0%

Chapter Title : വിലക്കപ്പെട്ട കനി [Sagar Kottappuram]

Author : Sagar Kottapuram Read All Parts 2.4K

മറ്റു വഴികൾ ഇല്ല. അതുകൊണ്ട് അങ്ങോട്ടേക്ക് ഓട്ടോ വിടുന്നത് ബുദ്ധിയല്ല .

ജോജു ;"ചേട്ടാ ഇവിടെ നിർത്തിയ മതി "

ഡ്രൈവർ ഓട്ടോ നിർത്തി .ജോജു ഇറങ്ങി അയാൾക്ക്‌ ഓട്ടോ ചാർജ് മീറ്ററിൽ കാണിച്ചത് എടുത്തു കൊടുത്തു. അയാൾ അതും വാങ്ങി സന്തോഷത്തോടെ മടങ്ങി .

ജോജു ചുറ്റിനും നോക്കി ..ആള് താമസം കുറഞ്ഞ ഏരിയ ആണ് . ഈ വഴിയിൽ വളരെ കുറച്ചു വീടുകളെ ഉള്ളു . കൂടുതലും ടൗണിൽ ജോലിക്കു വന്ന ആളുകൾ താൽക്കാലികമായി താമസിക്കുന്ന കോട്ടജുകളും വീടുകളും ആണ് .

ജോജു നെഞ്ചിടിപ്പോടെ ഷഹാനയുടെ വീട്ടിലേക്കുള്ള ഇടവഴിയിലേക്ക് മറഞ്ഞു നോക്കി . അതെ നാനോ കാർ ഷഹാനയുടെ വീടിന്റെ പോർച്ചിൽ കിടപ്പുണ്ട്. നേരത്തെ കണ്ട ബൈക്കും അതിനടുത്തായി കിടക്കുന്നു..

ജോജുവിന്റെ കണ്ണുകൾ വിടർന്നു ..നെഞ്ചിടിപ്പ് കൂടി..എന്തൊക്കെയോ ചിന്തകൾ അവന്റെ മനസിൽകൂടി മിന്നി മറിഞ്ഞു .

കർത്താവെ..ഇത്ത ഇല്ലാതെ ഇവിടെ മമ്മി എന്തിനു വന്നു..അതും കൂടെ ഉള്ള ബൈക്കിലുള്ള ആളാരാണ്...ജോജുവിന്‌ ക്ഷമ കെട്ടു...പക്ഷെ അങ്ങോട്ട് പോയി നോക്കുന്നത് എങ്ങനെ ആണ്..പരിചയമില്ലാത്ത സ്ഥലവും ആളുകളുമാണ് ചുറ്റിനും...

ഒരു മതിലിന്റെ മറവിൽ നിന്ന് ജോജു അങ്ങോട്ടേക്ക് എത്തി നോക്കിയെങ്കിലും പ്രേത്യേകിച്ചു വിശേഷം ഒന്നും ഉണ്ടായില്ല..മമ്മി അകത്തേക്ക് പോയി മിനുട്ടുകൾ കഴിഞ്ഞു..ജോജു ഒരു കള്ളനെ പോലെ പാത്തും പതുങ്ങിയും അങ്ങോട്ടും ഇങ്ങോട്ടും നടന്നു..മിനുട്ടുകൾ മണിക്കൂറുകൾ ആയി..ജോജുവിന്‌ ഇരിക്കപ്പൊറുതി കിട്ടാതെ ആയി..പക്ഷെ ഷഹാനയുടെ വീടിനു അടുത്തേക്ക് പോയാൽ അകത്തു നിന്ന് മമ്മി തന്നെ കാണുമോ എന്ന പേടി ഉള്ളതുകൊണ്ട് ജോജു പോകാൻ തുനിഞ്ഞില്ല.

മമ്മി എന്താകും അകത്തു ചെയ്യുന്നത്..എന്തായാലും ഷഹാന

💬 Comments

View all comments