Chapter Title : വില്ലൻ 2 [വില്ലൻ]
ഭിത്തിയിൽ കയറുകയും ചെയ്തു....പക്ഷെ അന്ന് ശരിക്കും ഭിത്തിയിൽ കയറിയത് ആ പൊലീസുകാരനടക്കം അവിടെ ഡ്യൂട്ടിയിൽ ഉണ്ടായിരുന്ന പതിനഞ്ചു പൊലീസുകാരിൽ പതിനാല് പോലീസുകാരാണ്... ബോണസായി ആ പോലീസ് സ്റ്റേഷനും നീ പറഞ്ഞ ഭിത്തിയിൽ അവർ കയറ്റി...ബാലഗോപാൽ കിരണിനോട് പറഞ്ഞു..
ഒരാൾക്ക് മാത്രം എന്തുപറ്റി എന്നാകും അല്ലെ നീ ചിന്തിക്കുന്നത്...അവന്റെ കയ്യും കാലും വെട്ടിയെടുത്തിട്ട് അവർ അവനെ വെറുതെ വിട്ടു...നടന്നത് എന്താണെന്ന് എല്ലാവരോടും പറയാൻ...ബാലഗോപാൽ തുടർന്നു... കിരൺ തൊണ്ടയിലെ വെള്ളം വറ്റി നിന്നു...
അന്നത്തെ ചീത്തപ്പേര് മാറ്റാൻ അവിടെ അങ്ങനെ ഒരു പോലീസ് സ്റ്റേഷൻ ഇല്ലാന്ന് നമുക്ക് വരുത്തിത്തീർക്കേണ്ടിവന്നു... നമ്മുടെ എല്ലാ റെക്കോർഡ്സിൽ നിന്നും ആ സ്റ്റെഷനെക്കുറിച്ചുള്ള രേഖകൾ കീറി കത്തിച്ചു കളയേണ്ടി വന്നു നമുക്ക്...നാണക്കേട്...ബാലഗോപാൽ പുച്ഛിച്ചുകൊണ്ട് പറഞ്ഞു...
സ്റ്റോപ്പ് ഇറ്റ് ബാലഗോപാൽ...ഡിജിപി ഉറക്കെ ശബ്‌ദിച്ചു...
നീ ഈ പറഞ്ഞ ചെകുത്താന്മാരെ ഇല്ലാതാക്കി നിനക്ക് കാണിച്ചു തരണോ... എന്നാ കാണിച്ചു തരാം... ഈ അവസരം നമ്മൾ ഉപയോഗിക്കാൻ പോകുന്നു...അവരെ ഓരോന്നിനേം ഇല്ലാതാക്കാൻ പോകുന്നു...ഡിജിപി ദേഷ്യത്തോടെ മേശയിൽ കയ്യടിച്ചുകൊണ്ട് പറഞ്ഞു...
അതെ...യുദ്ധം തുടങ്ങാൻ പോവുകയാണ്...ചെകുത്താന്മാരുടെ യുദ്ധം..
(തുടരും)
യുദ്ധം പടിവാതിൽക്കൽ എത്തി നിൽക്കുന്നു.. ആരുമായുള്ള യുദ്ധം...? യുദ്ധത്തിൽ ആര് ജയിക്കും...? പോലീസിന്റെ തന്ത്രങ്ങൾ ഫലവതാകുമോ..? ആരാണ് യഥാർത്ഥ വില്ലൻ...?ആരാണ് യഥാർത്ഥ ചെകുത്താൻ...? സമറാണോ വില്ലൻ...? എന്താണ് ഷാഹിയെ സമറിനോട് അടുപ്പിക്കുന്നത്..? അവർ തമ്മിൽ വല്ല ബന്ധവുമുണ്ടോ...? എപ്പോഴാണ് വില്ലന്റെ എൻട്രി...?
സുഹൃത്തുക്കളെ നിങ്ങളുടെ വിലയേറിയ അഭിപ്രായങ്ങൾ എന്നെ അറിയിക്കുക...കഥ ഇഷ്ടപ്പെടുന്നുണ്ടെങ്കിൽ ലൈക് അടിക്കുക...
തുടരണോ വേണ്ടയോ........?
💬 Comments
View all comments