0%

Chapter Title : വിക്രമസൂര്യനും ശീതവല്ലിയും [ഷേരു]

Author : Kambikathakal Read All Parts 127
സഭയിൽ നിന്നും എല്ലാവരും ഒരേ സ്വരത്തിൽ മൊഴിഞ്ഞു. "നാം മുമ്പെങ്ങുമില്ലാത്ത തരത്തിൽ ക്ഷാമത്തെ അഭിമുഖീകരിക്കുകയാണ്. ജലാശയങ്ങൾ എല്ലാം വരണ്ടു തുടങ്ങിയിരിക്കുന്നു. പരിമിതമായ വിഭവങ്ങൾ മാത്രമാണ് ഇനി നമ്മുടെ കയ്യിൽ അവശേഷിക്കുന്നത്. കൃഷി പുനരാരംഭിക്കേണ്ടിയിരിക്കുന്നു." "പക്ഷേ രാജൻ, കടുത്ത ജലക്ഷാമം നേരിടുന്ന ഈ സാഹചര്യത്തിൽ നാം എങ്ങനെ?" അംഗരാജ്യമായ മാഗപുരിയിലെ ജനസേനൻ ആരാഞ്ഞു. "നാമും അതേ പ്രശ്നത്തെ അഭിമുഖീകരിക്കുകയാണ് ജനസേനാ. അതിന്റെ മാർഗ്ഗങ്ങൾ ആലോചിക്കുന്നതിനാണ് നാമീ സഭ വിളിച്ചുചേർത്തത് തന്നെ." "ജലദൗർലഭ്യം ഇല്ലാത്ത ഫലഭൂയിഷ്ഠമായ ഒരു പ്രദേശം നമുക്ക് കണ്ടെത്തേണ്ടിയിരിക്കുന്നു രാജൻ" "തീർച്ചയായും നരസിംഹാ. ഇന്നലെ എന്റെ പ്രിയപത്നി റാണി ഹിമവാണി നമ്മുടെ വനാതിർത്തിയിൽ എവിടെയോ അത്തരമൊരു സ്ഥലം ഉള്ളതായി മുൻപ് കേട്ടതായി പറഞ്ഞു. ആർക്കെങ്കിലും അറിവുണ്ടോ അങ്ങനെയൊരു പ്രദേശത്തെ കുറിച്ച്? " ശേഷരാജൻ ചോദ്യഭാവത്തിൽ എല്ലാവരെയും നോക്കി. സഭാവാസികൾ പരസ്പരം നോക്കി ഓരോന്ന് പിറുപിറുക്കാൻ തുടങ്ങി. ഒടുവിൽ അല്പസമയത്തിന് ശേഷം മഹതാപസിയും എല്ലാവർക്കും ഗുരുതുല്യനുമായ
ശബരീശമുനി എഴുന്നേറ്റു നിന്നു. "കേട്ടതെല്ലാം സത്യമാണ് പ്രഭോ. അങ്ങനെയൊരു സ്ഥലമുണ്ട്." "എവിടെയാണ് മുനേ ആ സ്ഥലം?" ശേഷരാജനും സഭാവാസികളും ആകാംക്ഷരൂപത്തിൽ മുനിയെ നോക്കി. "നമ്മുടെ കിഴക്കേ അതിർത്തിയിലെ നന്ദവനത്തിന്റെ ഉള്ളിൽ അൽപ്പം തെക്കോട്ട് മാറിയാണ് രാജൻ ആ പ്രദേശം സ്ഥിതി ചെയ്യുന്നത്. റാണി പറഞ്ഞതു പോലെ ഒരിക്കലും വറ്റാത്ത തെളിനീരുറവയുള്ള ഫലഭൂയിഷ്ഠമായ മണ്ണാണത്. അവിടെ കൃഷി ചെയ്താൽ നമ്മുടെ ക്ഷാമം തീർച്ചയായും മാറും രാജൻ." "എങ്കിൽ പിന്നെ നാം അമാന്തിക്കുന്നതെന്തിന് ? ആരവിടെ ഇന്ന് തന്നെ ആ സ്ഥലം കണ്ടെത്തി കൃഷിയോഗ്യമാക്കാനുള്ള നടപടികൾ ആരംഭിക്കുക." രാജകല്പന കൊടുങ്കാറ്റിന്റെ വേഗതയിൽ നാട്ടിലെങ്ങും വീശിയടിച്ചു.

💬 Comments

View all comments