0%

Chapter Title : വിലക്കപ്പെട്ട കനി 5 [Sagar Kottappuram]

Author : Sagar Kottapuram Read All Parts 1.2K

എടുത്തു നോക്കി .അവരുടെ  സ്വന്തം മുഖം തന്നെയാണ് പ്രൊഫൈൽ പിക് . മുടിയൊക്കെ വിടർത്തിയിട്ടുകൊണ്ടുള്ള ക്ളോസപ് ക്ലിക്ക് .

ജോജു ആ പ്രൊഫൈൽ പിക്കിൽ ക്ലിക് ചെയ്തു വലുതാക്കി ..മ്മ്...കാണാൻ സുന്ദരി തന്നെ . ജോജു മനസ്സിലോർത്തു .

വരുന്നത് വരട്ടെ..ജോജു രണ്ടും കൽപ്പിച്ചു കോൺടാക്ട് നോക്കി . കക്ഷി ഓൺ ലൈനിൽ ഉണ്ട് . ജോജു ഒരു മെസ്സേജ് അയച്ചു .

"ഹായ് ...ആന്റി "

ആ സന്ദേശം അവൾ കാണുവാൻ വേണ്ടി ജോജു തുടിക്കുന്ന മനസുമായി കാത്തു നിന്നു .

ഒരു മിനുട്ടോളം സമയം എടുത്തു ഷഹാന അത് കാണാ..ഉടനെ മറുതലക്കൽ ടൈപ്പിങ്ങും തുടങ്ങി !

"ഹായ്..." "അല്ല..ആരിത്...." "നമ്മളെ ഒകെ പരിചയമുണ്ടല്ലേ " "ഇതെന്തുപറ്റി മെസ്സേജ് ഒകെ അയക്കാൻ "

ഒന്നിന് പിറകെ ഒന്നായി ഷഹാനയുടെ മെസ്സേജുകൾ ജോജുവിന്‌ ഒഴുകിയെത്തി.

"ആഹാ..ഇവർ ആള് കൊള്ളാല്ലോ ..." ജോജു മനസ്സിലോർത്തു ചിരിച്ചു.

"അഹ്...ചുമ്മാ ഇരുന്നപ്പോ ഒന്നയച്ചെന്നെ ഉള്ളു "

ജോജു റിപ്ലൈ നൽകി.

"ആഹാ..." "..എന്താ ഇപ്പൊ ചുമ്മാ ഇരിക്കാൻ " "മിനി ഇല്ലെടാ അവിടെ "

ഷഹാനയുടെ ചോദ്യങ്ങൾ വീണ്ടും ഇരച്ചെത്തി .

"ആഹ്..." "ഉണ്ട് ..മമ്മി റൂമിലാ "

ജോജു മറുപടി നൽകി.

"മ്മ്..." "നീ ഇപ്പൊ എന്താ പതിവില്ലാതെ "

ഷഹാന ഒരു കണ്ണിറുക്കിയുള്ള സ്മൈലിയോട് കൂടി ചോദ്യ ശരം തീർത്തു.

"ഒന്നുമില്ല ..." "ചുമ്മാ..ഇപ്പോഴും ഒരേ ആൾക്കാരോടല്ലേ ചാറ്റിങ്..ഇന്നൊന്നു മാറ്റി പിടിച്ചത "

ജോജു അവൾക്കു റിപ്ലൈ നൽകി.

"മ്മ്...ഹ ഹ ഹ..നന്നായി..."

സഹ ചിരികൾ വാരിവിതറി മറുപടി

💬 Comments

View all comments