Chapter Title : വിദ്യാരംഭം [നകുലൻ]
പാട്ടുകുർബാന തന്നെ നടത്തി ഇന്ന് വൈകി അതിനു ശേഷം അറിയിപ്പുകൾ, അതെങ്ങനാ ചെറിയ ഒരു കാര്യം പറയാൻ ആണെങ്കിലും അതിനെ പരമാവധി നീട്ടി വലിച്ചു പറയുന്ന സ്വഭാവം ആണല്ലോ അദ്ദേഹത്തിന്റേത്..അച്ചായൻ രാവിലെ എത്തും എന്നാണ് പറഞ്ഞത് വീട്ടിൽ എത്തിയോ ആവോ ..
ഇതോടെ അറിയിപ്പുകൾ കഴിഞ്ഞു - ലീനയുടെ ചിന്തകൾക്ക് വിരാ
മം ഇട്ടുകൊണ്ട് വികാരിയച്ചന്റെ സ്വരം മൈക്കിലൂടെ മുഴങ്ങി.. ആശ്വാസത്തോടെ മുട്ടിൽ നിന്നു കുരിശു വരച്ചു ലീന പുറത്തേക്കിറങ്ങി.
ബാഗിൽ നിന്നും മൊബൈൽ ഫോൺ എടുത്തു നോക്കി ഭാഗ്യം അച്ചായൻ വിളിച്ചിട്ടില്ല സൈലന്റ് മോഡിൽ നിന്നും മാറ്റി മൊബൈൽ ബാഗിൽ തന്നെ വച്ചു. തലയിൽ നിന്നും സാരി മാറ്റി തോളിലൂടെ പുതച്ചു കൊണ്ട് പതിയെ നടന്നു
ഹോ ഈ വികാരി അച്ചന്റെ ഒരു പ്രസംഗം എനിക്കാണെങ്കിൽ ഉറക്കം വന്നിട്ട് മേലാരുന്നു
എന്റെയും കാര്യം അത് തന്നെ ഈ കിളവന്മാർ അച്ചന്മാർ ഇടവകയിൽ വന്നാൽ ഉള്ള കുഴപ്പം ഇതാ
പിന്നിൽ നിന്നും രണ്ടു പെൺകുട്ടികളുടെ സംസാരം കേട്ട് ലീന തിരിഞ്ഞു നോക്കി.. അലീനയും ഷീബയും ആണ്. ലീന തിരിഞ്ഞു നോക്കുന്നത് കണ്ടപ്പോ തങ്ങൾ പറഞ്ഞത് കേട്ടാണല്ലോ തിരഞ്ഞു നോക്കിയത് എന്ന് സംഭ്രമത്തോടെ ചമ്മിയ ചിരിയും ചിരിച്ചു അവർ തലകുനിച്ചു സ്പീഡിൽ നടന്നു പോയി.. അതുങ്ങൾ പറഞ്ഞത് സത്യം ആണല്ലോ എന്ന് മനസ്സിൽ ഓർത്തുകൊണ്ട് ലീന ചെറുതായി ഒന്ന് ചിരിച്ചു
ലീന ടീച്ചറേ
ഹായ് മേഴ്‌സി എന്നാ ഉണ്ട് മോളെ വിശേഷം നീ ഇവിടെ ഉണ്ടാരുന്നോ
സുഖം ആയിരിക്കുന്നു ടീച്ചറെ ഞാൻ മിനിഞ്ഞാന്ന് വന്നു
നീ ഇപ്പൊ എവിടെയാ
💬 Comments
View all comments