0%

Chapter Title : വിനോദവെടികൾ [ഒലിവര്‍]

Author : Kambikathakal Read All Parts 1.7K

വിളിച്ചു.

“ നീയിങ്ങ് വന്നേടാ വിനോദേ..” ഞാൻ അടുത്തോട്ടു ചെന്നു.

“ എടാ… പഠിക്കാന്‍ വയ്യെങ്കിൽ വല്ലെടത്തും കെളയ്ക്കാൻ പോടാ… ഇപ്രാവശ്യത്തെയും കൂടി കൂട്ടി ഇത് എത്രാമത്തെ പേപ്പറാ ഇത്! നിനക്കൊക്കെ വേണ്ടി വല്ല നാട്ടിലും കിടന്ന് കഷ്ടപ്പെടുന്ന എന്നെ പറഞ്ഞാൽ മതിയല്ലോ… ചെകിട് നോക്കിയൊന്ന് പൊട്ടിക്കുവാ വേണ്ടത്!” അച്ഛൻ ഒച്ചയുയർന്നതോടെ വീട് നിശബ്ദമായി. അമ്മയും ജാന്വേച്ചിയും മിഴിച്ചുനിന്നു.

“ വല്ല നാട്ടിലും പോയി കഷ്ടപ്പെടാൻ ഞാന്‍ പറഞ്ഞോ?” തല താഴ്ത്തി പതുക്കെയാണ് ഞാനത് പറഞ്ഞതെങ്കിലും അച്ഛൻ അത് കേട്ടു.

“ തർക്കുത്തരം പറയുന്നോടാ…” അച്ഛൻ കയ്യോങ്ങിയതും ഞാന്‍ പേടിച്ച് പിന്നിലേക്ക് പതുങ്ങി.

“ മര്യാദക്ക് പോയ പേപ്പറൊക്കെ എഴുതിയെടുത്തോണം… കേട്ടോടാ” അച്ഛന്റെ ശബ്ദം വീണ്ടും കനത്തു.

“ അതൊക്കെ കുഞ്ഞ് നോക്കിക്കോളും സാറേ… പഠിച്ചാലേ പറ്റുള്ളൂന്ന് അവനറിയാം. അല്ലേ മോനേ?” എനിക്ക് മറുപടി പറയാന്‍ കഴിയുന്നതിനുമുന്നേ ജാന്വേച്ചി വാതിക്കൽനിന്ന് പറഞ്ഞു.

“ ങ്ഹാ… ഇപ്പൊ എന്തൊക്കെയോ എടുത്തു വായിക്കുന്നുണ്ട് ചേട്ടാ” അമ്മയും എന്നെ പിന്താങ്ങി.

“ ഹും… പഠിച്ചാൽ അവനു തന്നെ കൊള്ളാം” അച്ഛൻ മെല്ലെ അടങ്ങി.

ഞാൻ പയ്യെ അകത്തേക്ക് വലിഞ്ഞു. അച്ഛൻ മുന്നിൽ ചെന്നു ചാടിക്കൊടുത്താൽ വീണ്ടും ടെമ്പറ് തെറ്റിയാലോന്ന് പേടിച്ച് അമ്മയെയും ജാന്വേച്ചിയേയും ചുറ്റിപ്പറ്റി തന്നെ നിന്നു. എന്നാല്‍ അപ്പോഴും ആ പകൽ മുഴുവനും അന്ന് രാത്രിയിലേക്കുള്ള പദ്ധതികൾ ആസൂത്രണം ചെയ്യുകയായിരുന്നു ഞാന്‍. നേരത്തെ തന്നെ ഏകദേശരൂപം മനസ്സിലുണ്ടായിരുന്നതിനാൽ ധൈര്യം സംഭരിക്കുകയായിരുന്നു പ്രധാനം.

അന്നുരാത്രി ഒമ്പര കഴിഞ്ഞ് പുളിശ്ശേരിയും അച്ഛൻ കൊണ്ടുവന്ന ചിക്കനും കൂട്ടിയുള്ള തെറ്റില്ലാത്ത ഊണ് കഴിഞ്ഞ് അച്ഛനും അമ്മയും

💬 Comments

View all comments