0%

Chapter Title : വിലക്കപ്പെട്ട കനി [Sagar Kottappuram]

Author : Sagar Kottapuram Read All Parts 2.3K

സംശയം ആസ്ഥാനതയില്ല..മിനി ഡേവിഡ് മാളിനകത്തുകൂടി ഉള്ള വഴിയിലൂടെ പാർക്കിംഗ് ഏരിയയിലു എത്തിക്കഴിഞ്ഞിരുന്നു ...വലതു തോളിൽ ചെറിയൊരു ലേഡീസ് ബാഗും തൂക്കിയിട്ടുകൊണ്ട് ഇടം കയ്യാൽ മുടിയിഴകൾ കോതി അഴകൊത്ത ചുവടുകളുമായി തന്റെ മമ്മി കുണുങ്ങി കുണുങ്ങി ആ ബൈക്കുകാരന് അടുത്തേക്ക് പുഞ്ചിരിച്ചു കൊണ്ട് നടന്നു വരുന്നു.

ജോജുവിന്‌ ഒരു ഞെട്ടൽ അനുഭവപെട്ടു . തന്റെ മമ്മി അയാളുടെ അടുത്തേക്ക് വരരുതേ എന്ന് അവൻ ആശിച്ചെങ്കിലും ചുറ്റും നോക്കികൊണ്ട് മിനി ആ ബൈക്കിലിയിരിക്കുന്ന ആൾക്ക് ചിരിച്ചു കൊണ്ട് ഹസ്തദാനം നൽകി .

ജോജുവിന്‌ ആ കാഴ്ച വിശ്വസിക്കാനായില്ല . അവൻ സ്വന്തം വലതു കൈ ബൈക്കിന്റെ പെട്രോൾ ടാങ്കിനു മീതെ ശക്തിയായി അടിച്ചു സ്വയം വേദനിപ്പിച്ചു...

ജോജു ;"ചെ..."

ജോജു വീണ്ടും ആ ഭാഗത്തേക്ക് നോക്കി .അപ്പോഴേക്കും ആ ബൈക്കിലിരുന്ന ആളും മമ്മിയും അപ്രത്യക്ഷർ ആയിരിക്കുന്നു . ജോജുവിന്‌ എന്തോ പന്തികേട് തോന്നി ബൈക്കിൽ നിന്നും അല്പം ഉയർന്നു പൊങ്ങി ഏന്തി വലിഞ്ഞു നോക്കി..

ഇല്ല..മമ്മിയും ബൈക്കിൽ വന്ന ആളും എങ്ങോട്ടോ മാഞ്ഞിരിക്കുന്നു . ജോജുവിന്റെ മനസ്സിൽ നൂറായിരം സംശയങ്ങൾ ജനിച്ചു..നെഞ്ചിടിപ്പ് വേഗത്തിലായി..ഏയ്..ഇല്ല..തന്റെ മമ്മി അത്തരക്കാരി ആയിരിക്കില്ല എന്ന് മനസിനെ പറഞ്ഞു ബോധ്യപെടുത്തുമ്പോഴേക്കും ..പാർക്കിംഗ് സൈഡിൽ നിന്നും മമ്മിയുടെ നാനോ കാർ പുറത്തോട്ടു വരുന്ന കാഴ്ച്ചയാണ് കണ്ടത്.. കാർ റോഡിലേക്ക് കയറി..ഡ്രൈവിംഗ് സീറ്റിൽ മിനി തന്നെ ആണ് . കാറിനകത്തു മറ്റാരും ഇല്ല ! എല്ലാം ഒളിച്ചു നിന്ന് കാണുന്ന ജോജുവിന്‌ എന്തെന്നില്ലാത്ത ആശ്വാസം തോന്നി !

മമ്മിയുടെ കാർ പതിയെ മുൻപോട്ടു നീങ്ങുന്നു. അതോടൊപ്പം പെട്ടെന്ന് തന്നെ പാർക്കിങ്ങിൽ

💬 Comments

View all comments