0%

Chapter Title : വില്ലൻ 2 [വില്ലൻ]

Author : വില്ലൻ Read All Parts 608

കാൾ അറ്റൻഡ് ചെയ്തു.

ഷഹനാ....അതേ ഗംഭീര്യമുള്ള ശബ്ദം ഞാൻ വീണ്ടും കേട്ടു...ആ വിളിക്ക് ശേഷം ഒരു നിശബ്ദത പടർന്നു ഞങ്ങളുടെ ഇടയിൽ...ഫോണിൽ കൂടി മനോഹരമായ സൂഫിസംഗീതം ഒഴുകി വരുന്നുണ്ടായിരുന്നു..

രംഗ് രേസാ...

രംഗ് രേസാ...

രംഗ് രേസാ...

ഹോ...രംഗ് രേസാ...

ഓ മുജ്‌പേ കരം സർക്കാർ തെരാ....

ആരസ്‌ തുജെ,കർദെ മുജെ,മുജ്സെ ഹി രിഹാ...

അബ് മുജ്‌കോ ബി ഹോ,ദീദാർ മേരാ..

കർഥേ മുജെ,മുജ്സെ ഹി രിഹാ...

മുജ്സേ ഹി രിഹാ...........

കുൻ ഫയകുൻ..

കുൻ ഫയകുൻ...

ഫയകുൻ....

ഫയകുൻ ഫയകുൻ ഫയകുൻ....

കുൻ ഫയകുൻ...

സ്വദഖല്ലാഹുൽ അലിയുൽ അസീം...

സ്വദഖ റസൂലു-ഹുൻ നബി-യുൻ-കരീം

മനോഹരമായ ആ സൂഫി സംഗീതത്തിൽ ഞാൻ ലയിച്ചുപോയി...എന്റെ ഉള്ളിൽ എന്തൊക്കെയോ പൊട്ടിമുളച്ചപോലെ...പ്രണയം എന്റെ ഉള്ളിൽ നിറയുന്നപോലെ...സ്നേഹത്തിനായി എന്റെ ഹൃദയം വെമ്പുന്നത് പോലെ...ഒരു പുരുഷന്റെ സ്നേഹത്തിനായി എന്റെ മനസ്സ് കൊതിക്കുന്നപോലെ...ഒരു പുരുഷന്റെ കൈകളിൽ കിടന്ന് അവന്റെ സംരക്ഷണം അനുഭവിക്കാൻ കൊതിയാകുന്നതുപോലെ...എന്റെ ഉള്ളിലെ മാറ്റം എന്റെ ബുദ്ധിക്ക് മനസ്സിലാകുന്നുണ്ടായിരുന്നെങ്കിലും ഹൃദയം എന്നോട് അത് ആസ്വദിക്കാൻ  മന്ത്രിക്കുന്നത് പോലെ...എന്റെ ഉള്ളിലെ മാറ്റത്തിന്റെ കാരണം എന്താണെന്ന് അറിയാൻ എന്റെ ബുദ്ധി ശ്രമിക്കുന്നുണ്ടായിരുന്നു..ആ സൂഫി സംഗീതമോ അതോ ഷഹനാ എന്നുള്ള ആ വിളിയോ..എന്റെ ബുദ്ധിക്ക് ഒരു ഉത്തരം കിട്ടുന്നില്ലായിരുന്നു...എന്നെ കോൾമയിർകൊള്ളിച്ചുകൊണ്ട് ആ വിളി ഞാൻ വീണ്ടും കേട്ടു...

ഷഹനാ... സമർ ഫോണിലൂടെ വിളിച്ചു.

ആ..ഞാൻ വിക്കിക്കൊണ്ട് പറഞ്ഞു

താൻ എവിടെ ആണ്... ഇവിടെ ഒന്നുമല്ലേ... സമർ ചോദിച്ചു...ഞാൻ അതിന് മറുപടി കൊടുത്തില്ല...

താമസം ഒക്കെ ഓക്കേ അല്ലെ...സമർ ചോദിച്ചു..

ഓകെയാണ്...ഞാൻ മറുപടി നൽകി...

പിന്നെ ഷഹനാ...ഞാൻ എന്നാ വരുക എന്ന് പറയാൻ പറ്റില്ല...അതുകൊണ്ട് അത് വരെ പൂന്തോട്ടത്തിലെ ചെടികൾക്കോ വെള്ളമൊഴിക്കാമോ...സമർ ചോദിച്ചു...

ഞാൻ നോക്കിക്കോളാം... ഞാൻ പറഞ്ഞു...

പിന്നെ വീടിന്റെ പിന്നിൽ രണ്ട് നായ്ക്കളെ കെട്ടി ഇട്ടിട്ടുണ്ട്.. അവര്ക്ക് കൂടെ ഭക്ഷണം കൊടുക്കണേ...

ഞാൻ കൊടുത്തോളാം...

അവരെ കെട്ടഴിച്ചു വിടരുത്...നിന്നെ പരിചയം ഇല്ലാത്തതുകൊണ്ട് ചിലപ്പോ അവർ നിന്നെ ആക്രമിച്ചേക്കും...സമർ പറഞ്ഞു...

ഞാൻ സൂക്ഷിച്ചോളാം...ഞാൻ പറഞ്ഞു...

പിന്നെ ഒരു പ്രധാനപ്പെട്ട കാര്യം...സമർ പറഞ്ഞു

എന്താ..ഞാൻ ആകാംഷയോടെ ചോദിച്ചു...

രണ്ടാം നിലയിലുള്ള റൂമുകളിൽ

💬 Comments

View all comments