0%

Chapter Title : വില്ലൻ 7 [വില്ലൻ]

Author : വില്ലൻ Read All Parts 1012

അവൾ കുറെ നേരം മീനുകളെ നോക്കിനിന്നു......പെട്ടെന്ന് അവൾ എന്നെ നോക്കി.........ഞാൻ അവളെ തന്നെ നോക്കി നിൽക്കുന്നത് അവൾ കണ്ടു........പെട്ടെന്ന് അവളിൽ നാണം വന്നുനിറഞ്ഞു.........അവൾ പതിയെ കൈകൾ കുളത്തിൽ നിന്ന് എടുത്തു മുന്നോട്ട് നടന്നു........

"ഞാൻ പോയി ബ്രേക്ഫാസ്റ്റ് ഉണ്ടാക്കട്ടെ.........".......എന്ന് പറഞ്ഞ് അവൾ അവിടുന്ന് ഓടിപ്പോയി........

എനിക്ക് അത് കണ്ടു ചിരി വന്നു........സന്തോഷവും.........

സമയം വളരെ പെട്ടെന്ന് പോകാൻ തുടങ്ങി........അവളോടൊപ്പമുള്ള നിമിഷങ്ങൾ പെട്ടെന്ന് സഞ്ചരിക്കുന്നപോലെ.....

വൈകുന്നേരമായപ്പോൾ കുഞ്ഞുട്ടൻ പ്രത്യക്ഷപ്പെട്ടു......ഇനി സമയം സഞ്ചരിക്കുകയല്ല പറക്കുകയായിരിക്കും..........

"എടീ......ഷാഹി മോളേ........ ഒരു കാപ്പി എടുത്തേ........"..........കുഞ്ഞുട്ടൻ വന്നകാലിൽ ഇരിക്കാതെ നിന്നകാലിൽ നിന്നുകൊണ്ട് പറഞ്ഞു.......

ഷാഹി ശബ്ദം കേട്ട ഭാഗത്തേക്ക് വത്തിൽക്കലേക്ക് നോക്കി........അവൾ കുഞ്ഞുട്ടനെ കണ്ടു.......

"ഹാ......വന്നോ........ഊരുതെണ്ടി..........."........ഷാഹി അവനെ ഒന്ന് ആക്കിക്കൊണ്ട് പറഞ്ഞു.......കുഞ്ഞുട്ടൻ അവളെ കണ്ണുരുട്ടി നോക്കി.........

"ഞാൻ വന്നപാടെ എനിക്കിട്ടടിക്കാതെ നീ പോയി ഒരു കോഫി ഇട്ടടിച്ചു വാ.......".......കുഞ്ഞുട്ടൻ അവൾക്കിട്ട് അതേ സ്‌ട്രോങ്ങിൽ തിരിച്ചടിച്ചു.......

ഷാഹി കുഞ്ഞുട്ടന് കൊഞ്ഞനം കുത്തി കാണിച്ചു അടുക്കളയിലേക്ക് നടന്നു......

കുഞ്ഞുട്ടൻ എന്റെ അടുക്കൽ വന്നിരുന്നു........അവൻ എന്നെ നോക്കി......എന്റെ കവിളിൽ പിടിച്ചു........

"നിന്റെ ചൊറുക്ക് പിന്നേം കൂടിയോ പന്നി......".......അവൻ എന്നോട് ചോദിച്ചു.........

ഞാൻ ചിരിച്ചുകൊണ്ട് അവന്റെ കൈവിടുവിച്ചു.......

"പോടാ........".......എന്ന് പറഞ്ഞു........

"എങ്ങനെ കൂടാണ്ടിരിക്കും....... പ്രണയത്തിൽ മുങ്ങി തപ്പിക്കൊണ്ടിരിക്കുവല്ലേ......."........കുഞ്ഞുട്ടൻ എന്നെ കളിയാക്കി........

"പോടാ.....പോടാ......."........ഞാൻ അവനോട് പറഞ്ഞു......

അപ്പോഴേക്കും ഷാഹി കുഞ്ഞുട്ടനുള്ള കോഫിയുമായി വന്നു......
അവൻ അവളുടെ കയ്യിൽ നിന്ന് കോഫി വാങ്ങി........ഒരു കവിൾ കുടിച്ചു............

"കാര്യം നിന്റെ സ്വഭാവം അഞ്ചു പൈസക്ക് കൊള്ളില്ലെങ്കിലും നിന്റെ കൈപുണ്യം ഒരു രക്ഷയും ഇല്ല മോളേ.........."......കുഞ്ഞുട്ടൻ അവൾക്കിട്ട് ഒന്നാക്കി.......

അവൾ അവന് കൊഞ്ഞനം കുത്തി കാണിച്ചു അതിന്.......

"അല്ലാ.....എന്താ പരിപാടി......പാർട്ടിക്ക് പോകണ്ടേ.........".....കുഞ്ഞുട്ടൻ എന്നോട് ചോദിച്ചു........

"ഹാ.....പോണം.......നീ പോയി കുളിച്ചുവാ........"........ഞാൻ കുഞ്ഞുട്ടനോട് പറഞ്ഞു.......

"ഓക്കേ......ഞാൻ ഒന്ന് ഫ്രഷ് ആകട്ടെ എന്നാൽ......."......അവൻ കപ്പ് മേശമേൽ വെച്ചിട്ട് ഉള്ളിലേക്ക് നടന്നു........

സത്യത്തിൽ ഷാഹിക്ക് ഒരു ഭയം വന്നുതുടങ്ങിയിരുന്നു.......ഇന്നലെ ഗായു പറഞ്ഞപ്പോൾ തന്നെ അവളുടെ ഉള്ളിൽ ഒരു പേടി കുടുങ്ങിയതാണ്.......പബ്ബ്.......പാർട്ടി......... കള്ള്......... ഡാൻസ്..........പിന്നെ ആകെ ഉള്ള ആശ്വാസം സമർ ഒപ്പം ഉള്ളതായിരുന്നു.........പക്ഷേ സാഹചര്യത്തോട് അടുത്തപ്പോ അവളിലെ പേടി പുറത്തുവരാൻ തുടങ്ങി.........

"സമർ.........".....ഷാഹി സമറിനെ

💬 Comments

View all comments