Chapter Title : വിസ്മയ [Vashalan]
അവൾ ആ 'പ്രണയ ചിഹ്നം' കണ്ടത്. ആവേശത്തോടെ അവൾ അത് ഡബിൾ ക്ലിക്ക് ചെയ്തു.
പക്ഷേ, സ്ക്രീൻ ശൂന്യമായിരുന്നു. "This folder is empty" എന്ന ആ വാക്കുകൾ അവളെ നിരാശയാക്കി. പക്ഷേ വിസ്മയ വിട്ടില്ല. എന്തോ ഒരു സംശയം അവളെ പിടികൂടി. ഇത്തരം രീതികളറിയുന്ന റീമയെ അവൾ ഉടനെ ഫോണിൽ വിളിച്ച്.
വിസ്മയ: "എടി... ഞാൻ ഒരു ഫോൾഡർ കണ്ടുപിടിച്ചു. പക്ഷേ അതിൽ ഒന്നുമില്ല."
റീമയുടെ മറുപുറത്തുള്ള ചിരിയിൽ ഒരു വല്ലാത്ത അർത്ഥമുണ്ടായിരുന്നു.
റീമ: "എടി മോളേ... നിന്റെ ചേട്ടൻ ഒരു കില്ലാടിയാണ്. അവൻ അത് പൂട്ടി വെച്ചിരിക്കുകയാവും. ഞാൻ പറയുന്നത് പോലെ ചെയ്യ്... 'Tools'-ൽ പോയി 'Folder
Options' എടുക്ക്. അതിൽ ആ 'Hidden files' എന്ന സംഭവം അൺലോക്ക് ചെയ്യ്."
റീമ ഓരോ സ്റ്റെപ്പും പറഞ്ഞു കൊടുത്തു. വിസ്മയയുടെ ഹൃദയം പടപടാ എന്ന് അടിക്കാൻ തുടങ്ങി. അവളുടെ കൈകൾ വിയർത്തു. ഓരോ ക്ലിക്കിലും അവൾ ചുറ്റും നോക്കി—അമ്മയോ അച്ഛനോ എങ്ങാനും വരുന്നുണ്ടോ? ഒടുവിൽ, വിറയ്ക്കുന്ന വിരലുകളാൽ അവൾ 'Apply' കൊടുത്ത് 'OK' ബട്ടൺ അമർത്തി.
പെട്ടെന്ന്, ആ ശൂന്യമായ ഫോൾഡറിൽ വെള്ളം ഇരച്ചു കയറുന്നതുപോലെ വീഡിയോ ഫയലുകൾ ഓരോന്നായി തെളിഞ്ഞു വന്നു. കറുപ്പും നീലയും കലർന്ന തംബ്‌നെയ്‌ലുകൾ (Thumbnails). വിസ്മയയുടെ കണ്ണുകൾ വിടർന്നു, ശ്വാസം നിലച്ചുപോയി. ആ വീഡിയോകളുടെ പേരുകൾ തന്നെ അവൾക്ക് അവിശ്വസനീയമായിരുന്നു.
അതുവരെ കണ്ടിട്ടില്ലാത്ത രീതിയിലുള്ള
വസ്ത്രധാരണങ്ങളും, ചിന്തിക്കാൻ പോലും കഴിയാത്ത പോസുകളിലുള്ള സ്ത്രീപുരുഷന്മാരുടെ ചിത്രങ്ങളും ആ കുഞ്ഞു വിൻഡോയിൽ നിറഞ്ഞു. ഹൻസിബ പറഞ്ഞതും, റീമ ഉപദേശിച്ചതും, അന്ന് രാത്രി
💬 Comments
View all comments