Chapter Title : വിനോദവെടികൾ 5 [ഒലിവര്‍]
വീണ്ടും തിരക്കി. പെട്ടെന്ന് മറ്റേതോ ലോകത്തിൽ നിന്ന് തിരികെ വരുന്നത് പോലെ മിസ്സ് ഇമ ചിമ്മി. കലങ്ങിയ മിഴികൾ അങ്ങേര് കാണാതിരിക്കാൻ മുഖം വെട്ടിച്ചു. ഇന്റർലോക്കിട്ട കോളേജിന്റെ മുറ്റത്തുകൂടി വേഗത്തില്‍ നടന്നു, ആരോടൊക്കെയോ ഉള്ള ദേഷ്യം തീർക്കാനെന്നപോലെ.
“ എന്താടാ?! നീയെന്താടാ ആ കൊച്ചിനോട് പറഞ്ഞത്?!” വറീതേട്ടൻ വിടുന്ന മട്ടില്ല.
“ ഒന്നുമില്ല… ഈ മെലഡി എന്താ ഇത്ര ചോക്ലേറ്റി ആയതെന്ന് ചോദിച്ചതാ… അതിത്ര വല്യ തെറ്റാണോ സെക്യൂരിറ്റിമാമാ?”
“ ദേ… നിന്റെ കളിതമാശയൊന്നും അതിനോട് വേണ്ടാട്ടോ.. ഒരുപാട് അനുഭവിച്ച് ആ വാശിക്ക് ഉറക്കമിളച്ചിരുന്ന് പഠിച്ചാ ആ കുഞ്ഞ് ഈ നിലയിലെത്തിയത്.. ബഹുമാനിച്ചില്ലേലും നിന്ദിക്കരുത്…” അയാള്‍ താക്കീത് പോലെ പറഞ്ഞു.
“ ഞാനതിന് ഒന്നും പറഞ്ഞില്ലല്ലോ വറീതേട്ടാ… മിസ്സിനെ എനിക്കിഷ്ടമാണെന്ന് പറഞ്ഞു. അത്രേയുള്ളൂ. നിങ്ങളടക്കം ഈ കോളേജിലെ സർവ്വ വായിനോക്കികളും പറയാന്‍ മടിക്കുന്ന കാര്യം. അതാണോ ഇത്ര വല്യ പാപം?! ”
“ എടാ… അന്തസ് വേണമെടാ.. അന്തസ്..! മനുഷ്യത്വവും മര്യാദയും എന്നൊന്ന് ഉണ്ട് കേട്ടോ.. കുടുംബത്തിൽ പിറന്നവർക്കേ അത് കിട്ടൂ…”
“ ആയിക്കോട്ടെ.. ഞാനല്പം കൊറഞ്ഞ കുടുംബത്തിൽ തന്നെയാ ജനിച്ചേ…”
“ ഓ…” അയാൾ ചിറികോട്ടി.
“ ഓ…” ഞാൻ തിരിച്ചും മൂളിക്കൊണ്ട് നടന്നു. കള്ളകെളവൻ! പകൽമാന്യനെപ്പോലെ ഇരുന്ന് വേദാന്തം പറയുന്നു. രാവിലെ സാരിയുടുത്ത് ഗേറ്റിലൂടെ പോണ സർവ്വ മിസ്സുമാരുടെയും സാരിക്കീറിലൂടെ ഒളിഞ്ഞുനോക്കി വടയും കണ്ട് ക്യാമ്പിനിലിരുന്ന് വാണം വിടലാണ് പരിപാടി. ഒരിക്കല്‍ ഷിയാസ് പൊക്കിയിരുന്നു. അതുവച്ച് ബ്ലാക്ക് മെയില്‍ ചെയ്താണ് അവൻ ‘കളിവീട്’ എന്ന ഇരട്ടപ്പേരിട്ട കോളേജിലെ പണി കഴിയാത്ത ബിൽഡിംഗിന്റെ താക്കോൽ വാങ്ങിച്ച്
💬 Comments
View all comments