Chapter Title : വിധിയുടെ വിളയാട്ടം 5 [അജുക്കുട്ടൻ]
രാത്രിയാണെങ്കിലും പുറത്ത് പകൽ പോലെ നിലാവെളിച്ചം .
തോളോട് തോളുരുമ്മി അവർ മുറ്റവും കഴിഞ്ഞ് അരുവിയുടെ വശത്തെ വരമ്പിലൂടെ നടന്നു . കുളത്തിന്റെ അടുത്തുള്ള രണ്ട് ബെഡിന്റെ അത്രയും വലിപ്പത്തിൽ പരന്ന് കിടക്കുന്ന പാറയിൽ ഇരുന്നു.
ലിജി അരുവിയിലേക്ക് കാൽപാദം ഇറക്കിവെച്ച് അജീഷിന്റെ തോളിലേക്ക് ചാഞ്ഞുകിടന്നു. വീട്ടുകാരെ ഉപേക്ഷിച്ച് പോന്നതിന്റെ ദുഃഖം പൂർണ്ണമായും അവളെ വിട്ടൊഴിഞ്ഞിട്ടില്ല.''
പ്രകൃതിരമണീയമായ ഈ ഗ്രാമവും ആളുകളും എല്ലാത്തിനുമുപരി അജീഷിന്റെ സ്നേഹവും കെയറിംങ്ങും ലിജിയെ സാധാരണ ജീവിതത്തിലേക്ക് കൊണ്ടുവരാൻ സഹായിച്ചു.
അജീഷേട്ടാ....
മ്....
എന്നെ കെട്ടിയത് അജീഷേട്ടന് ബുദ്ധിമുട്ടാ യോ?
എന്താ ലിജി നീ ഈ പറയുന്നത്. ?
നാട്ടുകാരെ വിളിച്ച് സധ്യയൊക്കെ കൊടുത്ത്, കല്യാണ മണ്ഡപത്തിൽ വെച്ച് നല്ല പൊന്നും പണവും ഒക്കെയുള്ള ഒരാളെ കെട്ടുന്നതിന് പകരം എന്നെപ്പോലെ ഒരു പൊട്ടിയെ കല്യാണം കഴിക്കേണ്ടി വന്നില്ലെ...
എന്റെ പൊന്നു ലിജി ഞാൻ സ്വപ്നത്തിൽ പോലും വിചാരിക്കാത്ത കാര്യമാണ് നീ ഈ പറയുന്നത്. എനിക്ക് പൊന്നും പണവും ഒന്നും വേണ്ട എന്റെ ലിജിയെ മാത്രം മതി.
മ്.... അതൊക്കെ ഇപ്പൊ തോന്നും. കുട്ടികളൊക്കെ ആയി ബാധ്യതകൾ കൂടുമ്പൊ എന്നെ വെറുക്കുവോ ?
എന്റെ പൊന്നു ലിജി ബാധ്യതകളൊക്കെ തന്റെ സ്ഥാനത്ത് വേറെ ആളായാലും ഉണ്ടാവും. അതൊക്കെ ഏതൊരാളും നേരിടണം. ഉള്ളതു കൊണ്ട് ഓണം പോലെ നമ്മൾ ജീവിക്കും.
തന്റെ ഭർത്താവിന്റെ നിശ്കളങ്കമായ സ്നേഹം മനസിലാക്കിയ ലിജി അജീഷിന്റെ കണ്ണിൽ തന്നെ നോക്കിയിരുന്നു.
നിലാവുള്ള ആരാത്രിയിൽ,, മഞ്ഞുപെയ്യുന്ന ആ ഒരന്തരീക്ഷത്തിലും അവരുടെ ശരീരോശ്മാവ് വർദ്ധിക്കുന്നത് അവരറിഞ്ഞു.
രണ്ടു പേരുടെയും അധരങ്ങൾ ഒന്നായി. പകൽ പോലുള്ള
💬 Comments
View all comments