Chapter Title : വിധി തന്ന ഭാഗ്യം 4 [Danmee] [Climax]
പിന്നെ ഞാൻ അവൾക് വാങ്ങി കൊടുത്ത ഒരുമാലയും അണിഞ്ഞു ഒരു ദേവതയെ പോലെ.
" അൽപം താമസിച്ചു ആണ് കെട്ടിയത് എങ്കിലും നല്ല ഒരു പിസിനെ ആണാല്ലോടാ നിനക്ക് കിട്ടിയത് "
" ഇവളും ആയുള്ള കല്യാണത്തിനാണോ കണ്ണൻ നിന്നെ വീട്ടിൽ നിന്ന് പൊക്കിക്കൊണ്ട് പോയി ക്ഷേത്രത്തിൽ നിർത്തി എന്നൊക്കെ പറഞ്ഞത് "
പെട്ടെന്ന് സംഭവിച്ച കല്യാണം ആയതുകൊണ്ടും ഞാൻ പെട്ടന്ന് തന്നെ തിരിച്ചു പോയത് കൊണ്ടും ആദ്യം ആയി എന്റെ അർച്ചനയെ കണ്ട എന്റെ കൂട്ടുകാരുടെ കമന്റ്സ് എന്നെ ചെറുതായി ഒന്നുമല്ല സന്തോഷിപ്പിച്ചത്.
കടയിൽ വിളക്ക് കൊളുത്തുന്ന സമയത്തു നിലവിളക്കിൽ നിന്നു വന്ന മഞ്ഞ വെളിച്ചം അവളുടെ മുഖത്തു പ്രീതിഫലിച്ചപ്പോൾ ഞാൻ അവളെ തന്നെ നോക്കി നിൽക്കുക ആയിരുന്നു. ഞങ്ങളുടെ കല്യാണഫോട്ടോ യെ കൾ മികച്ച ഒന്നു ആണ് അന്ന് കണ്ണൻ നമുക്ക് ആയി എടുത്ത് തന്നത്. അന്ന് ഞാനും അവളും പരസ്പരം മനസിലാക്കിയ ഭാര്യയും ഭർത്താവും ആയിരിന്നു.
പ്രവാസം മതിയാക്കിയതോ ഒരു സൂപ്പർ മാർക്കറ്റിന്റെ പാർട്ണർ ആയതോ അല്ല എന്നെ അന്ന് സന്തോഷിപ്പിച്ചത്. എന്റെ അർച്ചനയും ആയി ഇനിയുള്ള ജീവിതം ആണ് ഈ ഭൂമിയിൽ എനിക്കും അവൾക്കും മാത്രം അറിയാവുന്ന ഒരു രഹസ്യവും മനസിൽ വെച്ചു ഞാൻ അവളെ മനസുകൊണ്ടും ശരീരം കൊണ്ടും സ്നേഹിച്ചു കൊണ്ടിരിക്കുന്നു. അവൾ എന്നെ എപ്പോഴും തോൽപിച്ചു കൊണ്ടിരിക്കുന്നത് ഒരു കാര്യത്തിൽ ആണ് ഞാൻ അവളെ സ്നേഹിക്കുന്നതിന്റെ ഇരട്ടി അവൾ എന്നെ തിരിച്ചു സ്നേഹിച്ചു കൊണ്ടിരിക്കുന്നു.
അച്ഛൻ മരിക്കുന്നതിന് മുമ്പ് ഞാൻ കണ്ടിരുന്ന എന്റെ അമ്മേയെ തിരിച്ചു കിട്ടിയിരിക്കുന്നു. അമ്മ
💬 Comments
View all comments