Chapter Title : വിഷാദതരളം… വികാരഭരിതം 1 [സ്പൾബർ]
ദിവസം ഡ്യൂട്ടി കഴിഞ്ഞ് വീട്ടിലെത്തിയ മീരയോട് അവളുടെ അച്ചൻ അവൾക്ക് വന്ന ഒരു കല്യാണാലോചനയെ കുറിച്ച് പറഞ്ഞു.. അവളെ വിവാഹം കഴിപ്പിച്ചയക്കാൻ അയാൾക്കൊട്ടും ഇഷ്ടമുണ്ടായിരുന്നില്ല..
ഇരുപത്തൊൻപത് വയസായിട്ടും മകളുടെ വിവാഹം നടത്താത്തതിൽ ബന്ധുക്കളും, നാട്ട് കാരും അയാളെ കുറ്റപ്പെടുത്തിത്തുടങ്ങിയിരുന്നു..
ആളെ അറിഞ്ഞ മീര അൽഭുതപ്പെട്ടു..
ഹോസ്പിറ്റലിന് മുന്നിൽ വർക് ഷോപ്പ് നടത്തുന്ന ചേട്ടനെ അവൾ എന്നും കാണുന്നതാണ്..
ഇന്ന് വരെ അയാൾ നേരാംവണ്ണം തന്നെ നോക്കിയിട്ടില്ല.. ഒന്നും സംസാരിച്ചിട്ടില്ല..
നേരെ വീട്ടിൽ വന്ന് കല്യാണമാലോചിച്ചിരിക്കുകയാണ്..
ആര് കണ്ടാലും ഒരു കുറ്റവും പറയാനില്ലാത്ത രവിയെ മീരക്ക് ഇഷ്മായി..
മാത്രമല്ല, ഒരു വിവാഹം അവൾ അത്രയേറെ കൊതിച്ചിരുന്നു..
മൂന്നാം ദിവസം രവി പെണ്ണ് കാണാൻ വന്നു.. രവിയും, മീരയും നേരിൽ കണ്ട് സംസാരിച്ചു..
മീരക്കവനെ ശരിക്കും ഇഷ്ടമായി..
അല്ലെങ്കിലും മീരക്കിപ്പോ ഒരാണിന്റെ സാമീപ്യം അനിവാര്യമായിരുന്നു..
അത് സുമുഖനും ആരോഗ്യവാനുമായ രവിയായതിൽ അവൾക്ക് സന്തോഷമായി..
രവിയുടെ കൂടെ വന്നവരും മീരയുടെ അച്ചനും തമ്മിൽ കാര്യങ്ങളെല്ലാം സംസാരിച്ചു..എല്ലാം തീരുമാനമായപ്പോഴാണ് വിവാഹ ശേഷം മീരയെ ജോലിക്ക് വിടാനാവില്ല എന്ന് രവി പറഞ്ഞത്… പ്രധാനമായും അമ്മയെ നോക്കാൻ വീട്ടിലൊരാൾ വേണം..
അതിൽ തട്ടി ആ ആലോചന നിന്നു..
മീരയുടെ അച്ചൻ ഒരു നിലക്കും അതംഗീകരിച്ചില്ല..
മകളെ ജോലിക്ക് വിട്ട് ഒരു പണിക്കും പോകാതെ അവളെ ഊറ്റി ജീവിക്കുന്ന അയാൾക്ക് തന്റെ അന്നം മുട്ടുമെന്ന ഒരു പേടിയുണ്ടായി..
മാത്രമല്ല,നഴ്സിംഗിന് പഠിക്കുന്ന അനിയത്തിയുടെ പഠനച്ചിലവും നോക്കിയിരുന്നത് മീരയാണ്..
അവളുടെ ചെറിയ ശമ്പളം മുഴുവൻ വീട്ടിലേക്കാണ് ചിലവാക്കിയിരുന്നത്..
ഒരു നിലക്കും മീരയുടെ അച്ചനെ അടുപ്പിക്കാനായില്ല..അതോടെ രവിയുടെ കൂടെ വന്നവർ ഇറങ്ങാൻ
💬 Comments
View all comments