0%

Chapter Title : വില്ലൻ 5 [വില്ലൻ]

Author : വില്ലൻ Read All Parts 1.4K

നോക്കി നിൽക്കുക ആയിരുന്നു...കുഞ്ഞുട്ടൻ കോഫി കുടിച്ചു..പക്ഷെ ഷാഹിയുടെ ശ്രദ്ധ സമറിലായിരുന്നു...അവനിൽ നിന്ന് നല്ല രണ്ടുവാക്ക് കേൾക്കാൻ അവൾ കൊതിച്ചു...അവനെ തന്നെ നോക്കി നിന്നു...അവൻ പക്ഷെ കോഫി കുടിച്ചു തുടങ്ങിയിട്ടില്ലായിരുന്നു...അവൻ സോഫയിൽ പോയി ഇരുന്നു...പതിയെ കോഫി എടുത്ത് ഒരു സിപ് കുടിച്ചു...അവൾ അവന്റെ മുഖത്തേക്ക് നോക്കി...അവന്റെ റിയാക്ഷൻ അറിയാൻ വേണ്ടി...സമർ ഒരു സിപ് കൂടി എടുത്തു..പക്ഷെ അവൻ അവളെ നോക്കിയത് പോലുമില്ല...അവൾ നിരാശയായി തട്ടുമെടുത്ത് അടുക്കളയിലേക്ക് നടന്നു...

അവൾ അടുക്കളയിൽ ഓരോ ജോലിയിൽ മുഴുകി...രാത്രിയിലേക്കുള്ള ഭക്ഷണത്തിന് ഉള്ള തയ്യാറെടുപ്പിൽ ആയിരുന്നു...പെട്ടെന്ന് സമർ കോഫികപ്പുമായി അവിടേക്ക് വന്നു..ഷാഹി ചെന്ന് അതുവാങ്ങി...തിരിഞ്ഞു നടന്നു...

"ഹേയ്..."..സമർ ഷാഹിയെ വിളിച്ചു...ഷാഹി തിരിഞ്ഞുനോക്കി...

"കോഫി സൂപ്പർ ആയിരുന്നു..ബെസ്റ്റ് വൺ.."..സമർ ഷാഹിയോട് പറഞ്ഞു...

"താങ്ക്സ്..."..ഷാഹി മറുപടി നൽകി...പക്ഷെ അവൾക് ചിരിക്കാൻ സാധിച്ചില്ല...നേരത്തെ പേടിച്ച പേടി ഉള്ളിൽ നിന്ന് മായാത്തതുകൊണ്ടാകും...സമർ തിരിഞ്ഞുപോയി...സമറും കുഞ്ഞുട്ടനും കൂടെ എവിടെയൊക്കെയോ പോയിട്ട് രാത്രിയാണ് വന്നത്...

"ചോറെടുക്കട്ടെ..."..ഷാഹി അവരോട് ചോദിച്ചു...

"ഹാ...ഞാൻ ഒന്ന് ഫ്രഷായി വരാം.. എന്നിട്ടാവാം..."...സമർ അവൾക്ക് മറുപടി നൽകി..അവൾ അതിനൊന്ന് മൂളി...കുറച്ചുനേരത്തിന് ശേഷം സമറും കുഞ്ഞുട്ടനും ഭക്ഷണം കഴിക്കാൻ വന്നു...അവൾ അവർക്ക് വിളമ്പി...അവളെ കുഞ്ഞുട്ടൻ പിടിച്ചിരുത്തി...അവളും ഫുഡ് കഴിക്കാൻ തുടങ്ങി..

ഭക്ഷണം കഴിക്കുന്നതിനിടയിൽ കുഞ്ഞുട്ടൻ ഓരോന്ന് പറയുന്നുണ്ടായിരുന്നു...കൂടുതലും തമാശകൾ...പക്ഷെ ഷാഹി...അവൾ അവിടെ ഒന്നും അല്ലായിരുന്നു...അവളുടെ മുഖത്ത് നിന്ന് പുഞ്ചിരി മാഞ്ഞുപോയിരുന്നു... സമർ ഇത് നല്ലപോലെ ശ്രദ്ധിച്ചു...കാരണം കുഞ്ഞുട്ടൻ പറഞ്ഞറിഞ്ഞ ഷാഹി അല്ലായിരുന്നു അവന്റെ മുന്നിൽ...അവർ ഭക്ഷണം കഴിച്ചെണീറ്റു..കുഞ്ഞുട്ടൻ കൈ കഴുകി റൂമിലേക്ക് പോയി...ഷാഹി പാത്രമൊക്കെ എടുത്ത് അടുക്കളയിലേക്ക് പോയി...സമർ എണീറ്റ് കൈ കഴുകി...സമർ അടുക്കളയിലേക്ക് ചെന്നു...

"ഷാഹി.."..സമർ അവളെ വിളിച്ചു...പെട്ടെന്ന് സമറിനെ

💬 Comments

View all comments