0%

Chapter Title : ? വിധുമുഖി ? [കൊമ്പൻ]

Author : കൊമ്പൻ Read All Parts 1.7K

എന്നോട് വീണ്ടും വീണ്ടും കെഞ്ചികൊണ്ടിരുന്നു. ഞാനൊടുക്കം അത് പറയാൻ തയാറായി. അതിനു മുൻപ് ഗ്ലിറ്റർ പേനയുടെ കാര്യം പറഞ്ഞപ്പോളവൾ ഒത്തിരി നേരം ചിരിച്ചു.

“ഇന്നലെ ഫെയർ വെൽ പരിപാടിയുടെ ഇടയിൽ ഋതുവിന്‌ എന്റെ നോക്കിയ ഫോൺ ഞാൻ കൊടുത്തപ്പോൾ അവൾ നമ്പർ ടൈപ്പ് ചെയുന്ന തിരക്കിൽ അവൾ രണ്ടു വട്ടം സ്റ്റേജിൽ പാട്ടു പാടുന്ന നിന്നെ നോക്കുന്നുണ്ടായിരുന്നു. അപ്പൊ എന്റെ മനസ്സിൽ ഒരു സ്പാർക്ക്! ഋതു ആയിരിക്കും എന്റെ പ്ലസ് റ്റു ലൈഫിൽ കാര്യങ്ങൾ നിന്നോട് പറഞ്ഞിട്ടുണ്ടാകുമെന്ന്! പക്ഷെ അപ്പോഴും നിന്റെ പേര് ഞാൻ മറന്നിരുന്നു. ഞാൻ ഒന്നുമറിയാത്തപോലെ ഋതുവിനോട് നിന്റെ കസിനല്ലേ എന്താ അവളുടെ പേര് ഞാൻ മറന്നു എന്ന് ചോദിച്ചു. അന്നേരം അവളൊന്നു നേരിയ രീതിയിൽ ഞെട്ടിയതും കണ്ടപ്പോ എന്റെ ഡൌട്ട് കൂടി. പിന്നെ നിന്റെ പേര് ധ്രുവിക എന്നുടെ പറഞ്ഞപ്പോ! എനിക്കുറപ്പായി...❤️…”

“നാശം! എനിക്ക് കുറച്ചൂടെ ഇതുനീട്ടികൊണ്ട് പോണം ന്നൊക്കെ ആഗ്രഹമുണ്ടായിരുന്നു.. ഈ പൊട്ടിക്കാളി ഋതു കാരണം ശെയ്!!!!”

“അതേയ് അവൾ കാരണമല്ലേ നിനക്കെന്റെ നമ്പർ കിട്ടീത്..”

“നമ്പർ കിട്ടാനൊക്കെ എനിക്ക് വേറേ വഴിയുണ്ട്…”

“അതെങ്ങനെ…?”

“പറയില്ല.. ഹിഹി”

“പിന്നെ നീയിന്നലെ രാത്രി എന്നെ വിളിച്ചില്ലെങ്കിൽ നിന്നെ ഞാൻ ഇന്ന് ക്‌ളാസിൽ വെച്ച് തന്നെ പുറത്തേക്ക് വിളിച്ചിറക്കാൻ ആയിരുന്നു ആലോചിച്ചത്…! എന്നിട്ട് ചോദിക്കാനും…..നീയാണോ എന്നെ നെഞ്ചിലെന്നു ????”

“അയ്യോ!!! അതെന്തിനാ….ഞാൻ പേടിച്ചു കരഞ്ഞിട്ടുണ്ടാകും.. ങ്ങനെയൊക്ക ചെയ്താൽ..!!”

“ഹാ…..നിന്റെ ഭാഗ്യത്തിന് ആണ് നിനക്കെന്നെ വിളിക്കാൻ തോന്നിയതൊക്കെ..”

“ഫെയർ വെൽ ഡേയ് കഴിഞ്ഞു ഞാൻ ഋതുന്റെ ഒപ്പം മുറിയിലെത്തിയപ്പോ മുതൽ മാത്യുന്റെ നമ്പർ ചോദിയ്ക്കാൻ തുടങ്ങീതാ…

💬 Comments

View all comments