Chapter Title : വിശുദ്ധ (BLACK FOREST)
താമസം അവരുടെ ഊരുകളിലേക്കു മാറ്റി .അത്യാവശ്യമായ മരുന്നുകൾ അവർതന്നെ കൊണ്ടുതരാൻ തുടങ്ങി .അവർക്കൊപ്പം കൃഷിപ്പണികളിലും ഞാൻ വ്യാപൃതനായി അവരുടെ വസ്ത്രധാരണം മാത്രം ഞങ്ങൾ കൈയ്‌ക്കൊണ്ടില്ല .മറ്റെല്ലാ അർത്ഥത്തിലും ഞങ്ങൾ അവരിൽ ഒരാളായി മാറി .റോസിനെ വളരെയധികം ബഹുമാനത്തോടെയാണ് അവർ കണ്ടിരുന്നത് .പല സമ്മാനങ്ങളും ആഹാരങ്ങളും അവർ എനിക്കും റോസിനും നൽകി .സന്തോഷപൂർണമായ ജീവിതം ഞങ്ങൾ തുടർന്ന് വന്നു . ഊരിലെ കുടുംബങ്ങളിലെ സന്തോഷവും അവരുടെ ജീവിതവും എന്നിൽ കുടുംബം എന്ന ചിന്തകൾ സജീവമാക്കി എനിക്കും ഒരുകുടുംബം കുട്ടികൾ എല്ലാം വേണമെന്ന് തോന്നാൻ തുടങ്ങി .ഇവരുടെ ഇടയിൽ കല്യാണം ഇവർ തമ്മിൽ മാത്രമാണ് നടന്നിരുന്നത് .പുറമെനിന്നുള്ള ആർക്കും ഇവരെ വിവാഹം ചെയ്യാൻ കഴിയില്ല .അതിവർക്കിടയിൽ വലിയ തെറ്റാണു .എന്റെ ആഗ്രഹങ്ങൾ ഞാൻ മനസ്സിൽ വച്ച് താലോലിച്ചു .റോസിനോട് പറയാൻ ഞാൻ തീരുമാനിച്ചു .അത്താഴം കഴിഞ്ഞു കിടക്കാൻ നേരം ഞാൻ റോസുമായി സംസാരിക്കാൻ തുടങ്ങി
റോസ് എനിക്കൊരു കാര്യം പറയാനുണ്ട്
എന്താ എബി
റോസ് ആഗ്രഹിച്ച ജീവിതം ലഭിച്ചതിൽ സന്തോഷമുണ്ടോ
പിന്നില്ലേ എബി ...ഞാൻ കടപ്പെട്ടിരിക്കുന്നതും നിന്നോടാണ് ..നീയില്ലായിരുന്നെങ്കിൽ ഞാൻ ഒരിക്കലും ഇതനുഭവിക്കുമായിരുന്നില്ല
അനാഥരായാണ് നമ്മൾ ജനിച്ചത് ...മാതാപിതാക്കൾ ജീവിച്ചിരിപ്പുണ്ടോ എന്ന് പോലും നമ്മൾക്കറിയില്ല .ഏതു നാട്ടിലാണെന്നോ ഏതു മതത്തിൽ പെട്ടവരാണെന്നോ നമ്മൾക്കറിയില്ല എന്തിനാണ് നമ്മളെ ഉപേക്ഷിച്ചതെന്നു പോലും നമുക്കറിയില്ല .എന്നിട്ടും നമ്മൾ ജീവിച്ചു വളർന്നു വിദ്യാഭ്യാസം നേടി .എനിക്കെന്തോ ഒരുകുടുംബം വേണമെന്നൊരു തോന്നൽ .ഭാര്യ മക്കൾ എന്നിങ്ങനെയൊക്കെ എനിക്ക് തോന്നിത്തുടങ്ങുന്നു .ഒരുപക്ഷെ ഇവരുടെ ജീവിതമാകാം എന്നെ സ്വാധിനിച്ചത് .ഇവിടുത്തെ കുട്ടികളുടെ കളിചിരികൾ ആകാം .എനിക്കറിയില്ല റോസ് ഇതുവരെ ഇല്ലാതിരുന്ന
💬 Comments
View all comments