Chapter Title : വിധി തന്ന ഭാഗ്യം [Danmee]
പെങ്ങമാരുടെ പഠിത്തം , അവരുടെ കല്യാണം എല്ലാം തീർക്കാൻ പന്ത്രണ്ടു കൊല്ലം എടുത്തു ഇപ്പോഴും കുറച്ചു ബാക്കിയും ഉണ്ട്
**************************************************
ഞാൻ ആ ഇരിപ്പ് തന്നെ ഇരിക്കുക ആയിരുന്നു. ജാതകം നോക്കാൻ പോയ അമ്മാവൻ തിരിച്ചു വന്നു. ഒരാഴ്ചക്ക്ഉള്ളിൽ നല്ല ദിവസം ഒന്നും ഇല്ല പക്ഷേ നാളെ ഒരു നല്ല മുഹൂർത്തം ഉണ്ട് എന്റെ ലിവിന്റെ കാര്യം പറഞ്ഞു അമ്മാവനും അമ്മയും അത് ഉറപ്പിച്ചു. ഞാൻ ആദ്യം മുതലേ കല്യാണകര്യത്തിൽ താല്പര്യം കാണിക്കാത്തത് കൊണ്ട് എന്നോട് അവർ ഒന്നും ചോദിച്ചില്ല. അമ്മ എല്ലാവരെയും കാര്യം വിളിച്ചു പറഞ്ഞു നാളെ രാവിലെ കുടുംബക്ഷേത്രത്തിൽ വെച്ചു കല്യാണം വൈകിട്ടു വീട്ടിൽ വെച്ചു ബന്ധുക്കൾ മാത്രമായി ചെറിയ ഫങ്ക്ഷന്. കാര്യങ്ങൾ എന്റെ കൈ വിട്ടുപോയിരുന്നു. ഇന്നലെ കല്യാണം കഴിഞ്ഞു വീട്ടിൽപോയ ബന്ധുക്കൾ എല്ലാം തിരിച്ചു വന്നു. കല്യാണപെണ്ണിനെയും ചെറുക്കനെയും ഒത്തു കാണണം എന്നു പറഞ്ഞു അർച്ചനയെ ആരോ എന്റെയടുത്തു നിർത്തി ഫോട്ടോ ഓക്കേ എടുക്കുന്നുണ്ടായിരുന്നു ഞാൻ നിർവികാരൻ അയിനിൽകുക മാത്രം ചെയ്തു. അവർ എല്ലാം ഒന്നു മാറിയപ്പോൾ അർച്ചന എന്നോട് ചോദിച്ചു
"കിരണേട്ടന് ഈ കല്യാണത്തിന് ഇഷ്ടം അല്ല എന്നു പറഞ്ഞെന്ന് അറിഞ്ഞു... എന്നെ ഇഷ്ടമല്ലേ കിരണേട്ടന് "
" മോളെ നിന്നെ ഇഷ്ടം ആണ് പക്ഷേ അത് കല്യാണം കഴിക്കാനുള്ള ഇഷ്ടം അല്ല. നീയെങ്ങിലും അത് ഒന്നു മനസിലാക്കു "
അവൾ അതിനു മറുപടി ഒന്നും പറഞ്ഞില്ല. പിന്നെ കാര്യങ്ങൾ എല്ലാം വളരെ പെട്ടെന്ന് ആയിരുന്നു.
പിറ്റേന്ന് രാവിലെ തന്നെ കണ്ണൻ വീട്ടിൽ വന്നു
"നീ കല്യാണം ആണെന്ന് ഒന്നു
💬 Comments
View all comments