0%

Chapter Title : വിത്തുകാള 3 [Rathi Devan]

Author : Kambikathakal Read All Parts 920

ആരായിരിക്കും? എന്താവും അയാളോടുള്ള അവളുടെ മനോഭാവം? അവൾ തനിക്ക് നഷ്ടമായേക്കുമോ?എന്തായാലും ഇവിടെയിനി അധിക ദിവസം നിൽക്കേണ്ട. ജോയിൻ ചെയ്യാൻ ഇനിയും കുറച്ചു ദിവസങ്ങൾ കൂടിയുണ്ട്. അത്ര ദിവസം കത്ത് നിൽക്കണ്ട.ഉടൻ തന്നെ പൊയ്ക്കളയാം.

അന്നയാൾ പതിവിലും നേരത്തെ വീട്ടിലെത്തി.സാമാന്യം നന്നായി മദ്യപിച്ചിരുന്നു.കുറെ മധുരപലഹാരങ്ങളും വാങ്ങിയാണ് വന്നത്.

ഭക്ഷണം കഴിഞ്ഞ കിടക്കുമ്പോൾ അയാൾ പറഞ്ഞു:

"വിജയെ ,നമുക്ക് മറ്റന്നാൾ രാവിലെ പുറപ്പെടണം.തിങ്കളാഴ്ച അവിടെ ജോയിൻ ചെയ്യാം"

"ഇനിയും അഞ്ചാറ് ദിവസം ബാക്കിയില്ലെ ?എന്തിനാ ഇത്ര തിരക്ക് പിടിക്കുന്നത്.എനിക്ക് കുറച്ച പണികൾ തീർക്കാനുണ്ട്."

"അതൊക്കെ നാളെത്തന്നെ തീർക്ക്.അടുത്ത ആഴ്ച എനിക്ക് ലീവ് കിട്ടില്ല."

തുടർന്ന് അവൾ പറഞ്ഞതൊന്നും അയാൾ ശ്രദ്ധിച്ചില്ല.

"ഞായർ രാവിലെ നമ്മൾ പോകുന്നു.എന്താ ചെയ്യാനുള്ളത് ന്ന് വെച്ചാൽ എല്ലാം നാളെ ചെയ്തോ."

അത് അവസാന വാക്കായിരുന്നു.

അവളുടെ ഉള്ളുരുകി. വിനയൻ .അവനെ കാണാതെ കുറച്ചു ദിവസമായി. കോളജ് ടൂർ ആയിരുന്നു.എന്താ വിവരമറിയിക്കാൻ ഒരു മാർഗ്ഗം.വൈകുന്നേരം ഹോസ്പിറ്റലിൽ നിന്ന് നേരെ അവന്റെ വീട്ടിലേക്കു പോകാം .ഇൻജെക്ഷൻ ഒന്നുമില്ല. എങ്കിലും ഇവിടെ അടുപ്പമുള്ള ഒരു കുടുംബം മാഷുടേതാണ്. മാഷോട് യാത്ര പറയാനെന്ന മട്ടിൽ പോകാം.

ശനി വൈകുന്നേരം .വിനയൻ പതിവുപോലെ കുളിയൊക്കെ കഴിഞ്ഞ് പുറത്തിറങ്ങാനുള്ള ഒരുക്കത്തിലാണ്.അപ്പോഴാണ് വിജയമ്മ കയറി വരുന്നത്. കണ്ടത്.

അച്ഛനും അമ്മയും വരാന്തയിലുണ്ടായിരുന്നു.

"ഇന്ന് ഇൻജെക്ഷൻ ഉണ്ടോ?" അച്ഛൻചോദിച്ചു.

"ഇല്ല.ഇൻജെക്ഷൻ ചെയ്യാൻ ഇനി ഞാൻ വരില്ല."

"അതെന്താ"

"എനിക്ക് സ്ഥലം മാറ്റമായി"

"അതെയോ?എവിടെക്കാ?"

"നാട്ടിലേക്ക് തന്നെ"

"അത് നന്നായി. എപ്പഴാ പോകുന്നത്?"

"നാളെ.എംജെൻ യാത്ര പറയാൻ വന്നതാ."

""എന്നാൽ സിസ്റ്റർ ഇരിക്ക്. ചായ എടുക്കട്ടേ." 'അമ്മ പറഞ്ഞു.

💬 Comments

View all comments