0%

Chapter Title : വിലക്കപ്പെട്ട അധ്യായം ❤നിത്യമാധവം❤ 2 [നിലാവ്]

Author : kkstories Read All Parts 5K

കുട്ടികൾ പേരും മറ്റു basic detailsum പറഞ്ഞു...

"നിത്യ.. നല്ല hair ആണ് കേട്ടോ.."

പേരും സ്ഥലവും പറഞ്ഞു സിറ്റിൽ വന്ന് ഇരിക്കാൻ തുടങ്ങിയപ്പോളാണ് മിസ്സ്‌ പറഞ്ഞത്. ഒരു താങ്ക്സ് പറഞ്ഞു ഞാൻ പെട്ടെന്ന് സിറ്റിൽ ഇരുന്നു.

"മിസ്സ്‌ പറഞ്ഞത് ശരിയാ.. നിത്യയുടെ മുടി നല്ല ഭംഗിയുണ്ട് "

"മുടിമാത്രമല്ല തന്നെ കാണാനും നല്ല ഭംഗിയുണ്ട്.. പഴയ സിനിമയിലെ നായികമാരെ പോലെ.. ശാലീന സുന്ദരി "

അടുത്തിരുന്ന ആതിരയും നീതുവും പറയുന്ന കേട്ട് ഞാൻ വെറുതെ ചിരിച്ചു കൊണ്ട് ഇരുന്നു.അതിനെല്ലാം എന്ത്‌ മറുപടി പറയണം എന്ന് അറിയാതെ..

"ഇപ്പോൾ തന്നെ നമ്മുടെ ക്ലാസ്സിലെ മിക്ക ആണുങ്ങളുടെയും കണ്ണ് നിത്യയുടെ മേലെയായിരിക്കും."

നീതു കണ്ണ് ഇറുക്കി കൊണ്ട് കളിയാക്കി പറഞ്ഞതും അറിയാതെ ഞാനും ഒന്ന് ബോയ്സ് സൈഡിലേക്ക് നോക്കി.. ചിലർ ഇങ്ങോട്ട് നോക്കി ഇരിക്കുന്നുണ്ട്.. എന്നാൽ എനിക്ക് പ്രത്യേകിച്ച് ഒന്നും തോന്നില്ല.. ചുറ്റിലും ഒന്ന് കണ്ണ് ഒട്ടിച്ചതിന് ശേഷം വീണ്ടും മിസ്സിലേക്ക് ശ്രദ്ധ വന്നു..

"എല്ലാരുടെയും name ഒക്കെ പഠിച്ചു വരാൻ കുറച്ച് time എടുക്കും കേട്ടോ... സാരമില്ല മൂന്ന് വർഷം നിങ്ങൾ ഇവിടെ തന്നെ കാണുമല്ലോ. ഇന്ന് എന്തായാലും ക്ലാസ്സ്‌ ഒന്നുമില്ല ഫസ്റ്റ് day അല്ലെ.. നിങ്ങളെ പഠിപ്പിക്കുന്ന ടീച്ചേർസ് എല്ലാരും just വരും പരിചയപ്പെടും  modulesum തരും... എന്തായാലും നമുക്ക് ആദ്യം class representativine തിരിഞ്ഞ് എടുക്കാം.. ആർക്ക് എങ്കിലും intrest ഉണ്ടോ.."

മിസ്സ്‌ ചോദിച്ചതും ബാക്ക് ബെഞ്ചിൽ നിന്നും കീർത്തിക കൈ പൊക്കി.. ആണുങ്ങളുടെ സൈഡിൽ നിന്നും വേറെ ഒരു പയ്യനും.. പേര് ഓർമയില്ല

💬 Comments

View all comments