0%

Chapter Title : വില്ലൻ 7 [വില്ലൻ]

Author : വില്ലൻ Read All Parts 3.1K

ചെയ്തു......അതാ അവൻ സ്റ്റെപ്പിൽ ഇരിക്കുന്നു.........ഞാൻ സമറിന്റെ അടുത്തേക്ക് ഓടി.......അവൻ അവിടെ സ്റ്റെപ്പിൽ അതാ പുകയും വലിച്ചു ഇരിക്കുന്നു........

ഈ പരിപാടി ഒക്കെ എപ്പോളാ തുടങ്ങിയെ..........ഞാൻ അവന്റെ അടുത്തേക്ക് വെച്ച് പിടിച്ചു........ഞാൻ ഓടിവരുന്നത് കണ്ടതും അവൻ സിഗരറ്റ് ദൂരെ കളഞ്ഞു.......ഞാൻ അവന്റെ അടുത്തെത്തി........

അവൻ ഇരുന്നിടത്തിൽ നിന്ന് എണീറ്റു...... ഞാൻ അവന്റെ അടുത്ത് നിന്നു...... ഓടിയതിന്റെ കിതപ്പ് ചെറുതായി രണ്ടുമൂന്ന് ശ്വാസം എടുത്ത് കളഞ്ഞു.....സമർ എന്താണ് എന്തുപറ്റി എന്നറിയാതെ എന്റെ മുഖത്തേക്ക് നോക്കി നിന്നു.......ഞാൻ അവന്റെ മുഖത്തേക്ക് നോക്കി........

ഞാൻ അവനോട് കാണിച്ചത് എന്റെ കണ്മുന്നിൽ ഓടി വന്നു.......അകറ്റി നിർത്തിയത്.........ഒഴിഞ്ഞുമാറി നടന്നത്.......തെറ്റിദ്ധരിച്ചത്......വാക്കുകൾ കൊണ്ട് വേദനിപ്പിച്ചത്.........എല്ലാം കണ്മുന്നിൽ വന്നു...........

ഞാൻ അവന്റെ ഇടത്തെ സൈഡിലൂടെ അവന്റെ നെഞ്ചിലേക്ക് വീണു.........അവനെ ഇറുകെ കെട്ടിപ്പിടിച്ചു........
"..........സോറി........."......ഞാൻ അവന്റെ നെഞ്ചിൽ കിടന്നുകൊണ്ട് പറഞ്ഞു........ഞാൻ എന്റെ ഏറ്റവും സുരക്ഷിതമായ സ്ഥലത്ത് തലവെച്ചു നിന്നു....... രണ്ടുമൂന്ന് കണ്ണുനീർ കണ്ണിൽ നിന്നും വീണ് അവിടെ നനച്ചു.......ആ കൈകൾ എന്നെ തലോടി.......ഞാൻ അവിടെ തന്നെ പറ്റിച്ചേർന്ന് നിന്നു......

"സാരമില്ല.......".....അവൻ പറഞ്ഞു.......

"നീ മാറ്.... എല്ലാവരും നോക്കുന്നു......."......സമർ പറഞ്ഞു.......
അപ്പോഴാണ് ഞാൻ ആ കാര്യത്തെ കുറിച്ച് ബോധവാനായത്.......അവനെ കണ്ടപ്പോൾ എനിക്ക് വേറെ ഒന്നും ചെയ്യാൻ തോന്നിയില്ല.......എന്നുള്ളിൽ കുറ്റബോധവും സങ്കടവും നിറഞ്ഞുനിന്നിരുന്നു......... എനിക്ക് അങ്ങനെയല്ലാതെ അവനോട് മാപ്പ് ചോദിക്കാൻ തോന്നിയില്ല.....അതാ ഞാൻ അവന്റെ നെഞ്ചിലേക്ക് വീണത്.......അവനെ കെട്ടിപ്പിടിച്ചത്.........

ഞാൻ പെട്ടെന്ന് അവനിൽ നിന്നും മാറി.......ചുറ്റും നോക്കി......ചിലർ ഞങ്ങളെ നോക്കുന്നുണ്ടായിരുന്നു........ഞാൻ ചെറിയ നാണത്തോടെ സമറിനെ നോക്കി........അവൻ എന്നെ നോക്കി പുഞ്ചിരിച്ചു.........എനിക്ക് സന്തോഷമായി.......ഇത്രയും വേദനിപ്പിച്ച എന്നോട് അവൻ മിണ്ടുമോ എന്നൊരു പേടി എനിക്കുണ്ടായിരുന്നു.......അത് ഇപ്പൊ മാറി.....ഞാൻ

💬 Comments

View all comments