0%

Chapter Title : വിനോദിന്റെ ഭാര്യ ഗീത 1 [SarathyReddy]

Author : SarathyReddy Read All Parts 156.5K

എപ്പോഴും അവരെ വിളിക്കുന്ന പതിവൊന്നുമില്ല." അതും പറഞ്ഞ് ഗീത ബെഡ്റൂമിൽ തന്നെയുള്ള കണ്ണാടിക്ക് മുൻപിലേക്ക് ചെന്നു.

തലമുടി നന്നായിട്ടാണോ കെട്ടിവച്ചത് എന്നൊക്കെ അവൾ കണ്ണാടിയിൽ നോക്കി ഉറപ്പുവരുത്തി.

സൽമാന് ഗീതയെ കുറിച്ച് അല്പം മുൻധാരണകൾ ഉണ്ടായിരുന്നു. അടച്ചിട്ട കിളിയെ പോലെ വളർത്തിയതാണ് എന്ന് വിനോദ് പറഞ്ഞപ്പോൾ ഗീത അല്പം നാണക്കാരി ആയിരിക്കും എന്നാണ് സൽമാൻ കരുതിയത്.

പക്ഷേ സൽമാൻ വാതിൽക്കൽ നിൽക്കുന്നതിന്റെ നാണമൊന്നും അവളിൽ കണ്ടില്ല. മാത്രമല്ല മുണ്ട് അഴിച്ചു ഉടുത്തപ്പോൾ അവൾ ഒട്ടും നാണം ഇല്ലാതെ അവന്റെ ശരീരത്തിലേക്ക് നോക്കുകയും ചെയ്തു.

'ഇത് തന്നെക്കൊണ്ട് നടപടി ആകുന്ന കേസ് അല്ല' സൽമാൻ മനസ്സിൽ ഉറപ്പിച്ചു. എടുത്തുചാട്ടവും ആക്രാന്തവും കൊണ്ട് സൽമാന് മുൻപ് പല അബദ്ധങ്ങളും പറ്റിയിട്ടുണ്ട്.

അതൊക്കെ ഓർമ്മയുള്ളത് കൊണ്ട് തന്നെ ഗീതയെ ട്യൂൺ ചെയ്യാൻ തന്നെക്കൊണ്ട് പറ്റില്ല എന്ന് അവൻ സ്വയം മനസ്സിലാക്കി. 'വിജയനെ കൊണ്ട് ചിലപ്പോൾ പറ്റുമായിരിക്കും.

കിട്ടിയാൽ ബംബർ ലോട്ടറിയാണ്'. സൽമാൻ അതൊക്കെ ആലോചിച്ച് വാതിൽക്കൽ തന്നെ നിന്ന് അവളെ നോക്കിക്കൊണ്ടിരുന്നു.

"എന്താ അവിടെത്തന്നെ നിൽക്കുന്നത്?" സൽമാന്റെ നിൽപ്പ് കണ്ട് അവനെ നോക്കിക്കൊണ്ട് ഗീത ചോദിച്ചു.

"ഏയ്... ഞാൻ വെറുതെ ചുമ്മാ..." അവളോട് എന്ത് പറയണം എന്നൊന്നും മനസ്സിൽ വന്നില്ല. എന്തെങ്കിലും പറഞ്ഞ് അവിടെ നിന്ന് മാറാമെന്ന് സൽമാൻ കരുതി.

ഗീത ഒരു നാണം കുണുങ്ങിയായ പെണ്ണ് ഒന്നുമല്ല എന്ന് സൽമാന് തോന്നി. അതുകൊണ്ട് ഇനി അവിടെ നിൽക്കുന്നതുകൊണ്ട് കാര്യമൊന്നുമില്ല.

"ഈ അലമാരയുടെ മുകളിൽ രണ്ടുമൂന്നു ബുക്ക് കൂടി ഇരിക്കുന്നുണ്ട്. അതെടുത്ത് തരാമോ?" അവൾ ഇപ്പോൾ വായിക്കുന്ന പുസ്തകം കിട്ടിയ അലമാര

💬 Comments

View all comments