Chapter Title : വില്ലൻ 7 [വില്ലൻ]
കേൾക്കുന്നില്ലായിരുന്നു.......അവൾ എന്നെ ചുറ്റിപ്പിടിച്ചു എന്റെ കൈകൾക്കിടയിൽ കിടന്നു.......ഇടിവെട്ടൽ നിന്നു......മഴ മെല്ലെ ചോർന്ന് തുടങ്ങി.......പക്ഷെ ഞാൻ അവളോട് പറഞ്ഞില്ല......ഞാൻ കുറേ നേരം കൂടി അവളെ കെട്ടിപ്പിടിച്ചു അവിടെ നിന്നു........ അവളെ ഇങ്ങനെ എന്നും എന്റെ നെഞ്ചിൽ തന്നെ നിർത്തിയിരുന്നെങ്കിൽ എന്ന് ദൈവത്തോട് പ്രാർത്ഥിച്ചു.......
കുറച്ചുകഴിഞ്ഞു ഞാൻ അവളോട് പോവല്ലേ എന്ന് ചോദിച്ചു......അവൾ എന്റെ നെഞ്ചിൽ കിടന്നു തന്നെ എന്റെ കണ്ണിലേക്ക് നോക്കി.......ഞാനവളുടെ കണ്ണിലേക്കും നോക്കി.......കരഞ്ഞു കണ്ണ് കലങ്ങിയിരുന്നു പാവത്തിന്റെ.......കണ്ണിലെഴുതിയ കണ്മഷി അവളുടെ കണ്ണിന് ചുറ്റും പടർന്നു കിടന്നു..........അവൾ എന്നിൽ നിന്നും വിട്ടുമാറി........
അവൾ പുറത്തേക്ക് നോക്കി......ഞാൻ പുറത്തേക്കിറങ്ങി......അവൾ ജാക്കറ്റ് എടുത്തുകൊണ്ട് എന്റെ പിന്നാലെ വന്നു......വണ്ടിയുടെ അടുത്തെത്തി.......ഞാൻ വണ്ടി സ്റ്റാർട്ട് ചെയ്തു.....അവൾ കയറി......ഞങ്ങൾ തിരിച്ചു പോന്നു.........
പോരുന്ന വഴി പിന്നെയും ചെറുതായി മഴ പെയ്യാൻ തുടങ്ങി........ഞാൻ വണ്ടി നിർത്തി വണ്ടിയുടെ സൈഡിൽ തൂക്കി ഇട്ടിരുന്ന ഹെൽമെറ്റ് എടുത്ത് ഷാഹിയുടെ തലയിൽ വെച്ചുകൊടുത്തു......അവൾ എന്നെ നോക്കി.......ഞാൻ കണ്ണടച്ച് പേടിക്കണ്ടാ എന്ന് പറഞ്ഞു........ഞാൻ വണ്ടിയിൽ കയറി വണ്ടി മുന്നോട്ടെടുത്തു.........
മഴയുടെ സ്പീഡ് ചെറുതായി കൂടാൻ തുടങ്ങി.......പക്ഷെ ഞാൻ വണ്ടി നിർത്തിയില്ല......മഴ നനഞ്ഞുകൊണ്ട് എന്റെ പെണ്ണിനേയും കൊണ്ട് ഞാൻ യാത്ര തുടർന്നു......പിന്നെയും ചെറുതായി ഇടി വെട്ടാൻ തുടങ്ങി......അവൾ പിന്നേം ഞെട്ടി ചാടാൻ തുടങ്ങി......ഞാൻ അവളുടെ കൈകൾ എന്റെ വയറിന് ചുറ്റും ഇറുക്കിപിടിപ്പിച്ചു..... അവൾ എന്നെ കെട്ടിപ്പിടിച്ചിരുന്നു.......എന്റെ മുതുകിൽ അവൾ മുഖം കുനിച്ചിരുന്നു........ഞാൻ വണ്ടി സ്പീഡിൽ ഓടിക്കാൻ തുടങ്ങി......അവൾ എന്നെ മുറുക്കെ പിടിച്ചിരുന്നു.........പാവം ഇടയ്ക്ക് ഇടിയുടെ എഫക്ടിൽ ഞെട്ടി ചാടുന്നുണ്ടായിരുന്നു......ഞാൻ വണ്ടി പറപ്പിച്ചു.......
ഞങ്ങൾ വീട്ടിലെത്തി......അപ്പൊഴേക്കും മഴ ചോർന്നിരുന്നു......ഇടിയും പോയി.......ഞങ്ങൾ രണ്ടുപേരും നല്ലപോലെ നനഞ്ഞിരുന്നു.........ഞങ്ങൾ അകത്തേക്ക്
💬 Comments
View all comments