Chapter Title : വില്ലൻ 4 [വില്ലൻ]
തോന്നുന്ന തന്റെ ഇണയെ വരിപ്പുണരാൻ തോന്നുന്ന ഓരോ നിമിഷങ്ങൾ...അവൾക്ക് വേണ്ടി ഈ ലോകം തന്നെ കീഴടക്കാൻ കഴിയുമെന്ന വിശ്വാസം...അകത്ത് സന്തോഷവും മുഖത്തു പുഞ്ചിരിയും വരുത്താൻ അഭിനയിക്കേണ്ടി വരാത്ത ദിവസങ്ങൾ...അവളെ ഒരു നോക്ക് കാണാൻ ഓരോ രാവും കഷ്ടപ്പെട്ട് വെളുപ്പിച്ചെടുക്കുന്ന രാവുകൾ...അവളുടെ കൈകോർത്തു നടക്കാൻ ഒരു തവണയെങ്കിലും അവസരം തരണേ എന്ന ദൈവത്തോട് പ്രാർത്ഥിക്കുന്ന പ്രാർത്ഥനകൾ...പ്രണയം അത്ര മനോഹരമാണ്...അത്രയത്ര മനോഹരം...പ്രണയം അസുരനെയും മനുഷ്യനാക്കും...എഴുപതുകാരനെ ഇരുപതുകാരനാക്കും...കാർക്കശക്കാരനെ കോമാളിയാക്കും...ഒരു മൂളിപ്പാട്ടുപോലും പാടാത്തവനെ നല്ല ഗായകനാക്കും...പ്രണയം..പ്രണയം...പ്രണയം...
പെട്ടെന്ന് ഒരു ഫാൽക്കൻ കിളിയുടെ ശബ്ദം അവൻ കേട്ടു... അവിടെ വട്ടമിട്ട് പറന്നിരുന്ന കിളികൾ ഭയത്താൽ പറന്നുപോയി...സമർ ശബ്ദം കേട്ട ഭാഗത്തേക്ക് നോക്കി...ഫാൽക്കൻ മേഘങ്ങളിൽ നിന്ന് പുറത്തേക്ക് വന്നു...അവന്റെ ചുവന്ന കണ്ണുകൾ ആരെയോ തേടി...അവൻ സമറിനെ കണ്ടു...സമർ അവനെ നോക്കിനിൽക്കുന്നുണ്ടായിരുന്നു...ഫാൽക്കൻ അത് കണ്ടതും അവന്റെ ഇമയൊന്ന് വെട്ടി...സമർ അവനെ തന്നെ നോക്കി നിന്നു..ഫാൽക്കൻ വന്ന വഴിക്ക് പറന്നു..മേഘങ്ങളിലേക്ക് വീണ്ടും ചേക്കേറി..അപ്പോഴേക്കും സമറിന്റെ കണ്ണുകളിലെ പ്രണയം മാഞ്ഞുപോയിരുന്നു...പകരം ആർക്കും കണ്ടുപിടിക്കാൻ പറ്റാത്ത ഒരു ഭാവം അവനിൽ തെളിഞ്ഞു നിന്നു....
★☆★☆★☆★☆★☆★☆
ഒരു ചായക്കട...
നാട്ടിലെ ചായക്കടയാണ് ആ നാട്ടിലെ പ്രധാന ന്യൂസ് ചാനൽ...
ആ നാട്ടിലെ പ്രധാന ചായക്കട കം ന്യൂസ് ചാനൽ ആണ് കാദർക്കാന്റെ ചായക്കട...നാട്(അത് നിങ്ങൾക്ക് പിന്നെ മനസ്സിലാകും..സസ്പെൻസ്..)...കാദറും ഭാര്യ റംലയും ആണ് ആ കട നടത്തിക്കൊണ്ടിരുന്നത്...
"കാദർക്കാ...അപ്പോ ആ ദിവസങ്ങൾ വന്നെത്തി തുടങ്ങി ല്ലേ..."...ചായകുടിച്ചോണ്ടിരുന്ന ഒരാൾ കാദർനോട് ചോദിച്ചു...കാദർ അതിനൊരു മൂളൽ കൊടുത്തു...
"ഏത് ദിവസം.."..റംല പതുക്കെ കാദരിനോട് ചോദിച്ചു...കാദർ പേടിപ്പെടുത്തുന്ന ഒരു ഭാവം കാണിച്ചു...റംലക്ക് കാര്യം മനസ്സിലായി...കാദറിന്റെ മുഖത്തു കണ്ട രുദ്രഭാവം
💬 Comments
View all comments