0%

Chapter Title : വിഷാദതരളം… വികാരഭരിതം 3 [സ്പൾബർ]

Author : Spulber Read All Parts 1621

മിണ്ടാതെ ബുള്ളറ്റിൽ കയറി സ്റ്റാർട്ടാക്കി ഓടിച്ച് പോയി..

അവൻ മുറ്റം കടന്ന് റോഡിലേക്കിറങ്ങിയതും മീര വാതിലടച്ച് കുറ്റിയിട്ടു..

പിന്നെ ബാബുവിനെ അൽഭുതത്തോടെ നോക്കിക്കൊണ്ട് അവന് നേരെ കൈ നീട്ടി..

“ കൊട്കൈ…”..

ചിരിയോടെ അവൾ പറഞ്ഞു.

ബാബു തെല്ല് നാണത്തോടെ ഏട്ടത്തിക്ക് കൈ കൊടുത്തു..

“” എടാ കുട്ടാ… നിനക്കിത്രയൊക്കെ ധൈര്യമുണ്ടായിരുന്നോടാ… ?””..

വിശ്വാസം വരാതെ മീര ചോദിച്ചു..

“” എന്റേട്ടത്തീ… ഏട്ടത്തി ഇവിടെക്കിടന്ന് എന്ത് പെർഫോമൻസായിരുന്നു..

അവനെ പൊരിച്ചില്ലേ….

അപ്പോ എനിക്കും ധൈര്യം വന്നു…””..

ബാബുവും ചിരിച്ചു..

“അല്ലാ… ഏട്ടത്തിക്ക് എവിടുന്ന് കിട്ടിയീ ധൈര്യം… ?.

എന്തൊക്കെയാ ഏട്ടത്തി പറഞ്ഞത്..?..

നമ്മളിനി അവന് പൈസ കൊടുക്കണ്ടേ ഏട്ടത്തീ…?””..

മീര പറഞ്ഞത് പൂർണമായും അവന് മനസിലായിട്ടില്ല..

പിന്നെ ചേട്ടത്തി, ഗണേശന്റെ കോളറിൽ വരെ കയറിപ്പിടിച്ചപ്പോ ഒരാണായ താൻ നോക്കി നിൽക്കുന്നത് ശരിയല്ലെന്ന് തോന്നി..

“” ഞാൻ കാര്യായിട്ട് പറഞ്ഞതാടാ…

അവൻ നമുക്ക് പൈസ തന്നോ…

ഇല്ലല്ലോ… ?..

പക്ഷേ, നമുക്കറിയാം, അവന് പൈസ ചെലവായിട്ടുണ്ട്…

അത് രവിയേട്ടന് വേണ്ടിയാണെന്നും അറിയാം..

പെട്ടെന്നൊന്നും കഴിയില്ലെങ്കിലും പലിശയടക്കം അവന്റെ പൈസകൊടുക്കണമെന്നും കരുതിയതാണ്…

പക്ഷേ, അവനെന്താണ് ചെയ്തത്… ?.

അതിനൊരു മറുപണി…””..

മീര ആത്മവിശ്വാസത്തോടെ ചിരിച്ചു..

“”പക്ഷേ ഏട്ടത്തീ… അവൻ പ്രശ്നമുണ്ടാക്കില്ലേ… ?””..

ബാബുവിന് ചെറിയ പേടി തോന്നി..

“” നിനക്ക് പേടിയുണ്ടോ… ?””..

“” ചേട്ടത്തി ഒപ്പമുണ്ടെങ്കിൽ എനിക്ക് പേടിയില്ല…””..

“” നീ ഒപ്പമുണ്ടെങ്കിൽ എനിക്കും പേടിയില്ല…””..

രണ്ടാളും ചിരിച്ചു..

“" നീ വാ…

ഇരിക്ക്…

ചിലത് സംസാരിക്കാനുണ്ട്… “

മീര സോഫയിലേക്കിരുന്നു..

കുറച്ചപ്പുറെ ബാബുവും..

“”ഗണേശൻ പൈസ ചെലവാക്കി എന്ന് പറഞ്ഞത് സത്യം തന്നെയാണ്..

ഞാൻ കുറച്ച് ദിവസമായി അതേക്കുറിച്ച് തന്നെയാണ് ചിന്തിച്ചത്..

അവൻ പണം കൊടുത്തതിന് ചെലപ്പോ അവന്റെ കയ്യിൽ തെളിവുണ്ടാവും..

എട്ട് ലക്ഷം അവൻ കൊടുത്തത് ആ കത്തിപ്പോയ ബസുടമക്കാ…

പക്ഷേ, രവിയേട്ടൻ ആ പണം വാങ്ങി എന്നതിന് എവിടേയും ഒരു രേഖയുമില്ല..

ഗണേശനത് പറ്റാത്തതാണ്…

പക്ഷേ, ഇവിടെ അവനബദ്ധം പറ്റി..””..

ബാബു, മീര പറയുന്നത് ശ്രദ്ധിച്ച് കേട്ടു..

“ ഒരു രേഖയുമില്ലാതെ എന്തിനാണവൻ ഇത്ര വലിയൊരു തുക മുടക്കിയത് എന്ന് ഞാനൊരു പാട് ചിന്തിച്ചു…

അതിനുത്തരവും കിട്ടി…”..

“” നിനക്ക് മനസിലായോ ഗണേശൻ ഒരു രേഖയുമില്ലാതെ എന്തിനായിരിക്കും രവിയേട്ടനെ സഹായിച്ചത്… ?””..

മീരയുടെ തിളങ്ങുന്ന പൂച്ചക്കണ്ണുകളിലേക്ക് നോക്കിയതല്ലാതെ ബാബു ഒന്നും പറഞ്ഞില്ല..

“” എടാ പൊട്ടാ…

നാല് ദിവസം

💬 Comments

View all comments