0%

Chapter Title : വില്ലൻ 4 [Ragesh] [EDITED]

Author : kkstories Read All Parts 589

എനിക്ക് നിന്റെ കേറിങ് കാണുമ്പോൾ നിന്നോട് ഒരു ഇഷ്ടം തോന്നുന്നുണ്ട് സത്യം പക്ഷെ എനിക്ക് മാത്യുവിനെ ഒരിക്കലും ഉപേക്ഷിക്കാൻ കഴിയില്ല. എന്റെ അമ്മക്ക് മാത്യുവിനെ ഇഷ്ടം അല്ല പിന്നെ എന്റെ സമ്മത്തിന് വഴങ്ങിയതാണ് പിന്നെ മാത്യുവിന്റെ വീട്ടിൽ ഒരു ദിവസം എന്നaa കൊണ്ടുപോയപ്പോൾ അവന്റെ അമ്മ എന്നോട് ഒരുപാട് സംസാരിച്ചു ഞാൻ ഒരിക്കലും മാത്യുവിനെ വിട്ട് പോകില്ല എന്ന് വാക്കും കൊടുത്തു ആ വാക്ക് തെറ്റിക്കാൻ എനിക്ക് കഴിയില്ല അതുകൊണ്ട് നമുക്ക് പഴയപോലെ സുഹൃത്തുക്കൾ ആവാം" ജാൻസി പറഞ്ഞു നിർത്തി " ശരി ചേച്ചി അങ്ങനെ ആവട്ടെ " രാഗേഷ് മറുപടി പറഞ്ഞു. " നിനക്ക് വിഷമം ആയോ? " ജാൻസി ചോദിച്ചു " ചേച്ചിക്ക് അറിയാലോ എനിക്ക് ചേച്ചിയെ ഒരുപാട് ഇഷ്ടം ആണെന്ന് അപ്പോൾ വിഷമം ആവാതിരിക്കും എന്ന് തോന്നുന്നുണ്ടോ? " രാഗേഷിന്റെ ആ മറുചോദ്യം കേട്ട ജാൻസി പറഞ്ഞു " ഞാൻ നിനക്ക് വിഷമം ആയതിനു അന്ന് ചോദിച്ച ആ സമ്മാനം തരാം ഒരു ഉമ്മ പക്ഷെ കവിളിൽ ഓക്കെ ആണോ? "
" ഓക്കെ ചേച്ചി മറ്റന്നാൾ അല്ലെ ക്രിസ്മസ് പ്രോഗ്രാം. " രാഗേഷിന് ഒരുപാട് സന്തോഷം ആയി. അങ്ങനെ അവർ കുറച്ചു നേരം കൂടി സംസാരിച്ചിട്ട് ക്ലാസ്സിലേക്ക് പോയി.
വൈകുന്നേരം അവർ മൂന്നുപേരും കൂടി ബസ് സ്റ്റോപ്പിൽ ഇരുന്ന് സംസാരിച്ചു. ആ സമയം ജാൻസി നോക്കിയപ്പോൾ രാഗേഷ് അവളുടെ കണ്ണുകളിലേക്ക് നോക്കി ഇരിക്കുകയാരിരുന്നു. അവൾ മാത്യുവിനെ നോക്കിയപ്പോൾ അവൻ അപ്പുറത്തേക്ക് നോക്കി ഇരിക്കുകയായിരുന്നു. രാഗേഷിന്റെ നോട്ടം കണ്ടപ്പോൾ ജാൻസിക്ക് നാണം വന്നു

💬 Comments

View all comments