0%

Chapter Title : വിശുദ്ധ പാപങ്ങൾ [പവിത്രൻ]

Author : Kambikathakal Read All Parts 2.1K

"ഇറങ്ങേടാ എന്റെ വീട്ടിൽ നിന്നു.. "

രാധിക കോപം കൊണ്ട് ജ്വലിച്ചു.തിരിഞ്ഞു പോലും നോക്കാൻ നിന്നില്ല, അവൻ വീട്ടിൽ നിന്നിറങ്ങി നടന്നു .

അവൻ പോയി കഴിഞ്ഞപ്പോൾ രാധികയുടെ മനസ് കടലിലെ തിരകളിൽ പെട്ട  തോണി പോലെ ഇളകി മറിഞ്ഞു. ചിന്തകളുടെ ചുഴികളിലേക്ക്  അവൾ താഴ്ന്നു പോയി.

"അമ്മയ്ക്ക് ഇനി മോള് മാത്രേയുള്ളു. "

കോടതി മുറിയിൽ നിന്നു തിരിച്ചു വീട്ടിലെത്തിയ ഉടൻ രാധിക ഭാമയെ കെട്ടിപിടിച്ചു കരഞ്ഞു.

"കരയാതമ്മ... ഞാനില്ലേ എന്നും അമ്മയുടെ കൂടെ. "

ജീവിതം നഷ്ടമായിന്നു തോന്നിയ നിമിഷത്തിൽ നിന്നു രാധികയെ ഇവിടെ വരെ എത്തിച്ചത് ഭാമയുടെ വാക്കുകളാണ്.അന്ന് ആണ് രാധിക അവസാനമായി കരഞ്ഞത്. പിന്നെ എല്ലാത്തിനോടും വാശിയായിരുന്നു. തളർന്നു പോവുമ്പോൾ താങ്ങി നിർത്താൻ മകളുടെ തോൾ ഉണ്ടെന്ന വിശ്വാസമായിരുന്നു ഇതു വരെ.  ഇനി അവൻ പറഞ്ഞിട്ടു പോയത് പോലെ  അവളും തന്നെ വിട്ടു ഇറങ്ങി പോകുവോ? താനും ചെയ്തത് അത് തന്നെയല്ലേ. ഇഷ്ടപെട്ടവന് വേണ്ടി സ്നേഹിച്ചവരെയെല്ലാം ഇട്ടു ഇറങ്ങി പോന്നു. തിരിഞ്ഞു നോക്കുമ്പോൾ ജീവിതത്തിൽ നഷ്ടങ്ങൾ മാത്രമാണ് . ഇനിയൊരു നഷ്ടം കൂടി താങ്ങാനുള്ള കരുത്ത് തനിക്കില്ല.ആ ചിന്തയിൽ നിന്നും മുറ്റത്ത് കല്യാണ പന്തലുയർന്നു. Bhama R Pillai weds Rajesh Raveendran.

"അമ്മ നേരത്തെ എണീറ്റോ.? "

ആദ്യ രാത്രിയുടെ ആലസ്യത്തിൽ നിന്നു എഴുന്നേറ്റ ഭാമ അടുക്കളയിൽ എത്തിയപ്പോളേക്കും സ്റ്റവിന് മുകളിൽ ചായ തിളയ്ക്കുന്നുണ്ടാരുന്നു.

"ഞാൻ നേരത്തെ എഴുന്നേറ്റതല്ല. മോളു എഴുനേൽക്കാൻ താമസിച്ചതാ. "

ചായ പാത്രത്തിൽ നിന്നു മൂന്നു കപ്പിലേക്കായി ചായ പകർത്തുന്നതിനിടയിൽ രാധികയുടെ ചുണ്ടിൽ ചെറു പുഞ്ചിരി

💬 Comments

View all comments