0%

Chapter Title : വിവേകും പ്രവീണും പിന്നെ ലക്ഷ്മിയും 1 [Shamna sajida]

Author : kkstories Read All Parts 1364

നീണ്ടു. ഏയറോസ്മിത്ത് റോക്ക് ബാൻഡിൻ്റെ ആ പാട്ട് കേൾക്കാൻ അപ്പോൾ എൻ്റെ മനസ്സ് കൊതിച്ചു.

Every time when I look in the mirror

All these lines on my face getting clearer

The past is gone

It went by, like dusk to dawn

Isn’t that the way

Everybody’s got the dues in life to pay

Sing with me, sing for the year

Sing for the laughter, sing for the tear

Sing with me, just for today

Maybe tomorrow, the good Lord will take you away

Dream on

Dream on …

പാട്ടിൻ്റെ വരികൾക്ക് ഇന്ന് എന്നത്തേക്കാളും അർത്ഥം ഉള്ളതായി എനിക്ക് തോന്നി. എൻ്റെ മനസ്സിലുള്ള ഭാരം മുഴുവൻ ആ വരികളിലൂടെ പുറത്തേക്ക് ഒഴുകിപ്പോകുന്നത് പോലെ. എൻ്റെ ഓർമ്മകളെ പല വർഷം പിന്നിലേക്ക് കൊണ്ടുപോയിരുന്നു. അതിൽ ഏറ്റവും മുഴച്ചു നിന്നിരുന്നത് പ്രവീണയുമായുള്ള ഓർമ്മകളാണ്.

എൻജിനീയറിങ് കോളേജിലെ ആദ്യ ദിവസമായിരുന്നു ഞാനും പ്രവീണും ആദ്യമായി കാണുന്നത്. ഞങ്ങൾ ഒരേ ഹോസ്റ്റൽ മുറിയിൽ നാലു വർഷം ഉണ്ടായിരുന്നു. അവനൊരു ഗിറ്റാറിസ്റ്റായിരുന്നു. അവന് റോക്ക് മ്യൂസിക് ആയിരുന്നു ജീവൻ. എനിക്ക് റോക്ക് മ്യൂസിക്കിനെക്കുറിച്ച് വലിയ ധാരണയൊന്നും ഉണ്ടായിരുന്നില്ല. ചേതൻ്റെ സ്വാധീനം കൊണ്ടാണ് എനിക്ക് റോക്ക് മ്യൂസിക്കിനോടും ഈ പാട്ടിനോടുമൊക്കെ താൽപര്യം തോന്നിയത്. ഞങ്ങൾ ഒരുമിച്ച് ഈ പാട്ട് എത്ര തവണ കേട്ടിട്ടുണ്ടാകും!

നാലുവർഷത്തെ ഹോസ്റ്റൽ ജീവിതം ഞങ്ങളുടെ സൗഹൃദത്തെ കൂടുതൽ ദൃഢമാക്കി. ഞങ്ങളുടെ ജീവിതത്തിലെ പല first experience momentsum ഒരുമിച്ചായിരുന്നു. ആദ്യത്തെ ബിയറടി, സിഗരറ്റ് വലി, ക്രിക്കറ്റ് കളി കാണാൻ പോയത്, നഗരത്തിലെ മാളുകളിൽ പോയി പെൺകുട്ടികളെ വായനോക്കി നടന്നത്, അങ്ങനെ എല്ലാം.

നട്ടപ്പാതിര നേരം വരെ കമ്പ്യൂട്ടർ ഗെയിം കളിച്ചും അസൈൻമെൻ്റുകൾ എഴുതിയും ആഘോഷമാക്കിയ രാത്രികൾ....

കോളേജ് ജീവിതം കഴിഞ്ഞാൽ പല സൗഹൃദങ്ങളും ഇല്ലാതാവാറുണ്ട്. കാരണം കോളേജ് കഴിഞ്ഞാൽ പിന്നെ ഓരോരുത്തരും അവരുടേതായിട്ടുള്ള കാര്യങ്ങളിലേക്ക് വേറെ ഇടങ്ങളിലേക്ക് പറിച്ച് നടപ്പെടുമല്ലോ. പക്ഷേ ഞങ്ങൾ ആ കാര്യത്തിലും ലക്കി ആയിരുന്നു. same കമ്പനിയിൽ ഞങ്ങൾ രണ്ടുപേർക്കും ജോലി കിട്ടി. പുതിയൊരു നഗരത്തിൽ ഒരേ അപ്പാർട്ട്മെൻ്റിൽ താമസവും തുടങ്ങി.

ഇപ്പോൾ കൈയിൽ പണമുണ്ടായതോടെ ഞങ്ങളുടെ ജീവിതനിലവാരവും ഉയർന്നു.

💬 Comments

View all comments