0%

Chapter Title : വില്ലൻ 4 [വില്ലൻ]

Author : വില്ലൻ Read All Parts 712

രാജൻ ചിരിച്ചുകൊണ്ട് പറഞ്ഞു...സമറും പിന്നാലെ കുഞ്ഞുട്ടനും ആ റൂമിലേക്ക് കയറി...

"ഇതൊക്കെയാരാ..."...ലേശം ഭയത്തോടെ രാജൻ ചോദിച്ചു...അവൾ അതിനുമറുപടി കൊടുത്തില്ല...സമറും കുഞ്ഞുട്ടനും ഒപ്പമുള്ളത് കൊണ്ട് അവൾക്ക് പേടി കുറവായിരുന്നെങ്കിലും അയാളോട് സംസാരിക്കാൻ മാത്രമുള്ള ധൈര്യം അവൾക്കില്ലായിരുന്നു...സമർ അച്ചുവിന്റെ മുന്നിലേക്ക് വന്നു...

"ഇയാളാണോ..."...സമർ അച്ചുവിനോട് ചോദിച്ചു..അച്ചു പതുക്കെ തലയാട്ടി...അവൾ തലയാട്ടുന്നത് കണ്ടതും സമർ തിരിഞ്ഞുനിന്ന് രാജന്റെ കരണം നോക്കി ഒന്ന് പൊട്ടിച്ചു...അടിയുടെ ശക്തിയിൽ മുന്പിലുണ്ടായിരുന്ന മരത്തിന്റെ മേശമേൽ രാജന്റെ മുഖം വന്ന് പതിച്ചു..രാജന്റെ മുഖത്തിന്റെ വലത്തെഭാഗത്തുള്ള നാലുപല്ല് ഒറ്റയടിക്ക് ഇളകി..അയാൾ അയാളുടെ കരണം പൊത്തിനിന്നു...

"ഇതാണ് നിന്റെ പ്രശ്നം..ഒരു കാര്യം ഡീൽ ചെയ്യാൻ നിനക്ക് അറിയില്ല....ഇങ്ങോട്ട് മാറിനിക്ക്..."...കുഞ്ഞുട്ടൻ സമറിനോട് പറഞ്ഞിട്ട് അവനെ പിന്നിലേക്ക് വലിച്ചു രാജന്റെ മുന്നിലേക്ക് കുഞ്ഞുട്ടൻ കയറി നിന്നു... രാജൻ ഒരു പ്രതീക്ഷയോടെ കുഞ്ഞുട്ടനെ നോക്കി...രാജൻ ഇമ ചിമ്മിയൊന്ന് തുറന്നതെയുള്ളൂ...കുഞ്ഞുട്ടന്റെ വലത്തേ കൈ സമർ രാജനെ അടിച്ച അതെ ഭാഗത്ത് വന്ന് പതിഞ്ഞു..രാജന്റെ ഒന്നുകൂടെ മേശയ്ക്കുമുകളിലേക്ക് ഒരു യാത്ര പോയി വന്നു...രാജൻ കരണം പൊത്തി കുഞ്ഞുട്ടനെ നോക്കി...

"അവനും തല്ലി നീയും തല്ലി...ഇതിലെന്താ വ്യത്യാസം..."...രാജൻ കുഞ്ഞുട്ടന്റെ മുഖത്തേക്ക് കാര്യം മനസ്സിലാകാത്തപോലെ ചോദിച്ചു...

"അവൻ അടിച്ചപ്പോ എങ്ങാനുണ്ടാർന്നു..."...കുഞ്ഞുട്ടൻ രാജന്റെ അരികിൽ വന്നിട്ട് ചോദിച്ചു...

"അവൻ അടിച്ചപ്പോ ഒരു പത്തുനൂറ്റമ്പത് കിളികൾ ശറേന്ന് പറഞ്ഞങ്ങ് പറന്നുപോയി...പിന്നെ ഒരു വണ്ടിന്റെ മൂളക്കം ചെവിയിൽ...."...രാജൻ കുഞ്ഞുട്ടനോട് പറഞ്ഞു....

"ഞാൻ അടിച്ചപ്പോളോ..."...കുഞ്ഞുട്ടൻ പിന്നേം രാജനോട് ചോദിച്ചു...

"കിളികളുടെ എണ്ണം കുറവുണ്ടായിരുന്നു...പിന്നെ സൗണ്ട് എഫക്ട് ഇല്ലായിരുന്നു.."...രാജൻ കുറച്ചു തെളിഞ്ഞ മുഖത്തോടെ കുഞ്ഞുട്ടനോട് പറഞ്ഞു..

"ഇപ്പൊ മനസ്സിലായില്ലേ വ്യത്യാസം എന്താണെന്ന്...ഈ നായി രണ്ടടി അടിച്ചു കഴിഞ്ഞാൽ പിന്നെ തല്ല് വാങ്ങിയവനെ തല്ലാൻ നമുക്കൊരു മൂഡ് കിട്ടില്ല...ഒരുമാതിരി ചത്തവനെ തോണ്ടി നോക്കുന്നത് പോലെ ഉണ്ടാകും...സൊ തുടക്കത്തിൽ തന്നെ നമ്മൾ കൊടുക്കാൻ തുടങ്ങിയാൽ നമ്മൾ ജീവനുള്ള ഒരു സാധനത്തിനെയാണ് തല്ലുന്നത് എന്ന ഒരു ഫീൽ കിട്ടും...സംജാ ബേട്ടാ..."...കുഞ്ഞുട്ടൻ രാജനോട് ഒരു തത്വശാസ്ത്രം പറഞ്ഞുകൊടുക്കുന്ന ലാഘവത്തോടെ പറഞ്ഞു....

"സാധാരണ സിനിമകളിലൊക്കെ വില്ലനെ തല്ലിയാൽ അവൻ അവന്റെ ഗുണ്ടകളെ വിളിക്കും...നീയെന്താ പൊട്ടൻ പെരുച്ചാഴിയെ കണ്ടപോലെ നിക്കുന്നെ..അവന്മാരൊക്കെ വെറുതെ ഷോ ക്ക് വേണ്ടി നിർത്തിയതാണോ..."...കുഞ്ഞുട്ടൻ കളിയായി രാജനോട് ചോദിച്ചു...

"ഡാ വന്ന് തല്ലിക്കൊല്ലേടാ ഈ നായിന്റെ മക്കളെ..."...രാജൻ ആക്രോശിച്ചുകൊണ്ട് പുറത്തുള്ളവരെ വിളിച്ചു...കുഞ്ഞുട്ടൻ രാജനെ സമറിന്റെ മുന്നിലേക്ക് ഇട്ടു...

"ഡാ ഇവനെ തല്ലി കോമയിൽ കേറ്റരുത്...ഓടാനുള്ള ജീവൻ ബാക്കി വച്ചേക്കണം.."..കുഞ്ഞുട്ടൻ സമറിനോട് പറഞ്ഞു...

"അതെന്തിനാ..."...സമർ കുഞ്ഞുട്ടനോട് ചോദിച്ചു..

"അതോ എനിക്ക്

💬 Comments

View all comments