അല്ലെ പറഞ്ഞത്. ഇന്ന് നമ്മുടെ ആദ്യരാത്രി ആണ്. ഇനി എന്നെ ഇഷ്ടപെടാമല്ലോ..... ഞാൻ കാത്തിരികാം. എന്തായാലും ഇന്ന് രാത്രിയിലെ ചടങ്ങ് ഒന്നും തെറ്റിക്കണ്ട"
അവൾ കണ്ണുനീർ തുടച്ചു കൊണ്ട് കട്ടിലിൽ നിന്നു എഴുന്നേറ്റ് പാൽ ഗ്ലാസ് എടുത്തു എന്റെ നേരെ നീട്ടി
ഞാൻ ഒന്നും മിണ്ടാതെ അവളെ തന്നെ നോക്കി ഇരുന്നു " പാൽ കുടിച്ചത് കൊണ്ട് ഒന്നും സംഭവിക്കില്ല. പകുതി കുടിച്ചിട്ട് താ "
ഞാൻ യാന്ത്രികമായി ഗ്ലാസ് വാങ്ങി
💬 Comments
View all comments