Chapter Title : വില്ലൻ 9 [വില്ലൻ]
അവനെ തന്നെ നോക്കി നിന്നു............
"നിന്റെ ജനങ്ങളെയാണ് ഞാനിപ്പോ പട്ടിയെ തല്ലുന്ന പോലെ തല്ലി ഓടിച്ചത്............."..........അയാൾ പൊട്ടിച്ചിരിച്ചുകൊണ്ട് അവനോട് പറഞ്ഞു.............
"നിനക്കറിയാമോ എന്നറിയില്ല............പണ്ട് ഞാൻ നിന്റെ ഉപ്പയുമായി ഒന്ന് കോർത്തിട്ടുണ്ട്.........."...........അയാൾ പറഞ്ഞു.............
സമർ അപ്പോഴും മൗനം തന്നെ..............
"അന്ന് നിന്റെ തന്ത എന്റെയീ വലത്തേ കൈ ഒടിച്ചു................ അന്ന് ഉറപ്പിച്ചതാ നിന്റെ തന്തയ്ക്കൊരു മറുപണി കൊടുക്കണം എന്ന്............."..........അത് പറഞ്ഞിട്ട് അയാൾ സമറിന്റെ അടുത്തേക്ക് നടന്നുവന്നു..............
സമർ ഒരുതരി പോലും പിന്നോട്ട് ചലിക്കാതെ അവനെ തന്നെ നോക്കിനിന്നു...........
"ദൈവം അതിന് ഇത്ര പെട്ടെന്ന് അവസരം ഉണ്ടാക്കി തരും എന്ന് ഞാൻ കരുതിയില്ല............"..........അയാൾ ഒന്ന് ചെറുതായി കുനിഞ്ഞിട്ട് സമറിന്റെ മുഖത്തിന് നേരെ മുഖം കൊണ്ടുവന്നു............
"മോന്റെ ഈ വലത്തെകൈ ഞാൻ അങ്ങ് എടുക്കുവാ കേട്ടോ.........
എന്റെ ചെറിയ ഒരു ആശ്വാസത്തിന്.............."..........സമറിന്റെ മുഖത്ത് നോക്കി അയാൾ അത് പറഞ്ഞു...........
എന്നിട്ട് പോലും അവന്റെ മുഖത്ത് ഒരു ഭാവമാറ്റവും വന്നില്ല.........സമർ അപ്പോഴും അവനെ തന്നെ നോക്കിനിന്നു...........
ഇതുകണ്ട് നിന്നവർ അയാളെ അതിൽ നിന്ന് പിന്തിരിപ്പിക്കാൻ ശ്രമിച്ചു..........ഒരു ചെറിയ ചെറുക്കനെ വെച്ചാണോ പ്രതികാരം ചെയ്യുന്നേ എന്നൊക്കെ ചോദിച്ചു............
പക്ഷെ അയാൾ പിന്മാറാൻ കൂട്ടാക്കിയില്ല..........
അയാൾ സമറിനെ നോക്കി...........
അവന് അപ്പോഴും ഒരു മാറ്റവുമില്ല..............അവന്റെ മൗനത്തിനും അവന്റെ നോട്ടത്തിനും.............
"നീ അബൂബക്കറിനെ പോലെ തന്നെ ആണല്ലോടാ...........തുറക്കാത്ത വായയും ചലിക്കാത്ത കണ്ണുകളും................നിന്റെ തുറക്കാത്ത വായ കൊണ്ട് നീ അലമുറയിട്ട് കരയുന്നത് കാണണോ..........."............അയാൾ അവനോട് ഉറക്കെ പറഞ്ഞു.............
എന്നിട്ട് അയാൾ അവന്റെ മുൻപിലേക്ക് ചെന്നു...............
അയാളുടെ കണ്ണ് ദേഷ്യം കൊണ്ട് ചുവന്നു...........
അയാൾ തന്റെ വലത്തേ കൈ സമറിന്
💬 Comments
View all comments