Chapter Title : വിനയപൂർവം ജയരാജൻ 1 [ഉർവശി മനോജ്]
കൊറോണാ ആയതു കൊണ്ട് ഭാര്യയ്ക്ക് സ്കൂളിൽ പോകേണ്ട കാര്യമില്ല , ആഴ്ചയിൽ ഒന്നോ രണ്ടോ ദിവസം ഓൺ ലൈനായി കുട്ടികൾക്ക് എന്തെങ്കിലും ഒന്ന് പറഞ്ഞു കൊടുത്താൽ മതി.
സിറ്റ് ഔട്ടിൽ നിന്നും എഴുന്നേറ്റ് ചായ ഗ്ലാസ്സും എടുത്ത് പത്രം ടീപ്പോയിലേക്ക് ഇട്ടിട്ട് അകത്തേക്ക് കയറി സ്വീകരണ മുറിയുടെ ഒരു മൂലയിൽ തന്നെ സെറ്റ് ചെയ്തിരിക്കുന്ന കമ്പ്യൂട്ടറിൽ നടന്നു കൊണ്ടിരിക്കുന്ന മകൻ്റെ ഓൺലൈൻ ക്ലാസ്സിലേക്ക് ഒന്ന് കണ്ണോടിച്ചു കൊണ്ട് പതിയെ കിച്ചനിലേക്ക് നടന്നു.
ആര്യ അവിടെ തിരക്കിട്ട ജോലിയാണ്. പിന്നിലെ കാൽ പെരുമാറ്റം കേട്ട് ഒന്ന് തിരിഞ്ഞു നോക്കി കൊണ്ട് എന്നോടായി ചോദിച്ചു ,
"ഏട്ടന് ഇന്ന് പോണോ …?"
"പിന്നേ .. ഇന്ന് പോകണം എന്തേ ?
"ഹേയ് .. പത്രോം വായിച്ചു ഇരിക്കുന്നത് കണ്ടപ്പോൾ തോന്നി ഇന്ന് പോകേണ്ടാന്ന് "
കിച്ചനിലേ ക്ലോക്കിലേക്ക് നോക്കി ആര്യ പറഞ്ഞു.
സമയം അപ്പോഴാണ് ഞാൻ ശ്രദ്ധിച്ചത് , എട്ട് നാൽപ്പത് ആയിരിക്കുന്നു.
"എന്തായി നിങ്ങടെ സ്കൂളിലെ കേസ് ..?"
"ഏട്ടാ , അത് ഞാൻ പറയാൻ വിട്ട് പോയി .. അടുത്ത ആഴ്ച ഡയറക്റ്റർ ബോർഡ് മീറ്റിംഗ് കൂടുന്നുണ്ട് .. എന്നോടും സുധാകരൻ സാറിനോടും ചെല്ലാൻ പറഞ്ഞിട്ടുണ്ട് സാക്ഷി പറയാൻ "
"വെറുതെ വേണ്ടാത്ത പണിക്ക് പോകണ്ട ട്ടോ , അവനോക്കെ പക്കാ ക്രിമിനൽ ആയിരിക്കും .."
"സ്കൂളിലെ പാവം കുട്ടികളുടെ അരി മോഷ്ടിച്ച് പലചരക്ക് കടക്കാരന് മറിച്ചു വിറ്റ ആ പ്യൂൺ രവിയെ വെറുതെ വിടണം എന്നാണോ ഏട്ടൻ പറയുന്നത് …"
"നമ്മള് സാധാരണക്കാരാണ് , വെറുതെ
💬 Comments
View all comments