Chapter Title : വിഷു കൈനീട്ടം [ജിംബ്രൂട്ടൻ]
അതുകൊണ്ട് ഇപ്പൊൾ പറയേണ്ട എന്ന് ഞാൻ തീരുമാനിച്ചു.
തേങ്ങാ എന്റെ കയ്യീന്ന് വാങ്ങുമ്പോൾ എന്റെ രാധാമ്മയുടെ മുഖം കടന്നൽ കുത്തിയ പോലെയായിരുന്നു. അമ്മ അത് വാങ്ങി പാരയിൽ വെച്ച് പൊതിച്ചു. അപ്പോൾ എന്റെ മനസിൽ അമ്മയുടെയും അയാളുടെയും ബന്ധം തടഞ്ഞതിന്റെ സന്തോഷവും അമ്മയോട് എങ്ങനെ ഈ ബന്ധം ഇനി ആവർത്തിക്കരുതെന്ന് പറയും എന്ന് ചിന്തയും ആയിരുന്നു. അതേ സമയം തേങ്ങ പൊട്ടിച്ച അമ്മയുടെ മുഖത്ത് ചെറിയ സന്തോഷം മിന്നി മായുന്നത് ഞാൻ കണ്ടു. പെട്ടെന്ന് അമ്മ എന്നെ ദേഷ്യത്തോടെ നോക്കി.
നീ പോയപ്പോഴേ എനിക്കറിയാരുന്നു പൊട്ടത്തേങ്ങയും കൊണ്ടേ വരു എന്ന്.. ഒരു തേങ്ങ പോലും നോക്കി വാങ്ങിക്കാൻ അറിയില്ലേ നിനക്ക്. അയാള് തന്നതാന്ന് പറഞ്ഞു തുടങ്ങിയപ്പോഴേക്കും എന്താടാ ബഹളം എന്നും പറഞ്ഞ് അച്ഛനും വന്നങ്ങോട്ട്....
പൊട്ടത്തേങ്ങയും വാങ്ങിച്ചിട്ടാ മകൻ വന്നേക്കുന്നത്. ഇത് വെച്ച് എങ്ങനാ അവിയൽ ഉണ്ടാക്കുന്നേന്നും പറഞ്ഞ് രണ്ട് തേങ്ങയും അച്ഛനെ കാണിച്ചു. അയാൾ മനഃപൂർവം അമ്മയെ വരുത്താൻ വേണ്ടി തന്നു വിട്ടതാണെന്ന് എനിക്കപ്പോൾ ആണ് മനസിലായത്.
അതിനാണോ ഈ ബഹളം പോയി വേറെ വാങ്ങിയാൽ പോരേ.. അച്ഛൻ അതു പറഞ്ഞതും എന്നാ ഞാൻ പോയി വാങ്ങിയിട്ട് വരാന്ന് പറഞ്ഞപ്പോൾ വേണ്ട ഞാൻ പോയിക്കോളാം എന്നായി രാധാമ്മ.. സാവിത്രി അമ്മക്ക് കൈ നീട്ടവും പായസവും കൂടി കൊടുക്കണം എന്ന് പറഞ്ഞപ്പോൾ അച്ഛനത് സമ്മതിക്കുകയും ചെയ്തു.. പാവം അച്ഛന് അറിയില്ലല്ലോ അമ്മയുടെ മനസ്സിലിരുപ്പ്. ഇതിപ്പോൾ തുറന്ന് പറഞ്ഞാൽ അച്ഛൻ കള്ളും കുടിച്ച് വന്നത് കൊണ്ട് നല്ല ഇടിയും ബഹളവും ആവും നാട്ടുകാര് അറിഞ്ഞാൽ പിന്നെ നാണക്കേടും ആവും
💬 Comments
View all comments