Chapter Title : വിസ്മയ [Vashalan]
അച്ഛൻ സ്വർണ്ണക്കടയിൽ പോയി വാങ്ങിയ തിളങ്ങുന്ന ഒരു സ്വർണ്ണമാലയും
തൂങ്ങിയതോടെ വിസ്മയയുടെ ആ പ്രായത്തിലുള്ള ഭംഗി ഒന്നുകൂടി കൂടി.
അയലത്തെ ഫ്ലാറ്റിലുള്ളവരെയും അടുത്ത ചില സുഹൃത്തുക്കളെയും രാഘവൻ ചായയ്ക്ക് ക്ഷണിച്ചിരുന്നു. എല്ലാവരും വന്ന് വിസ്മയയെ അഭിനന്ദിക്കുകയും മധുരം കഴിക്കുകയും ചെയ്തു. രാഘവനും സരസ്വതിയും വലിയ സന്തോഷത്തിലായിരുന്നു. എന്നാൽ ഈ ബഹളങ്ങൾക്കിടയിൽ ഒരാൾ മാത്രം വല്ലാത്തൊരു മുഖഭാവത്തോടെ മാറി നിൽക്കുന്നുണ്ടായിരുന്നു—അഭിജിത്ത്.
അവൻ സോഫയുടെ ഒരറ്റത്ത് ഇരുന്നു കൈകൾ കെട്ടി എല്ലാവരെയും അമർഷത്തോടെ നോക്കി. അവന്റെ മുഖത്ത് വല്ലാത്തൊരു അസൂയ നിഴലിക്കുന്നുണ്ടായിരുന്നു. സരസ്വതി അങ്ങോട്ട് വന്നപ്പോൾ അവൻ പതുക്കെ പിറുപിറുക്കാൻ തുടങ്ങി.
അഭിജിത്ത്: "അമ്മേ... ഇതൊന്ന്
നോക്കിയേ. ഇവൾക്ക് ഡ്രസ്സും മാലയും മധുരപലഹാരങ്ങളും... എന്തിനാ ഇത്ര വലിയ പുകില്? ഞാൻ പത്താം ക്ലാസ്സിൽ ഫുൾ എ-പ്ലസ് വാങ്ങിയപ്പോൾ അച്ഛൻ എനിക്ക് കമ്പ്യൂട്ടർ വാങ്ങാൻ തന്നെ പത്തു വട്ടം ആലോചിച്ചതാ. ഇതിപ്പോ ഇവൾക്ക് എന്ത് കിട്ടിയിട്ടാ ഇത്ര വലിയ സ്വർണ്ണമാല?"
സരസ്വതി ചിരിച്ചുകൊണ്ട് അവന്റെ കവിളിൽ പതുക്കെ തട്ടി.
സരസ്വതി: "എടാ പൊട്ടാ... അത് നിനക്ക് മനസ്സിലാവില്ല. പെൺകുട്ടികൾക്ക് ഇതൊക്കെ ലൈഫിലെ വലിയ കാര്യങ്ങളാ. നീ ഒന്ന് മിണ്ടാതിരുന്നേ."
അഭിജിത്ത് പതുക്കെ എഴുന്നേറ്റ് വിസ്മയയുടെ അടുത്തേക്ക് ചെന്നു. എല്ലാവരും മധുരം കഴിക്കുന്ന തിരക്കിലായതുകൊണ്ട് അവൻ അവളുടെ ചെവിയിൽ പതുക്കെ പറഞ്ഞു.
അഭിജിത്ത്: "എടി രാജകുമാരി... നീ
അങ്ങ് ഓവർ ആവണ്ട കേട്ടോ. നിനക്ക് മാല കിട്ടിയതല്ലേ ഉള്ളൂ. എന്റെ കമ്പ്യൂട്ടറിൽ എപ്പോഴും എനിക്ക് ഗെയിം കളിക്കാൻ പറ്റും. നിനക്ക് ഇതിപ്പോ എത്ര ദിവസം ഇടാൻ പറ്റും? സ്കൂളിൽ ഇതും ഇട്ടു പോകാൻ പറ്റില്ലല്ലോ."
വിസ്മയ അവനെ നോക്കി ഒരു കള്ളച്ചിരി ചിരിച്ചു. അവളുടെ മനസ്സിൽ തലേദിവസം കണ്ട ആ കാഴ്ചകൾ ഉണ്ടായിരുന്നു. തന്റെ ചേട്ടൻ പോലും അറിയാത്ത ഒരു വലിയ രഹസ്യം തനിക്ക് അറിയാം എന്നൊരു ഗർവ്വ് അവൾക്കുണ്ടായിരുന്നു.
വിസ്മയ: "അസൂയ അടിക്കാതെ പോടാ ചേട്ടാ... നിനക്ക് ഇതൊന്നും കിട്ടില്ലല്ലോ എന്ന വിഷമം എനിക്ക് മനസ്സിലാകുന്നുണ്ട്. നിനക്ക് വേണമെങ്കിൽ ഞാൻ എന്റെ ഈ പഴയ വളകൾ തരാം, അതും ഇട്ടു അവിടെ ഇരുന്നോ!"
അഭിജിത്ത്: "പോടി അവിടുന്ന്!
എനിക്കൊന്നും വേണ്ട. എനിക്ക് എന്റെ കമ്പ്യൂട്ടർ മതി. പിന്നെ... നീ വല്ലാതെ മിടുക്കി ആവണ്ട, നിനക്ക് ഞാൻ വാങ്ങി തരാം എന്ന് പറഞ്ഞ ആ മോഡേൺ ഡ്രസ്സ് ഇല്ലേ... അത് ഇനി ക്യാൻസൽ ചെയ്താലോ എന്ന് ഞാൻ
💬 Comments
View all comments