0%

Chapter Title : വിസ്മയ 5 [Vashalan]

Author : Vashalan Read All Parts 57K

പിടിച്ചു. "അച്ഛന്റെ... അച്ഛന്റെ ചക്കരക്കുട്ടി...

ദേഷ്യത്തിലാണോ? കൊണ്ടുപോകാത്തതിന്... സോറിട്ടോ..." അദ്ദേഹം വിസ്മയയെ ചേർത്തുപിടിച്ച് കൊഞ്ചിക്കാൻ ശ്രമിച്ചു.

​സരസ്വതിയുടെ അവസ്ഥയും ഒട്ടും മോശമല്ലായിരുന്നു. ഒരു വശത്തേക്ക് ചരിഞ്ഞുനിന്ന് അവർ പറഞ്ഞു, "സോറി മോളേ... മോളെ കൊണ്ടുപോകണ്ട എന്ന് വിചാരിച്ചതല്ല... ദേ... നിനക്ക് പാർസൽ ഒക്കെ കരുതിയിട്ടുണ്ട്... നീ അത് കഴിച്ചോ..." മദ്യപിച്ചവർ സംസാരിക്കുന്നതുപോലെ വാക്കുകൾ മുറിഞ്ഞാണ് സരസ്വതിയിൽ നിന്നും പുറത്തുവന്നത്.

​പെട്ടെന്ന് സരസ്വതി രാഘവനെ നോക്കി പരിഭവം പറഞ്ഞു, "എന്താ ചേട്ടാ ഈ കാണിക്കുന്നത്? മതി... അവളെ പുന്നാരിച്ചത് മതി. ഇപ്പോൾ നമുക്കൊന്നും ഒരു വിലയുമില്ലല്ലോ..." അവർ അർത്ഥം വെച്ച് ചിരിച്ചുകൊണ്ട് പറഞ്ഞു.

​രാഘവൻ ഉടനെ സരസ്വതിയുടെ മേലേക്ക് ചാഞ്ഞു. "കുശുമ്പ് എടുക്കല്ലേ എന്റെ ചക്കരേ... ഞാൻ നിന്നെ മാത്രമേ സ്നേഹിക്കൂ..." എന്ന് പറഞ്ഞ് അദ്ദേഹം അവളുടെ തോളിലേക്ക് വീണു.

​ഇതുകണ്ട് സഹികെട്ട് അഭിജിത്ത് പറഞ്ഞു, "അച്ഛാ... അമ്മേ... എന്താ ഈ കാണിക്കുന്നത്? മര്യാദയ്ക്ക് അകത്തേക്ക് കയറി പോകാമോ?"

​"ഞങ്ങൾ എന്ത് കാണിച്ചെന്നാ അച്ഛന്റെ പുണ്ണാര മോൻ പറയുന്നത്? ഞങ്ങൾ ഒന്നും കാണിച്ചില്ലല്ലോ..." രാഘവൻ വിടാൻ ഭാവമില്ലായിരുന്നു.

​"ഓ... എന്തൊരു സ്നേഹമാണ് രണ്ടാൾക്കും ഇപ്പോൾ," അഭി പരിഹാസത്തോടെ പറഞ്ഞു.

​"അതെടാ... എനിക്ക് നിന്റെ അമ്മയെ ഒരുപാട് ഇഷ്ടമാണ്. നിനക്ക് എന്തെങ്കിലും കുഴപ്പമുണ്ടോ?" എന്ന് ചോദിച്ച് രാഘവൻ എല്ലാവരും നോക്കി നിൽക്കെ സരസ്വതിയുടെ കവിളിൽ ഒരു

ഉമ്മ കൊടുത്തു.

​"അച്ഛാ... നാണമില്ലേ ഞങ്ങളുടെ മുന്നിൽ നിന്ന് ഇങ്ങനെ കാണിക്കാൻ?" അഭിജിത്ത് അല്പം ഗൗരവത്തിൽ ചോദിച്ചു.

​"അതിന് ഞാൻ എന്താ ചെയ്തേ? ഒരു ഉമ്മയല്ലേ കൊടുത്തത്. എന്നാൽ നീ ഇതും കൂടി

💬 Comments

View all comments