0%

Chapter Title : വില്ലൻ 4 [വില്ലൻ]

Author : വില്ലൻ Read All Parts 1.7K

ഇവൻ എന്ന് കാളയ്ക്ക് മനസ്സിലായി...ഇവൻ ആള് പിശകാ...കാള മുന്നോട്ട് കുതിക്കാൻ വേണ്ടി തന്റെ പിൻകാലുകൾ കൊണ്ട് മണ്ണിൽ പിന്നോട്ട് മണ്ണ് പാറ്റി..കാള തന്റെ സർവശക്തിയും എടുത്ത് മുന്നോട്ട് കുതിച്ചു..അഹമ്മദിനെ ലക്ഷ്യമാക്കി...

അഹമ്മദ് തന്നെ ലക്ഷ്യമാക്കി വരുന്ന കാളക്കൂറ്റനെ കണ്ടു..അവൻ വരുന്നത് അഹമ്മദ് കണ്ണിമ വെട്ടാതെ നോക്കി നിന്നു..കാള തന്റെ അടുത്ത് എത്താനായ നിമിഷം കാള തന്റെ കൊമ്പ് അഹമ്മദിന് നേരെ തിരിച്ചനിമിഷം അഹമ്മദ് കാളയുടെ ഇടത്തെ കൊമ്പിന്റെ സൈഡിലൂടെ വെട്ടിഒഴിഞ്ഞുമാറി കാളയുടെ പൂഞ്ഞിൽ കടന്നുപിടിച്ചു..കാള അഹമ്മെദിനെയും ഏറ്റി പായാൻ തുടങ്ങി..അഹമ്മദ് പക്ഷെ പിടിവിടാൻ തയ്യാറായില്ല..അവന്റെ പൂഞ്ഞിലെ പിടുത്തത്തിന്റെ ബലം അഹമ്മദ് കൂട്ടി..കാള തന്റെ പാച്ചിൽ നിർത്തി..ഒരിടത്തു നിന്നു.. അഹമ്മദ് അവന്റെ പൂഞ്ഞിൽ പിടിച്ചു അവനെ കിടത്താൻ നോക്കി..കാള അതിനു വഴങ്ങി..അഹമ്മദിന്റെ കരുത്തിനുമുന്നിൽ വഴങ്ങേണ്ടി വന്നു..കാള അഹമ്മദിന് കീഴ്പ്പെട്ടു..കാള കിടക്കാനായി കാലുമടക്കി..കാള പൂർണമായും അഹമ്മദിന് കീഴ്പ്പെട്ടു എന്ന് തോന്നിയ നിമിഷം..അവൻ വീണ്ടും കുതറി..അഹമ്മദ് തെറിച്ചു വീണു..അഹമ്മദ് ദേഷ്യം കൊണ്ട് വിറച്ചു..അഹമ്മദിന്റെ കണ്ണുകൾ ചോരനിറമായി.. അഹമ്മദ് കൈകൊണ്ട് തന്റെ കൊമ്പൻ മീശപിരിച്ചു..ഷർട്ടിന്റെ കൈ മടക്കി മുകളിലേക്ക് കയറ്റി..തന്റെ മുണ്ട് മടക്കികുത്തി കീശയിൽ നിന്നും ഒരു ബീഡിയെടുത്ത് തിരികൊളുത്തി..അഹമ്മദ് പുകയൂതി ആകാശത്തേക്ക് വിട്ടു..

കണ്ടുനിന്ന കാണികൾക്ക് കാര്യം ഏറെക്കുറെ പിടികിട്ടി...അഹമ്മദ് ഖുറേഷിയുടെ വീരസാഹസകൃത്യങ്ങളിലേക്ക് ഇന്ന് ഒരു ഏട് കൂടെ എഴുതിചേർക്കേണ്ടിവരും..അഹമ്മദ് ബീഡി വലിച്ചു പുക പുറത്തേക്ക് ഊതി വിട്ടുകൊണ്ടേയിരുന്നു...കാള ഒരു റൌണ്ട് ചുറ്റി അഹമ്മദിനുമുന്നിൽ വന്നു നിന്നു...അഹമ്മദ് ബീഡിക്കുറ്റി വലിച്ചെറിഞ്ഞുകളഞ്ഞു...ശേഷം കൈകൾ പൂഴിയിൽ ആഴ്ത്തി..കയ്യിന്മേൽ പറ്റിയിരുന്ന മണ്ണുകൊണ്ട് തന്റെ നെറ്റിയിൽ തിലകം ചാർത്തി...ശേഷം കൈകളിലുണ്ടായിരുന്ന മണ്ണ് കുടഞ്ഞു..കാളയെ തന്റെ അടുത്തേക്ക് കൈകൊണ്ട്

💬 Comments

View all comments