Chapter Title : വിയർപ്പൊഴുകുന്ന ദൂരങ്ങൾ 2 [ഫ്ലോക്കി കട്ടേക്കാട്]
ഇതിനേക്കാൾ പ്രശനം ആയിരിക്കും, അത് അറിയുന്നത് കൊണ്ട് ഞാൻ ഇടപെട്ടു.....
ഞാൻ : ഇങ്ങള്ടെ അടുത്ത് ചുരിദാർ അല്ലാതെ വേറെ ഡ്രസ്സ് ഒന്നും ഇല്ലേ??? റണ്ണിങിന് പറ്റിയത്???? ഈ ചുരിദാറും ഇട്ടോണ്ട് ഓടാൻ തുടങ്ങിയാൽ ഇങ്ങള് തല ഇടിച്ചു വീഴാനുള്ള എല്ലാ സാധ്യതയും ഞാൻ കാണുന്നുണ്ട്….
ഇത്ത : ഇല്ലാടാ…. ചുരിദാർ ഇട്ട് നടക്കുമ്പോ എനിക്കും എടങ്ങേറ് ഇണ്ട്…. വേറെ എന്താ ഇടാ….
ഞാൻ : ഇങ്ങൾടെ കയ്യിൽ ടി ഷർട്ട് ഉണ്ടോ??? അതാണെങ്കിൽ വല്ല്യ കൊഴപ്പം ഉണ്ടാവൂല….
ഇത്ത എന്തോ ആലോചിക്കുന്നത് പോലെ നിന്നു. വീണ്ടും എന്റെ മുഖത്തേക്ക് നോക്കി….
ഇത്ത : ആ, ഇക്കാന്റെ ടി ഷർട്ട് ഉണ്ടാകും ഞാൻ നോക്കിട്ട് വരാം….
ഇത്ത പെട്ടന്ന് പോയി. ആ സമയം ഞാൻ പുഷ്അപ്സ് ചെയ്ത് തുടങ്ങി….. ഒന്നിൽ നിന്നും നാല്പതു വരെ എത്തി. തുടർന്നങ്ങോട്ട് കൈകൾക്ക് കഴക്കുന്നത് പോലെ. പുഷ്അപ് എടുക്കുന്നതിന്റെ വേഗത കുറഞ്ഞു തൊട്ടടുത്ത നിമിഷം വായു കാണികകൾ വഹിച്ചു വന്ന മറ്റൊരു ശബ്ദവീജി എന്റെ നേർത്ത കരണപടങ്ങളിൽ തട്ടി…..
“കാൽപാതങ്ങളുടെ ശബ്ദം “
ഞാൻ കൈകളിൽ ഊന്നി ഒന്ന് കൂടി താഴ്ന്നു വീണ്ടും ഉയർന്നു. കാൽപതങ്ങളുടെ ശബ്ദം എന്നിലേക്ക് അടുത്തു വന്നു. എന്റെ ചെവിക്കു പുറകിലും മുന്നിലുമായി വിയർപ്പിൻ കണങ്ങൾ ഒലിച്ചു തുടങ്ങിയിരിക്കുന്നു.
ഇത്ത ഗോവണി കയറി വരികയാണ്….. വാതിൽ പടി കടന്നു ഇത്ത ആ റൂമിലേക്ക് കടന്നു…..
കറുത്ത ലെഗ്ഗിങ്സ് എന്റെ കണ്മുന്നിൽ. ഞാൻ നാല്പത്തിനാലാം പുഷ്അപ്പിന് വേണ്ടി താഴ്ന്നു….. എന്റെ കസർത്തു കണ്ടാവണം ഇത്ത എന്റെ മുന്നിൽ നിന്നു…..
💬 Comments
View all comments