0%

Chapter Title : വിനോദിന്റെ ഭാര്യ ഗീത 1 [SarathyReddy]

Author : SarathyReddy Read All Parts 230K

പണി?.. അത്.. ഞാൻ..." വിനോദിന്റെ ചോദ്യം കേട്ട് അതുവരെ കിട്ടിയ ആശ്വാസം മുഴുവൻ ചോർന്നൊലിക്കുന്നത് പോലെ സൽമാന് തോന്നി.

"അധികം ഉരുണ്ട് കളിക്കണ്ട സൽമാൻ... ബാത്റൂമിൽ വച്ച് വിജയനോട് സൽമാൻ സംസാരിക്കുന്നതൊക്കെ ഞാൻ കേട്ടു. നമ്മൾ രണ്ടുപേരും പോലീസുകാരല്ലേ. കള്ളനും പോലീസും കളി നമുക്ക് ഇവിടെ വച്ച് നിർത്താം.

എന്നിട്ട് രണ്ടു പോലീസുകാരുടെ റോൾ മാത്രം ചെയ്യാം."

താൻ വിജയനോട് സംസാരിച്ചത് ഒക്കെയും വിനോദ് കേട്ടു എന്ന് സൽമാന് മനസ്സിലായി. പക്ഷേ വിനോദിന്റെ മുഖത്ത് ദേഷ്യം ഒന്നും തന്നെ ഇല്ലാത്തത് സൽമാന് ഒരു ആശ്വാസം തന്നെയായിരുന്നു.

അതുകൊണ്ടുതന്നെ ആദ്യം ഉണ്ടായ പരിഭ്രമം ഒന്നും സൽമാന് ഇപ്പോൾ ഇല്ല. തന്റെ പദ്ധതിയും പ്ലാനും ഒക്കെ അറിഞ്ഞിട്ടും വിനോദ് നേരെചൊവ്വേ എന്താണ് പ്രതികരിക്കാത്തത് എന്നാണ് ഇപ്പോൾ സൽമാന്റെ സംശയം.

അവൻ അത് വിനോദിനോട് നേരിട്ട് തന്നെ ചോദിച്ചു.

"ഞാൻ പറഞ്ഞതൊക്കെ കേട്ടിട്ടും വിനോദിന് ദേഷ്യം ഒന്നുമില്ലെങ്കിൽ... വിനോദ് എന്താണ് ഉദ്ദേശിക്കുന്നത്?" ഇത്തവണ സൽമാന്റെ ചോദ്യത്തിൽ പരിഭ്രമം ഒന്നും തന്നെ ഉണ്ടായിരുന്നില്ല.

വിനോദിന്റെ ഉദ്ദേശം എന്താണെന്ന് അറിയാനുള്ള ജിജ്ഞാസ മാത്രം.

സൽമാന്റെ ചോദ്യം കേട്ട് വിനോദ് സിഗരറ്റ് ഒന്നുകൂടി നീട്ടി വലിച്ചു.

"അതിന് ഒരു കാരണമുണ്ട് സൽമാൻ. എന്റെ വിവാഹം കഴിഞ്ഞിട്ട് ഇപ്പോൾ ആറുമാസം കഴിഞ്ഞു. മാരീഡ് ലൈഫ് നല്ല രീതിയിൽ തന്നെയാണ് മുന്നോട്ടുപോകുന്നത്.

ഞാൻ ഗീതയെക്കുറിച്ച് കുറച്ച് പറഞ്ഞായിരുന്നല്ലോ സൽമാനോട്. അവൾ വളർന്നുവന്ന സാഹചര്യവും മറ്റും" വിനോദ് പറഞ്ഞത് കേട്ട് അതെ എന്നുള്ള അർത്ഥത്തിൽ സൽമാൻ തലയാട്ടി.

വിനോദ് സംസാരിക്കുന്നത് വീണ്ടും തുടർന്നു.

" വിവാഹത്തിനുശേഷം തുടക്കത്തിലെ തന്നെ അവൾ

💬 Comments

View all comments