Chapter Title : വികാരവതികൾ 1 [spulber]
കുറേ പേപ്പറുകൾ എടുത്ത് വെച്ചു. പിന്നെ പറഞ്ഞു. “ മോളേ, ഈ പേപ്പറുകളിലുള്ള ചിലകാര്യങ്ങൾ ഞാൻ ചുരുക്കിപ്പറയും. പിന്നീട് നിങ്ങളിത് സൗകര്യം പോലെ വായിച്ചു നോക്കിയാൽ മതി. ഈ റെയിൻബോ അപ്പാർട്ട്മെൻ്റ് വിശ്യം റൊക്കം പൈസയും കൊടുത്ത് വാങ്ങിയതാണ്. ഇത് റജിസ്ട്രർ ചെയ്തത് അവൻ്റെ കാലശേഷം രണ്ട് മക്കൾക്കും തുല്യമായിട്ടാണ്.
ഇതിൻ്റെ ഗ്രൗണ്ട് ഫ്ലോർ മുഴുവൻ ഓരോ ഷോപ്പുകളാണ്. ഒന്നാം നില ഒരു ബേങ്കും രണ്ടാം നിലചില കമ്പനികളുടെ ഓഫീസുകളുമാണ്. ബാക്കി മൊത്തം2bk ഫ്ലാറ്റുകളാണ്. മൊത്തം പതിനാല് ലക്ഷം രൂപ മാസ വാടകയുണ്ട്. വാടകത്തുക എല്ലാ മാസവും കൃത്യമായി ബേങ്കിലെത്തും. രണ്ട് പേർക്കും എപ്പോ വേണമെങ്കിലും എത്ര പൈസ വേണമെങ്കിലും ബാങ്കിൽ നിന്നെടുക്കാം.
ഇത് നോക്കി നടത്താൻ ഒരു കെയർ ടേക്കറുണ്ട്. അയാളുടെ ശമ്പളം മാസാവസാനം ബേങ്കിൽ നിന്ന് പോവും. അച്ചൻ ഉണ്ടായിരുന്ന ബിസിനസെല്ലാം നിർത്തി അതെല്ലാം കൂട്ടിയാണ് ഇത് വാങ്ങിയത്. വേറെ ബിസിനസൊന്നും ഇപ്പോഴില്ല. പിന്നെ ആ വീടും മൂന്നേക്കർ സ്ഥലവും. അതു രണ്ട് പേർക്കും കൂടിയാണ്. ഇത്രയുമാണ് സ്വത്ത്. ഇതെല്ലാം നിങ്ങളോട് പറയാൻ അവൻ എന്നെ ഏൽപിച്ചിരുന്നു. രവീന്ദ്രനേയും അറിയിക്കണം എന്നും പറഞ്ഞിരുന്നു.
അതാണ് നിങ്ങളെയെല്ലാം വിളിപ്പിച്ചത്. ഇനി എനിക്ക് കുറച്ച് തിരക്കുണ്ട് അതെല്ലാം വായിച്ച് നോക്കി എന്തെങ്കിലും സംശയമുണ്ടെങ്കിൽ എന്നെ വിളിച്ചാൽ മതി. ശരിയെന്നാ ഞങ്ങളിറങ്ങട്ടെ” ഭാസ്കരനങ്കിളും, കബീറിക്കയും യാത്ര പറഞ്ഞിറങ്ങി .കുറച്ച് നേരം ഇരുന്ന് കൊച്ചച്ചനും പോയി. അതോടെ റീനയുടെ കണ്ണ് നിറഞ്ഞു. അച്ചൻ മുൻകൂട്ടി കണ്ട പോലെ എല്ലാം ചെയ്തിരിക്കുന്നു. ബിസിനസ് കൊണ്ടു നടന്നിരുന്നെങ്കിൽ തൻ്റെ മക്കൾക്ക് ബുദ്ധിമുട്ടായിരിക്കുമെന്നച്ചൻ മനസിലാക്കി.
💬 Comments
View all comments