Chapter Title : ? വിധുമുഖി ? [കൊമ്പൻ]
ചോദിക്കേണ്ടി വണ്ടില്ല.! ശാന്തൻ ചേട്ടനും അറിയാം ഇതിന്റെ അകതെന്താണ് എന്ന്.!
വീട്ടിലേക്ക് വേഗം നടന്നു, മുൻവശത്തെ ഹാളിലേക്കു കയറുന്നേരം വസുധമ്മ എന്റെ കൈയിലെ കത്ത് കണ്ടപ്പോൾ പറഞ്ഞു.
“കഴിഞ്ഞ മാസം ഒരൂസവും ഈ കുട്ടി തന്നെയാണ് വന്നത്.”
“എന്നിട്ടെന്നതാ വസുധാ നേരത്തെയത് പറയാഞ്ഞേ…!!!”
“ഓഹ് നല്ല സ്നേഹം ആണല്ലോ, വസുധ എന്നൊക്കെ!!!”
“പറ അമ്മക്കുട്ടി” ഞാൻ അമ്മയുടെ കവിളിൽ കൈകൊണ്ടു അമർത്തിപ്പിച്ചി.
“നോവുന്നു ചെക്കാ…..!!”
“നോവട്ടെ… പറ സുന്ദരിക്കുട്ടി…”
“നിനക്കാദ്യം ഈ കത്തുകൊണ്ട് വരുമ്പോഴേ കലി ആയിരുന്നല്ലോ.. പിന്നെ ഞാനെന്തിനാ വെറുതെ… അതുകൊണ്ട് പറഞ്ഞില്ല…”
ഞാനതിനു മറുപടിയായി തല താഴ്ത്തിയപ്പോൾ……
“ഡാ മാത്തൂ പക്ഷെ…. നിനക്കിഷ്ടപെടുന്ന ടൈപ്പ് പെൺകുട്ടി ഒന്നും അല്ലാലോ… ഇച്ചിരി നിറമൊക്കെ കുറവാണല്ലോ…”
പക്ഷെ അത് കേട്ടിട്ടും എന്റെ നെഞ്ച് ഒരിഞ്ചു പോലും കുലുങ്ങിയില്ല!! കാരണം അത്രമേൽ അവളുടെ പ്രണയമെന്നെ കീഴടക്കിയിരുന്നു….
“ഹെഹെ ചുമ്മാ പറഞ്ഞതാ മാത്തൂ…കൊച്ചു നല്ല ക്യൂട് ആയിരുന്നു, ഞാൻ അവളെ അന്ന് അകത്തേക്ക് വിളിച്ചപ്പോ അവൾ വേഗം ഇതും തന്നിട്ട് ഓടിക്കളഞ്ഞു. അവളുടെ കൂടെ മറ്റേ പെൺകുട്ടി സ്‌കൂട്ടിയിൽ ഇരിപ്പായിരുന്നു….”
പ്രസവിച്ച മകനല്ലെങ്കിൽ കൂടി, മകനൊരു പ്രണയം ഉണ്ടായി കാണാൻ ആഗ്രഹിക്കുന്ന അമ്മയെലോകത്തെവിടെയെങ്കിലും കണ്ടിട്ടുണ്ടോ !?? എന്ന് ഞാനാലോചിച്ചുകൊണ്ട് അമ്മയുടെ തോളിൽ കയ്യിട്ടുകൊണ്ട് അമ്മയുടെ ഒപ്പം സോഫയിലേക്കിരുന്നു.
“എനിക്കറിയാം മാത്തൂ…നിന്റെ മനസ്!! അവളെ കാണാൻ നീയൊത്തിരി മോഹിക്കുന്നുണ്ട് അല്ലേടാ….”
സോഫയിലേക്ക് ചാരിയിരുന്നുകൊണ്ട് ഞാൻ റൂഫിലേക്ക് തന്നെ നോക്കുമ്പോ അമ്മ എന്റെ തോളോട് ചേർന്നിരുന്നുകൊണ്ട്, എന്റെ മുടിയിൽ തലോടിക്കൊണ്ട് എന്റെ കവിളിൽ ഒരു കടി തന്നിട്ട് എന്നെ നോക്കി ചിരിച്ചു. അമ്മയുടെ
💬 Comments
View all comments