Chapter Title : വിഷാദതരളം… വികാരഭരിതം 3 [സ്പൾബർ]
തുല്യമാണ്…
പക്ഷേ, തനിക്ക് വേറെ വഴിയില്ലെന്ന് വേദനയോടെ മീര മനസിലാക്കി..
ബാബു…
അവനെ തനിച്ചാക്കി തനിക്കെവിടെയും പോവാനാവില്ല…
ഏട്ടൻ സ്വന്തം മോനെപ്പോലെയാണ് ബാബുവിനെ നോക്കിയത്..
അവനെ മുന്നിലേക്കിട്ട് കൊടുത്ത് തനിക്ക് രക്ഷപ്പെടാനാവില്ല..
അന്ന് പകല് മുഴുവനും, രാത്രിയും മീര ആലോചിച്ച് ഒരു തീരുമാനത്തിലെത്തി..
രാവിലെ അവൾ ബാബുവിനോട് കാര്യം പറഞ്ഞു..
പിടയുന്ന നെഞ്ചുമായാണ് ബാബുവത് കേട്ടത്..
ഒരാണായ താനിവിടെ ഉണ്ടായിട്ടാണല്ലോ ഇതെല്ലാം എന്നോർത്ത് അവന് സ്വയം പുഛം തോന്നി..
വേറൊരാൾ ഇതറിയരുതെന്നും മീരയവനോട് പറഞ്ഞു..
✍️…
രാത്രി എട്ട് മണിയോടെയാണ് ഗണേശൻ വന്നത്..
ഹാളിൽ കയറിയിരുന്ന അവൻ മീരയെ വിളിച്ചു..
മുന്നിൽ ബാബുവാണ് വന്നത്.. പിന്നാലെ മീരയും..
അവൾ വാതിൽക്കൽ നിൽക്കാതെ ഗണേശൻ ഇരിക്കുന്ന സോഫയുടെ അടുത്ത് വന്ന് നിന്നു..
“ അപ്പോ മീരേ… എല്ലാം തീരുമാനിച്ചില്ലേ… ?..
മാറ്റമൊന്നുമില്ലല്ലോ… ?””..
വഷളൻ ചിരിയോടെ ഗണേശൻ ചോദിച്ചു..
മീര തലയാട്ടി..
“” എന്നാ പിന്നെ ആദ്യത്തെ പലിശ ഇന്ന് തന്നെയാവാം..അല്ലേടീ…?”..
അതിനും മീര തലയാട്ടി…
“ എന്നാ വാ… ഏതാ നിന്റെ മുറി… ?”..
ഗണേശൻ എണീറ്റു..
“” അതിന് മുൻപ് എനിക്കൊരു കാര്യം പറയാനുണ്ട്… “..
ഉറച്ച ശബ്ദത്തിൽ മീര പറഞ്ഞത് കേട്ട് ഗണേശൻ അൽഭുതത്തോടെ അവളെ നോക്കി…
“” എന്താ… എന്താ നിനക്ക് പറയാനുള്ളത്… ?””..
ഇഷ്ടപ്പെടാത്ത മട്ടിൽ ഗണേശൻ ചോദിച്ചു..
“” ഇതെത്ര നാളത്തേക്കാ…?”
“ എന്ത്…?””.
“” അല്ല… ഈ വരവ്… ഇതെത്ര നാളത്തേക്കാ… ?””..
ഗണേശന്റെ മുഖത്ത് നോക്കി ധൈര്യത്തോടെത്തന്നെയാണ് മീര ചോദിച്ചത്..
അത് കേട്ട് ബാബു ശരിക്കും ഞെട്ടിയിരിന്നു..ഗണേശനും..
💬 Comments
View all comments