Chapter Title : വിദ്യാരംഭം [നകുലൻ]
ഏക്കറോളം ഏലത്തോട്ടം ഉണ്ട്.. അവിടെ നോക്കി നടത്താൻ ആളുകൾ ഉണ്ട് എങ്കിലും ഇടയ്ക്കു ജോൺ മേൽനോട്ടത്തിനായി പോകാറുണ്ട്.. ഇത്തവണ വിളവെടുപ്പ് സമയം ആയതിനാൽ ഒരാഴ്ച അവിടെ താമസിച്ചിട്ടു ഇന്ന് രാവിലെ എത്തും എന്നാണു പറഞ്ഞിരിക്കുന്നത്.. ടീച്ചർ കാർ വേഗത്തിൽ ഓടിച്ചു..
ഗേറ്റിൽ എത്തിയതേ തന്റെ ഭർത്താവിന്റെ ഹാർലി പാർക്കിങ്ങിൽ കിടക്കുന്നതു കണ്ടു അവൾ പെട്ടന്ന് കാർ ഷെഡിൽ കയറ്റി വീട്ടിൽ ഉള്ളിലേക്ക് കയറി
അച്ചായോ അച്ചായോ
എന്താടി പെണ്ണെ കിടന്നു ബഹളം വെക്കുന്നത് - ഒരു ചെറു ചിരിയോടെ രാജു എന്ന് വിളിപ്പേരുള്ള ജോൺ ഒരു മുറിയിൽ നിന്നും പുറത്തേക്കു വന്നു.. അത് അവരുടെ വീട്ടിലെ ജിം റൂം ആണ്.. ഒരു ബർമുഡയും സ്ലീവ്ലെസ് ബനിയനും ആണ് വേഷം.. രാവിലെ തന്നെ ചെറിയ വ്യായാമം ചെയ്തതിന്റെ വിയർപ്പു തുടച്ചു കൊണ്ട് അയാൾ ലീനയുടെ അടുത്തേക്ക് വന്നു.
അച്ചായൻ നേരത്തെ വന്നോ എട്ടര കഴിയും എന്നല്ലേ പറഞ്ഞത്
കോവിഡ് കാരണം വഴിയിൽ അധികം വാഹനം ഒന്നും ഇല്ലാരുന്നു..പിന്നെ മഞ്ഞും കുറവ് ആയിരുന്നു അതുകൊണ്ട് പെട്ടന്ന് വരാൻ പറ്റി
അത് നന്നായി .. അച്ചായൻ ഇവിടെ വരുന്നത് വരെ എനിക്ക് ടെൻഷൻ ആണ് ..കുട്ടിക്കാനത്തെ മഞ്ഞിനിടയിലൂടെ ഈ ബൈക്കും കൊണ്ട് വരുന്ന കാര്യം ഓർക്കുമ്പോ തന്നെ .. ഹോ .. കാർ കൊണ്ട് പോകാൻ പറഞ്ഞാൽ കേൾക്കില്ല ..ഇപ്പോഴും ചെറുപ്പം ആണെന്നാ വിചാരം ..അൻപത് ആകുന്നു കിളവൻ ആയി ഹേ കിളവൻ ..
കിളവൻ നിന്റെ വല്യപ്പൻ ... ഞാൻ ഇപ്പോഴും സ്ട്രോങ്ങ് ആണ് ..ഇതുവരെ നിനക്ക് മനസ്സിലായില്ലത് മനസ്സിലായില്ല
💬 Comments
View all comments