0%

Chapter Title : വില്ലൻ 4 [വില്ലൻ]

Author : വില്ലൻ Read All Parts 700

ആരാണെന്ന് അറിഞ്ഞാലെ സമർ ആരാണെന്ന് നിങ്ങൾക്ക് മനസ്സിലാക്കാനാകൂ..

അബൂബക്കർഖുറേഷി..?

സ്വദേശം തമിഴ്നാട്ടിലെ മധുരയ്ക്കടുത്ത് മിഥിലാപുരി(Fiction)..വീരന്മാരുടെ നാട്..സ്വന്തം അഭിമാനത്തിന് തന്റെ ജീവനേക്കാൾ വില കൊടുക്കുന്ന ധീരന്മാരുടെ നാട്..അതാണ് മിഥിലാപുരി..അബൂബക്കർ ഖുറേഷിയുടെ സാമ്രാജ്യം..മിഥിലാപുരിയിലെ കിരീടം വെക്കാത്ത രാജാവാണ് അബൂബക്കർ ഖുറേഷി..അവിടുത്തെ ജനങ്ങൾക്ക് അബൂബക്കർ ഖുറേഷി പറയുന്നത് കഴിഞ്ഞേ ഒരു വാക്കുണ്ടായിരുന്നുള്ളൂ..അതിന് കാരണം ഒരേ ഒരു വികാരം..ഭയം..ആ വാക്കിന് മറുവാക്ക് പറഞ്ഞു കഴിഞ്ഞാൽ സ്വന്തം തല ഇരിക്കേണ്ട ഇടത്ത് ഉണ്ടാകില്ല എന്നുള്ള ഭയം..

പക്ഷെഈ കഥ തുടങ്ങുന്നത് അബൂബക്കർ ഖുറേഷിയിൽ നിന്നല്ല..അത് കുറച്ചുമുന്പാണ്... കുറച്ചു കുറേ മുൻപ്..☠️

സ്ഥലംമധുരൈ..

അടങ്ങാനല്ലൂർ ജെല്ലിക്കെട്ട്..ആത്മവീര്യമുള്ള തമിഴന്റെ പോരാട്ടമാണ് ജെല്ലിക്കെട്ട്..കാളയുടെ പൂഞ്ഞിലേക്ക് വീണ് അതിനെ കീഴ്പ്പെടുത്താൻ ശ്രമിക്കുന്ന ഓരോരുത്തനും അത് അവന്റെ വീരത്വം തെളിയിക്കാനുള്ള അവസരമാണ്..അതിൽ വിജയിക്കുന്നവന് സമൂഹത്തിൽ വലിയ സ്ഥാനം കിട്ടിയിരുന്നു അത് കൊണ്ട് തന്നെ ജെല്ലിക്കെട്ടിൽ നിരവധി പേർ കാളയെ കീഴ്പ്പെടുത്താൻ ശ്രമിച്ചിരുന്നു..പറഞ്ഞപോലെ അടങ്ങാനല്ലൂർ ജെല്ലിക്കെട്ട്..വാടിവാസലിലൂടെ പാഞ്ഞു വരുന്ന കാളയ്ക്കായി ഓരോ വീരനും കാത്തുനിന്നു..ഒടുവിൽ ആ നിമിഷം വന്നെത്തി..അതാ വരുന്നു..ഒരു ക്രുദ്ധനായ കാള.. കാളയെ കണ്ട ഓരോ വീരനും ഒന്ന് ഞെട്ടി...കാരണം അതിന്റെ തടിയും വലിപ്പവും..എന്നാൽ പിന്മാറാൻ പലരും തയ്യാറല്ലായിരുന്നു...കണ്ണും ചുവപ്പിച്ച് പൊടിപാറ്റി വരുന്ന കാളയുടെ മുന്നിലേക്ക് വീരന്മാർ പാഞ്ഞുവീണു...രണ്ടുമൂന്ന് പേർ കാളയുടെ കൊമ്പ് കൊണ്ടുള്ള കുത്ത് കിട്ടി വീണു...ചിലർ അവന്റെ പൂഞ്ഞിൽ പിടിക്കാൻ നോക്കി..ആ ശ്രമം വിജയിക്കുമെന്ന് തോന്നിയ ഘട്ടത്തിൽ അവൻ കുതറി..അവനുമേൽ തൂങ്ങി നിന്നിരുന്നവർ പലവഴിക്ക് തെറിച്ചു വീണു..

വീണുകിടന്ന ആളുകളുടെ ദേഹത്തേക്ക് കാള പാഞ്ഞുകയറി തന്റെ കൊമ്പുതാഴ്ത്തി..അവിടം ഒരു ചോരക്കളമായി മാറി..വീരന്മാർ പലവഴിക്ക് ഓടി...കാള തന്റെ രുദ്രതാണ്ഡവം ആടി..

പെട്ടെന്ന് ഒരു വാതിൽ തുറന്നു..ഒരു ബലിഷ്ഠമായ കാല് ജെല്ലിക്കെട്ട് നടക്കുന്ന പൂഴിയിലേക്ക് പതിച്ചു..പൊടി പാറി..അയാൾ മത്സരക്കളത്തിലേക്ക് നടന്നു വന്നു...ആറടിപൊക്കമുള്ള ഒരു മഹാ കരുത്തൻ... ഒരു കൊമ്പൻ മീശക്കാരൻ..മരണംകൊണ്ട് ആറാടുന്ന ആ കാളയുടെ അടുത്തേക്ക് ഒരു പുഞ്ചിരിയോടെയാണ് അദ്ദേഹം കടന്നുവന്നത്..ഭയത്തിന്റെ ലേശം കണിക പോലും അയാളിൽ ഉണ്ടായിരുന്നില്ല..ജെല്ലിക്കെട്ട് കണ്ടോണ്ടിരുന്ന കാണികൾ അയാൾ വരുന്നത് കണ്ട് കയ്യടിച്ചു..അയാൾക്കുവേണ്ടി ആർപ്പുവിളിച്ചു..കരഘോഷം മുഴക്കി...ഒരു പേര് അവിടെ മാറ്റൊലി കൊണ്ടു... ഒരൊന്നൊന്നര പേര്..

അഹമ്മദ്..?

അഹമ്മദ് ഖുറേഷി...☠️

അഹമ്മദ്കൈകൾ ഉയർത്തി കാണികൾക്ക് നേരെ വീശി...

"വേട്ട ആരംഭമായിട്ച്ച് ടോയ്..." കാണികളിൽ ഒരാൾ ഉറക്കെ വിളിച്ചു പറഞ്ഞു..

കാണികൾക്ക്നേരെ കൈവീശിയ ശേഷം അഹമ്മദ് കാളയ്ക്കുനേരെ തിരിഞ്ഞു..അഹമ്മദിന്റേം കാളയുടേം കണ്ണുകൾ തമ്മിൽ കൂട്ടിമുട്ടി..കാള അഹമ്മദിനെ നോക്കി...കാളയുടെ ഇമയൊന്ന് വെട്ടി..ഇതുവരെ കണ്ടവന്മാരെ പോലെ അല്ല

💬 Comments

View all comments