0%

Chapter Title : വില്ലൻ 2 [വില്ലൻ]

Author : വില്ലൻ Read All Parts 1.5K

റൂമിന്റെ വാടക..? ഷാഹി ചോദിച്ചു...

അത് സമർ തീരുമാനിച്ചോളും... അവൻ വന്നിട്ട് നോക്കാം...പിന്നെ എന്തേലും ഉണ്ടെങ്കിൽ വിളിക്കുക...അത് പ്പൊ ഏത് നേരത്താണെങ്കിലും... എന്തേലും കാര്യം ഉണ്ടെങ്കിൽ അവൻ വിളിക്കും..അവൻ വിളിക്കുന്ന നമ്പർ സേവ് ചെയ്തോണ്ട്... കുഞ്ഞുട്ടൻ ഷാഹിയോട് പറഞ്ഞു...

കുഞ്ഞുട്ടനും ചന്ദ്രേട്ടനും യാത്ര പറഞ്ഞു പോകാൻ ഇറങ്ങി...കുഞ്ഞുട്ടൻ ജീപ്പിൽ കയറുന്നതിനുമുൻപ് തിരിഞ്ഞു ഷാഹിയോട് പറഞ്ഞു.."നമ്മുടെ യഥാർത്ഥ പാട്ടുകച്ചേരി സമർ വന്നിട്ട് ട്ടോ"

ആയിക്കോട്ടെ...ഷാഹി മറുപടി നൽകി...

അവർ രണ്ടുപേരും വണ്ടിയെടുത്ത് പോയി.. കുഞ്ഞുട്ടന്റെ വണ്ടി കുറച്ചു ദൂരം പോയിട്ട് നിർത്തി...എന്നിട്ട് താൻ അങ്ങോട്ട് വിളിക്കാം എന്ന് പറഞ്ഞ നമ്പറിലേക്ക് തിരിച്ചു വിളിച്ചു...

അവൾക്ക് ഇപ്പൊ ഒരു പ്രശ്നവുമില്ല സംശയവുമില്ല...വീട്ടിൽ ഉണ്ട്..ഇനിയെല്ലാം നീ നോക്കിയാൽ മതി...കുഞ്ഞുട്ടൻ അത്രയും പറഞ്ഞിട്ട് ഫോൺ കട്ട് ചെയ്ത് ജീപ്പ് എടുത്തുപോയി..

ഷാഹി അവരെല്ലാം പോയപാടെ അമ്മയെ വിളിച്ചു...റൂം എല്ലാം ശെരിയായി എന്ന് അവൾ അമ്മയോട് പറഞ്ഞു...അവൾ ഹോസ്റ്റൽ റൂം ശേരിയാകാത്തതും സമറിന്റെ വീട്ടിൽ ആണ് താമസിക്കുന്നത് എന്നതും അവൾ അമ്മയിൽ നിന്ന് മറച്ചു...എന്തോ അപ്പോൾ അങ്ങനെ പറയാനാ അവൾക്ക് തോന്നിയത്..നാട്ടിന്പുറത്തുകാരിയായ അമ്മയ്ക്ക് ചിലപ്പോ ഇതൊക്കെ ഉൾക്കൊള്ളാൻ സാധിച്ചില്ലെങ്കിലോ എന്ന് അവൾ ഭയന്നു... അമ്മയോട് മറ്റു വിശേഷങ്ങൾ ഒക്കെ ചോദിച്ചു..അനിയനോടും കുറച്ചു നേരം സംസാരിച്ചതിനുശേഷം അവൾ ഫോൺ കട്ടാക്കി അടുക്കളയിൽ പോയി രാത്രിയിലേക്കുള്ള ഭക്ഷണം ഉണ്ടാക്കി...അതിനുശേഷം അവൾ അടുക്കളയുടെ കുറച്ചു അടുത്തായുള്ള റൂം എടുത്ത് അവിടെ തന്റെ ബാഗിൽ ഉള്ള വസ്ത്രങ്ങളും പുസ്തകങ്ങളുമെല്ലാം അടുക്കി വെച്ചു... കിടക്ക ഒന്ന് തട്ടിത്തുടച്ചിട്ട് വിരി വിരിച്ചു...റൂം എല്ലാം ശേരിയാക്കി..അവൾ അറ്റാച്ച്ഡ്‌ കുളിമുറിയിൽ കയറി നല്ല ഒരു കുളി

💬 Comments

View all comments