0%

Chapter Title : വിവേകും പ്രവീണും പിന്നെ ലക്ഷ്മിയും 1 [Shamna sajida]

Author : kkstories Read All Parts 3.2K

എനിക്ക് അരോചകമായി തോന്നി. അങ്ങനെ ഓരോ വെബ്സൈറ്റിലും ബ്ലോഗിലും ഒക്കെ കയറി നോക്കി....

ദിവസം മുഴുവൻ കമ്പ്യൂട്ടർ സ്ക്രീനിലേക്ക് നോക്കിയതിനാൽ എൻ്റെ കണ്ണുകൾക്ക് വേദന തുടങ്ങി. ഞാൻ ഒരു ജോലിയും ചെയ്തില്ല. മാത്രമല്ല, ഇന്ന് പ്രവീൺ എന്നോട് സംസാരിച്ചതുമില്ല. സാധാരണയായി ഞങ്ങൾ ജോലിക്കിടക്ക് കാപ്പി കുടിക്കാനോ അല്ലേ സിഗരറ്റ് വലിക്കാൻ ഒക്കെ ഒന്നിച്ചു കൂടാറുണ്ട്. പക്ഷേ ഇന്ന് അത് ഉണ്ടായില്ല. ഞാൻ ഒറ്റയ്ക്ക് ഒരു സിഗരറ്റ് കത്തിച്ച് പുറത്തേക്ക് നടന്നു. എനിക്ക് പ്രവീണിനോട് സംസാരിക്കണമെന്ന് തോന്നി. അവൻ്റെ വികാരങ്ങൾ എനിക്ക് പൂർണ്ണമായി മനസ്സിലാക്കാൻ കഴിയുന്നില്ലെങ്കിലും, ഞാൻ ഇപ്പോഴും അവനെ എൻ്റെ സുഹൃത്തായി തന്നെ കാണൂ എന്ന് എനിക്കവനോട് പറയണമായിരുന്നു. അവൻ്റെ രഹസ്യം എൻ്റെ പക്കൽ സുരക്ഷിതമായിരിക്കുമെന്നും.

പക്ഷേ എൻ്റെ മനസ്സിൻ്റെ ഉള്ളിൽ എന്തോ ഒരു മാറ്റം സംഭവിച്ചിരുന്നു. എനിക്കറിയാവുന്ന പ്രവീണിന്റെ രൂപം എന്നെന്നേക്കുമായി മാറി.

ഞാൻ ജോലി കഴിഞ്ഞ് തിരിച്ച് ഫ്ലാറ്റിൽ എത്തിയപ്പോഴേക്കും അവൻ അവിടെ എത്തിയിരുന്നു. ഡ്രോയിങ് റൂമിലെ സോഫയിൽ ഇരിക്കുകയായിരുന്നു ആള്.

സിറ്റുവേഷൻ അയവ് വരുത്താൻ വേണ്ടി ഞാൻ തന്നെ സംസാരിച്ചു.

"ഡാ, എന്താ ഇന്ന് എന്നെ കാത്ത് നിൽക്കാതെ പോയത്? ഓഫീസിലും നിന്നെ കാപ്പികുടിക്കാൻ നേരം കണ്ടില്ലല്ലോ? ഒരുപാട് ജോലിയുണ്ടായിരുന്നോ?"

അവൻ ഒന്നും പറഞ്ഞില്ല. അവൻ എന്നെ ഒരു നിമിഷം നോക്കുക മാത്രം ചെയ്തു.

സാഹചര്യം മെച്ചപ്പെടുത്താൻ ഞാൻ തന്നെ എന്തെങ്കിലും ചെയ്യണമെന്ന് എനിക്കറിയാമായിരുന്നു.

അതുകൊണ്ട് ഞാൻ പറഞ്ഞു, "ഡാ, ഇന്ന് രാവിലെ ഞാൻ ചെയ്തതിന് എന്നോട് ക്ഷമിക്കണം. ഞാൻ നിൻ്റെ സാധനങ്ങളിലൂടെ.... അങ്ങനെയൊന്നും ചെയ്യരുതായിരുന്നു. പക്ഷേ പ്രവീൺ, ഞാൻ ഇന്ന് എൻ്റെ

💬 Comments

View all comments