Chapter Title : വില്ലൻ 3 [Ragesh]
എന്നിട്ട് ചായയും കുടിച് ജാൻസിയുടെ അമ്മയോട് യാത്ര പറഞ്ഞു ഇറങ്ങി. രാഗേഷ് കോളേജിൽ എത്തി മാത്യു അവന്റെ അടുത്തേക്ക് വന്നു " എടാ ജാൻസി എവിടെ ഞാൻ ഇന്നലെ കുറെ വിളിച്ചു എടുത്തില്ല " മാത്യു ചോദിച്ചു " അവൾക്ക് തീരെ വയ്യ കിടക്കുവാണ്. ഇപ്പൊ എല്ലാവർക്കും പനി അല്ലെ " രാഗേഷ് മറുപടി പറഞ്ഞു " എന്നാൽ നീ ക്ലാസ്സിലേക്ക് പൊയ്ക്കോ ഞാൻ അവളെ ഒന്ന് വിളിച്ചു നോക്കട്ടെ " എന്ന് പറഞ്ഞു കൊണ്ട് മാത്യു അവിടെ നിന്നു പോയി.
മാത്യു അവളെ വിളിച്ചു " എന്താ നീ ഇന്നലെ വിളിച്ചിട്ട് ഫോൺ എടുക്കാത്തത്? " മാത്യു ചോദിച്ചു. " വയ്യ മത്തായിച്ചാ ഒന്നിങ്ങു വാ കാണാൻ തോന്നുന്നു. ഞാൻ വിളിക്കാൻ തുടങ്ങിയതായിരുന്നു" ജാൻസി മറുപടി കൊടുത്തു " ഏയ്യ് ഞാൻ ക്ലാസ്സ് കഴിഞ്ഞിട്ട് വരാം നീ അമ്മയെയും കൂട്ടി ഹോസ്പിറ്റലിൽ പോകാൻ നോക്ക് " മാത്യു പറഞ്ഞു.
ജാൻസിക്ക് അത് വിഷമം ആയി തോന്നി കാണാൻ ആഗ്രഹിച്ചു വിളിച്ചത് ആയിരുന്നു. " ശരി മാത്യു ഞാൻ റസ്റ്റ് എടുക്കട്ടെ നീ ചെല്ല് എന്ന് പറഞ്ഞു ജാൻസി കാൾ കട്ട് ചെയ്തു. അന്ന് ക്ലാസ്സ് കഴിഞ്ഞ് ഇറാങ്ങാൻ നേരം മാത്യു രാഗേഷിന്റെ അടുത്തേക്ക് വന്നു " ഇന്ന് അവൾ ഇല്ലാത്തത് കൊണ്ട് എന്തോ പോലെ എടാ എനിക്ക് നാട്ടിൽ കുറച്ചു പരിപാടി ഉണ്ട്.
നീ ഈ പൈസക്ക് കുറച്ചു ഫ്രൂട്ട്സ് വാങ്ങി ജാൻസിയെ ഒന്ന് പോയി കാണണം എന്നെ ചോദിച്ചാൽ എന്തേലും കള്ളം പറഞ്ഞാൽ മതി"
💬 Comments
View all comments