0%

Chapter Title : വിതച്ചതേ കൊയ്യൂ പാർട്ട് 1 [കാമദേവൻ]

Author : kamadevan Read All Parts 661

കുറച്ചുനേരം ടീവി ഓണാക്കി അതിലേക്കും നോക്കി ഇരുന്നു. നോട്ടം ടീവിയിലേക്കായിരുന്നു, മനസ്സ് പക്ഷേ വേറെ എവിടെയൊക്കെയോ ആയിരുന്നു, രാത്രി 9 മണിക്ക് ഉറങ്ങാൻ കിടക്കുന്നതുവരെ ടീവിക്ക് മുന്നിൽ തന്നെ ഇരുന്നു. പിറ്റേന്ന് ഫോൺ ചെയ്തു ലീവ് അറിയിച്ചു, അന്നും തലേ ദിവസത്തിന് സമാനമായി കടന്നുപോയി.

ബുധനാഴ്ച ജോലിക്ക് പോയി, എന്നാലും ഒന്നിലും കാര്യമായ പുരോഗതി ഉണ്ട് എന്ന് തോന്നിയില്ല. ജീവിതത്തിലുടനീളം ഏറ്റവും കൂടുതൽ നിന്ദിച്ച വ്യക്തിയെപ്പോലെ തന്നെ സ്വന്തം സ്വാർത്ഥ താൽപ്പര്യങ്ങൾക്ക് വേണ്ടി മ്മിയോട് പറഞ്ഞതും ചെയ്തതും ചെയ്തതെല്ലാം ഒക്കെ ചിന്തിച്ച് മനസ്സാകെ കലുഷിതമായിരുന്നു. ***

വെള്ളിയാഴ്ചയും കടന്നുപോയി, രാത്രി വീട്ടിൽ ഇരിക്കുമ്പോൾ ഫോണിൽ പരിചയമില്ലാത്ത ഒരു നമ്പറിൽ നിന്നും കോൾ കണ്ടു, ഒരു ലോക്കൽ നമ്പറാണ്, ഞാൻ ഫോണെടുത്ത് സംസാരിച്ചു.

"ഹലോ."

"ഹലോ, ജെയിംസ് ആണോ?" ഫോണിൻ്റെ മറ്റേ അറ്റത്ത് നിന്ന് ഞാൻ കേട്ടു.

"അതെ."

"ഹലോ ജെയിംസ്, എന്നെ ഓർക്കുന്നുണ്ടോ? ഞാൻ നിൻ്റെ മമ്മിയുടെ പഴയ സുഹൃത്തായ റിനി തോമസ് ആണ്.

"ഹായ് റിനി ചേച്ചി, ഓർമ്മയുണ്ട്, എന്താണ് വിശേഷിച്ച്?

"തൻ്റെ മമ്മിയെ കുറച്ച് കാര്യങ്ങൾ അറിയാനുണ്ട്?."

"എനിക്ക് സഹായിക്കാൻ പറ്റുമോയെന്ന് ഉറപ്പില്ല, ഡാഡിയുടെ ശവസംസ്കാരത്തിനുശേഷം ഞാൻ മമ്മിയെ ഒന്ന് രണ്ട് തവണ മാത്രമേ കണ്ടിട്ടുള്ളൂ, കൂടാതെ ഞങ്ങളുടെ കൂടിക്കാഴ്ച്ച അത്ര നല്ല രീതിയിലായിരുന്നില്ല അവസാനിച്ചത്."

"ഓ, അന്ന് സംസ്കാരത്തിനു ശേഷം, തന്നോട് സംസാരിക്കാൻ എനിക്ക് അവസരം ലഭിച്ചില്ല. തൻ്റെ അച്ചൻ്റെ കാര്യത്തിൽ എനിക്ക് സങ്കടം ഉണ്ട്."

"നന്ദി." ഞാൻ മറുപടി പറഞ്ഞു, എന്തുകൊണ്ടായിരിക്കും റിനി ചേച്ചി വിളിച്ചതെന്ന് ഞാൻ ആശ്ചര്യപ്പെട്ടു.

"ജെയിംസ്?"

പറയൂ. "

"തൻ്റെ മമ്മിയ്ക്ക് സുഖമാണോ? വേറെ പ്രശ്നങ്ങൾ ഒന്നും ഇല്ലല്ലോ?"

"എന്താണ് ഉദ്ദേശിച്ചത്, മനസ്സിലായില്ല?"

റിനി ചേച്ചി ഒന്ന് നിർത്തിയശേഷം തുടർന്നു, "ഉം, എനിക്ക് ശരിക്കും ഉറപ്പില്ല.. എനിക്ക് ഇന്നലെ ആളിൽ നിന്നും ഒരു കോൾ കിട്ടിയിരുന്നു, മുമ്പ് സംഭവിച്ച ചില കാര്യങ്ങളിൽ ക്ഷമ പറഞ്ഞും, ശവസംസ്കാരത്തിന് ശേഷം പറഞ്ഞതിനെക്കുറിച്ചും ഒക്കെ സംസാരിച്ച് ആള് വല്ലാതെ അപ്സറ്റ് ആയി സംസാരിച്ചു. ആൾക്ക് കുഴപ്പം എന്തെങ്കിലും ഉണ്ടോ എന്ന് ഞാൻ സംശയിച്ചു."

💬 Comments

View all comments